ക്വാറന്റീനിൽ കഴിയവെ ബർത്ത് ഡേ പാർട്ടി നടത്തി: യുവാവിന് കൊവിഡ്, ഇരിട്ടിയിൽ 200 ഓളം പേർ നിരീക്ഷണത്തിൽ
തലശേരി: നിരീക്ഷണത്തിലിരിക്കെ ക്വാറന്റൈൻ വ്യവസ്ഥ ലംഘിച്ച യുവാവിനും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെതിരെ ഇരിട്ടി നഗരസഭാ ചെയർമാൻ പി പി അശോകൻ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ നിന്നെത്തിയ യുവാവിനും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച കുട്ടുകാരായ ആറു പേർക്കെതിരെയും ഇരിട്ടി എസ്ഐ ദിനേശൻ കൊതൊരി പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു.
നഗരസഭാ പരിധിയില്‍ ഇതുവരെയായി 20 കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 11 പേരും രോഗമുക്തരായി. ഒമ്പതുപേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം കൂളിചെമ്പ്രയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. നഗരസഭാ സുരക്ഷാ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതായും കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന അഭിപ്രായമാണ് ഉണ്ടായതെന്നും ചെയര്മാന് പറഞ്ഞു.

ഇയാളുമായി പ്രൈമറിതലത്തിലും സെക്കന്‍ഡറി തലത്തിലും ബന്ധപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
കൊ വിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിരീക്ഷണത്തിലിരിക്കെയാണ് യുവാവ് പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് പാർട്ടി നടത്തിയത്. പിന്നീട് യുവാവിന് കൊവിഡ് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ നിരീക്ഷണത്തിലിരിക്കെയാണ് ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുകൂട്ടി ജന്മദിനാഘോഷം സംഘടിപ്പിച്ചതെന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
നഗരസഭയിലെ കൂളിചെമ്പ്ര 13-ാം വാര്‍ഡിലാണ് യുവാവിന്റെ വീടെങ്കിലും ഇയാള്‍ നിരവധി തവണ ക്വാറന്റൈന് ലംഘിച്ച് ഇരിട്ടി ടൗണില്‍ എത്തിയതായും പലരുമായി സമ്പര്‍ക്കത്തിലായതായും കണ്ടെത്തി. വീട്ടില്‍ നടന്ന ജന്മദിനാഘോഷച്ചടങ്ങില് പങ്കെടുത്തവരില്‍ കൂറെ പേര് ടൗണുമായി സ്ഥിരമായി ബന്ധപ്പെടുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്. ഞായറാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയും ഇയാള്‍ വീട്ടില്‍നിന്നു പറത്തിറങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
യുവാവുമായി പ്രൈമറി തലത്തില്‍ ബന്ധപ്പെട്ടവരുടെ കൂട്ടത്തില്‍ കൂത്തുപറമ്പില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്. നഗരസഭാ വാര്‍ഡ് തല സുരക്ഷാസമിതി നടത്തിയ അന്വേഷണത്തില്‍ കോവിഡ് ബാധിച്ച യുവാവുമായി 20ല്‍ അധികം പേര് ഹൈ റിസ്ക്ക് സമ്പര്‍ക്കത്തില്‍പ്പെട്ടവരായി കണ്ടെത്തി. ഇവരെ മുഴുവന്‍ ക്വാറന്റൈന് സെന്ററിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ 200ല്‍ അധികം പേര് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.












Click it and Unblock the Notifications