Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്യമൃഗ ശല്യത്തിനു പുറമേ കുടിവെളളവുമില്ല; ആറളം ഫാം പുനരധിവാസ മേഖലയിലെ ജനങ്ങള്‍ ദുരിതത്തില്‍

ഇരിട്ടി: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ മേഖലയായ ആറളം ഫാം വന്യമൃഗശല്യത്തിനു പുറമേ കുടിവെളള ക്ഷാമത്താലും ദുരിതത്തില്‍. കോടികളുടെ വികസനപദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും മിക്ക പദ്ധതികളും ഫലപ്രാപ്തിയില്‍ എത്താതെ പകുതി വഴിയില്‍ നശിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യുകയാണ് പതിവ്. സന്ധ്യമയങ്ങിയാല്‍ വന്യമൃഗ ഭീതിയെ തുടര്‍ന്ന് ഇവിടുത്തെ ജനങ്ങള്‍വീടിനുളളില്‍ തന്നെ കഴിയേണ്ട സാഹചര്യമാണുളളത്.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഫാമിനുളളില്‍ ഇതുവരെ പതിനാലുപേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. വേനല്‍കാലത്ത്് കുടിവെളളമില്ലാതെ വലയുകയാണ് ഇവിടുത്തുകാര്‍. കിലോമീറ്ററുകള്‍ നടന്നാണ് ഇവര്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായുളള വെളളം ശേഖരിച്ചു തലച്ചുമടായി എത്തിക്കുന്നത്. കുടിവെളളത്തിനായി വിവിധ പദ്ധതികള്‍ ഉണ്ടെങ്കിലും ഒന്നും പോലും പ്രവര്‍ത്തിക്കാത്തതാണ് ഇവരുടെ ജീവിതം ദുരിതത്തിലാക്കുന്നത്.

kannur

വേനല്‍ കടുത്തതോടെ പഞ്ചായത്ത് വാഹനങ്ങളില്‍ കുടിവെളള വിതരണം നടത്തുന്നുണ്ടെങ്കിലും എല്ലാ വീടുകളിലുമെത്തിക്കുകയെന്നത് പ്രായോഗികമാവുന്നില്ല. വാഹനമെത്തുന്ന വഴിയരികിലെ വീടുകളില്‍ മാത്രമാണ് കുടിവെളള വിതരണം നടത്തുന്നത്. ഏഴ്. ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് വരെയുളള പുനരധിവാസ മേഖലയിലെ ആറു ബ്ലോക്കുകളിലെ 1700-ഓളം വരുന്ന കുടുംബങ്ങള്‍ വാഹനത്തിലൂടെയുളള കുടിവെളള വിതരണം സാധ്യമാകുന്നില്ല.

നീര്‍ച്ചാലുകള്‍ ഉളള ഭാഗങ്ങളില്‍ ഓലിക്കള്‍ നിര്‍മിച്ചാണ് ഇവര്‍ കുടിവെളളം കണ്ടെത്തുന്നത്. പുനരധിവാസ മേഖലയിലെ ആറു ബ്ലോക്കുകളിലായി കോടികള്‍ ചെലവിട്ടു എട്ടു ജലനിധി പദ്ധതികളിപ്പോള്‍ നോക്കുകുത്തികളാണ്. അടുത്തിടെ വരെ രണ്ടു ജലനിധി പദ്ധതികള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അതും നിലച്ചിരിക്കുകയാണ്. പദ്ധതിയുടെ നടത്തിപ്പിന് ജനകീയ കമ്മിറ്റികളുണ്ടെങ്കിലും കമ്മിറ്റികള്‍ നിഷ്‌ക്രിയമായതോടെ അക്കൗണ്ടിലുണ്ടായിരുന്ന പണത്തിന്റെ കണക്ക് പോലും ആര്‍ക്കും അറിയില്ലെന്ന് ആറളം ഫാം നിവാസികള്‍ പറയുന്നു.

വെളളത്തിന്റെ ലഭ്യത കണക്കാക്കാതെ പലയിടത്തും കിണറുകള്‍ നിര്‍മിച്ചതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കിണറുകളില്‍ പലതിലും വെളളമില്ലാതെ വന്നതും ഭീമമായ വൈദ്യുതി ബില്‍ കുടിശികയും പരിപാലനത്തിന് ഫണ്ടില്ലാത്തതുമെല്ലാം കാരണം പലപദ്ധതികളും പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

പ്രകൃതി ദത്തമായി തന്നെ നിരവധി ജലസ്രോതസുകളുളള പ്രദേശമാണ് ആറളം ഫാം. എന്നാല്‍ ഇവര്‍ സംരക്ഷിക്കപ്പെടാന്‍ സംവിധാനമൊരുക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. മഴക്കാലത്ത് ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി മഴവെളള സംഭരണം നടത്തിയാല്‍ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനാകും. ഇതോടെ കിണറുകള്‍ വറ്റുന്ന അവസ്ഥയും പരിഹരിക്കപ്പെടും. കൂടാതെ ചെറുതും വലുതുമായ തടാക നിര്‍മാണം നടത്തിയാല്‍ ആറളം ഫാമില്‍ ജലസംരക്ഷണത്തോടൊപ്പം ടൂറിസം സാധ്യതയും തെളിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+