കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൃഗസംരക്ഷണ മേഖലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ 44 കോടി അനുവദിച്ചെന്ന് മന്ത്രി കെ രാജു

  • By Desk
Google Oneindia Malayalam News

കണ്ണൂർ‍: പ്രളയദുരന്തം ഏറെ ബാധിച്ച സംസ്ഥാനത്തെ മൃഗസംരക്ഷണമേഖലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ 44 കോടി അനുവദിച്ചതായി മന്ത്രി കെ രാജു. 300 കോടിയുടെ നാശനഷ്ടം പ്രളയത്തെ തുടര്‍ന്ന് മൃഗസംരക്ഷണമേഖലയ്ക്ക് മാത്രമായി ഉണ്ടായി. പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പിന്റെ 20 ശതമാനം പദ്ധതികള്‍ വെട്ടിച്ചുരുക്കേണ്ടി വന്നെന്നും കെ രാജു പറഞ്ഞു.

യമനില്‍ ചോരപ്പുഴ നിലയ്ക്കും; വിട്ടുവീഴ്ചയുമായി ഹൂത്തികള്‍, ചര്‍ച്ച വിജയമെന്ന് യുഎന്‍, ഇനി റിയാദില്‍യമനില്‍ ചോരപ്പുഴ നിലയ്ക്കും; വിട്ടുവീഴ്ചയുമായി ഹൂത്തികള്‍, ചര്‍ച്ച വിജയമെന്ന് യുഎന്‍, ഇനി റിയാദില്‍

ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ഗോവര്‍ധന പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. കണ്ണൂരില്‍ മൃഗസംരക്ഷണ പരിശീലനകെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു. 3.05 കോടിയാണ് കെട്ടിടത്തിന്റെ നിര്‍മാണചെലവ്. ഭാവിയില്‍ ഹോസ്റ്റല്‍ കെട്ടിടവും ഇതിനോടനുബന്ധിച്ച് സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മൃഗസംരക്ഷണ പരിശീലന പരിപാടികള്‍ക്കാണ് പുതിയ കെട്ടിടം സ്ഥാപിക്കുന്നത്.

cow-1-25

നിലവില്‍ താത്കാലിക കെട്ടിത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.ചടങ്ങില്‍ മേയര്‍ ഇപി ലത അധ്യക്ഷത വഹിച്ചു.മൃഗസംരക്ഷണ ഡയറക്ടര്‍ പിജി വത്സല,ജില്ലാ ഓഫീസര്‍ ആര്‍ രാജന്‍,കോര്‍പ്പറേഷന്‍ അംഗങ്ങളായ ലിഷ. ഇ ബീന എന്നിവര്‍ സംസാരിച്ചു.

English summary
Minister K Raju says fled affected the animal husbandry sector deeply which affect the upcoming programs of the department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X