കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇഫ്താര്‍ മീറ്റിനൊപ്പം അബ്ദുള്ളക്കുട്ടിയ്ക്ക് സ്വീകരണവും; ലീഗ് നേതാക്കള്‍ പങ്കെടുത്തതില്‍ വിവാദം കത്തുന്നു

Google Oneindia Malayalam News

കണ്ണൂര്‍: ബി ജെ പി ദേശീയ ഉപാധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ എ പി അബ്ദുള്ളക്കുട്ടിയ്ക്ക് നല്‍കിയ സ്വീകരണത്തിലും ഇഫ്താര്‍ മീറ്റിലും മുസ്ലീം ലീഗ് നേതാക്കള്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. എ ഐ കെ എം സി സി നേതാവും മഹാരാഷ്ട്ര കെ എം സി സി ജനറല്‍ സെക്രട്ടറിയുമായ അസീസ് മാണിയൂരിന്റെ ചെക്കിക്കുളത്തെ വീട്ടിലാണ് അബ്ദുള്ളക്കുട്ടിയ്ക്ക് സ്വീകരണവും ഇതിനോടൊപ്പം നോമ്പ് തുറയും സംഘടിപ്പിച്ചത്.

അഖിലേന്ത്യ പ്രസിഡന്റും ബെംഗളൂരു കെ എം സി സി നേതാവുമായ എം കെ നൗഷാദ്, മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ല സെക്രട്ടറി താഹിര്‍ പുറത്തില്‍, സമസ്ത നേതാവ് സി കെ കെ മാണിയൂര്‍ തുടങ്ങിയവരാണ് എ പി അബ്ദുള്ളക്കുട്ടിക്കായി ഒരുക്കിയ ഇഫ്താറില്‍ പങ്കെടുത്തത്. എ പി അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞ ദിവസം ചേംബര്‍ ഹാളില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ മുസ്ലീം ലീഗ് നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിരുന്നില്ല.

ap

പൗര സ്വീകരണത്തില്‍ പങ്കെടുക്കരുത് എന്ന കര്‍ശന നിര്‍ദേശം നേതൃത്വം നല്‍കിയിരുന്നു. എന്നിട്ടും സ്വകാര്യമായി സ്വീകരണമൊരുക്കിയതില്‍ മുസ്ലീം ലീഗ് നേതാക്കള്‍ പങ്കാളിയായതിന് എതിരെയാണ് പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ വിമര്‍ശനം ഉയരുന്നത്. സംഭവം വിവാദമായതോടെ സംസ്ഥാന നേതാക്കളെ പ്രാദേശിക നേതാക്കള്‍ പരാതി അറിയിച്ചിരിക്കുകയാണ്. റംസാന്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ധൃതി പിടിച്ച് സ്വീകരണവും ഇഫ്ത്താറും സംഘടിപ്പിച്ചതിന് പിന്നില്‍ കച്ചവട താല്‍പര്യമുണ്ട് എന്നാണ് ഉയരുന്ന വിമര്‍ശനം.

എ പി അബ്ദുള്ളക്കുട്ടിയുടെ ജ്യേഷ്ഠന്‍ ഇബ്രാഹിം കുട്ടിയും ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തിരുന്നു. സ്വീകരണത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെ വീട്ടിലെ സ്വീകരണത്തില്‍ എ പി അബ്ദുള്ളക്കുട്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തു എന്ന് അസീസ് മാണിയൂര്‍ പറഞ്ഞിരുന്നു. ഇത് നേതൃത്വത്തിന്റെ വിലക്കിന് എതിരെയുള്ള വെല്ലുവിളിയാണ് എന്നാണ് വിലയിരുത്തല്‍.

വിജയ് ബാബുവിനെ ചൊല്ലി അമ്മയില്‍ തര്‍ക്കം; ഐസിസിയില്‍ നിന്ന് രാജിവെച്ച് മാലാ പാര്‍വതിവിജയ് ബാബുവിനെ ചൊല്ലി അമ്മയില്‍ തര്‍ക്കം; ഐസിസിയില്‍ നിന്ന് രാജിവെച്ച് മാലാ പാര്‍വതി

അതേസമയം, വ്യക്തി താല്‍പര്യങ്ങള്‍ക്കായി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് എ പി അബ്ദുള്ളക്കുട്ടിക്കുള്ള സ്വീകരണമായി വളച്ചൊടിച്ചു എന്നാണ് കെ പി താഹിര്‍ ആരോപിക്കുന്നത്. തന്റെ ബന്ധുവായ അസീസ് മണിയൂര്‍ നടത്തിയ പാര്‍ട്ടിയായതിനാല്‍ ആണ് താന്‍ ചടങ്ങില്‍ പങ്കെടുത്തത് എന്നും താഹിര്‍ കൂട്ടിച്ചേര്‍ത്തു.

ഇതൊക്കെ ഏത് ഭാവങ്ങളാ...ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍

Recommended Video

cmsvideo
പിസി ജോർജിന് അറസ്റ്റിന് പിന്നാലെ ജാമ്യം

English summary
Muslim League leaders' participated in Iftar meet and reception given to AP Abdullakutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X