കത്തിലൂടെ അക്ഷരങ്ങള്‍ മാത്രമല്ല വിത്തും അയക്കാം; കൃഷിയെ സ്‌നേഹിക്കുന്ന നിസാമുദ്ദീന്‍ ചെയ്യുന്നതിങ്ങനെ
കണ്ണൂര്‍: കത്ത് എന്നത് എല്ലാവരും സന്ദേശങ്ങള്‍ കൈമാറാനും പരസ്പര വിശേഷങ്ങള്‍ അറിയാനുമാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ സ്മാര്‍ട്ട് ഫോണും, വാട്‌സപ്പും, ഫേസ്ബുക്കും, ടെലഗ്രാമും ഒക്കെ വന്നതോടെ ക്തതിന്റെ ഉപയോഗം ഇ്ല്ല എന്ന് തന്നെ പറയാം.
എന്നാല്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീന്‍ ഇന്നും കത്തുകള്‍ അയക്കാറുണ്ട് പക്ഷെ സന്ദേശങ്ങളല്ല. നല്ല ഒന്നാന്തരം വിത്തുകളാണ് നിസമുദ്ദീന്‍ കത്തിലൂടെ കൈമാറുന്നത്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ വീട്ടിലിരുന്ന് 50 ദിവസത്തോളം കത്തുകളില്‍ വിത്ത് നിറച്ച് സ്റ്റാമ്പ് ഒട്ടിച്ച് അയച്ചു കൊടുത്തിട്ടുണ്ട് നിസാമുദ്ദീന്‍.

ആളുകളും വിത്തുകളും മാറാതിരിക്കാന്‍ പ്രത്യേകം രേഖപ്പെടുത്തും അതിന് രജിസ്റ്ററും നോട്ടുബുക്കുമുണ്ട് ഇദ്ദേഹത്തിന്. നാളിതുവരെ വിത്ത് ശേഖരത്തില്‍ നിന്നും അയച്ചു കൊടുക്കുന്നതിലൂടെയും നിരവധി സുഹൃത്തുകളെയും ഇദ്ദേഹത്തിന് ലഭിച്ചവെന്ന് നിസാമുദ്ദീന്‍ പറയുന്നു. തന്റെ സുഹൃത് വലയങ്ങളില്‍ ചെടികളില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ മുതല്‍ സാധാരണ കര്‍ഷകര്‍ വരെയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോവിഡ് മഹാമാരി വന്നില്ലായിരുന്നെങ്കില്‍ ഉത്തരേന്ത്യയിലെ കര്‍ഷകരെ തേടിയുള്ള യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്നും നിസാമുദ്ദീന്‍ പറയുന്നു.

എല്ലാവിധ നാടന്‍ വിത്തുകളും ശേഖരിച്ച് ആവശ്യക്കാര്‍ക്ക് തപാല്‍ വഴി സൗജന്യമായി അയച്ചു നല്‍കുകയാണ് ഈ 60കാരന്‍ കണ്ണൂര്‍ പഞ്ഞിക്കീല്‍ കുട്ടീസില്‍ പള്ളിവളപ്പില്‍ നിസാമുദ്ദീന്‍.
ഇന്നത്തെ തലമുറക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത വിത്തുകളുണ്ട് ഇദ്ദേഹത്തിന്റെ ശേഖരത്തില്‍. പൊട്ടുവെള്ളരി, കസ്തൂരി മേത്തി, ഗ്രീന്‍ പീസ്, പാലക്, മല്ലി, ഉലുവ, കാപ്പ്സിക്കം, സവാള, സ്വീറ്റ് കോണ്‍, കൊത്തവര, മുള്ളങ്കിയോട് സാമ്യമുള്ള ടര്‍നിപ് എന്നിങ്ങനെ നീളുന്നു നിസാമുദ്ദീന്റെ വിത്ത് പട്ടിക. കേള്‍ക്കുമ്പോള്‍ കൗതുകമുണ്ടെങ്കിലും നിസാമുദീന്റെ ജീവിതം കൃഷിക്ക് വേണ്ടി മാറ്റി വെച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. ഇന്നും ഇന്നലെയുമല്ല, ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കൃഷിയോടുള്ള താല്‍പര്യം.

കൃഷിയും കൃഷിക്കാര്യങ്ങളും ജീവന്റെ ജീവനാണ് അദ്ദേഹത്തിന്. രക്ഷിതാക്കളില്‍ നിന്നാണ് കൃഷിയുടെ പാഠങ്ങള്‍ പഠിച്ചത്. ആ അറിവാണ് ഇദേഹത്തെ നാടന്‍വിത്ത് ശേഖരത്തിലേക്ക് എത്തിച്ചതെന്നും നിസാമുദ്ദീന്‍ പറയുന്നു. വിത്തുകള്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് വില കൊടുത്ത് വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ചാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. പത്ത് വര്‍ഷം മുമ്പ് തുടങ്ങിയതാണ് ഫ്രിഡ്ജില്‍ വിത്ത് സൂക്ഷിക്കാന്‍. പുറത്ത് സൂക്ഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ വിത്തുകളുടെ ആയുസ് വര്‍ധിപ്പിപ്പിക്കാന്‍ ഫ്രിഡ്ജുകളില്‍ സൂക്ഷിച്ചാല്‍ സാധിക്കുമെന്ന് അദ്ദേഹത്തിന്റെ അനുഭവത്തില്‍ തെളിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും നാടന്‍ വിത്തുകളുടെ ഉല്‍പാദനത്തെ സംരക്ഷിക്കാനും വേണ്ടിയാണ് വിത്തുകള്‍ വിതരണം ചെയ്യുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സെന്റര്‍, പട്ടാമ്പിയിലെ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം, വയനാട് വെജ് മാര്‍ക്ക്, ഡോ രാജേന്ദ്ര പ്രസാദ് സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ സര്‍വ്വകലാശാല പൂസ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ച് സെന്റര്‍ വാരണാസി തുടങ്ങി ലക്ഷദ്വീപിലെ തെങ്ങിന്‍ വിത്തിനങ്ങള്‍ വരെ നിസാമുദ്ദീന്‍ എത്തിക്കാറുണ്ട്. ചില സുഹൃത്തുക്കള്‍ക്ക് വിത്തുകള്‍ അയച്ചു കൊണ്ടാണ് വിത്ത് കത്തുകള്‍ എന്ന ആശയത്തിലെത്തിയതെന്ന് നിസാമുദ്ദീന്‍ പറയുന്നു.
നല്‍കിയ വിത്ത് അവര്‍ പരിപാലിച്ച് വളര്‍ത്തുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ അന്വേഷിച്ചു പോകാറുമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വിത്തുകള്‍ നല്‍കുമ്പോള്‍ ചില നിര്‍ദേശങ്ങളും ഇദേഹം കവറില്‍ രേഖപ്പെടുത്തും. നമുക്കെല്ലാം സൂക്ഷിച്ച് വെക്കാനും പരിപാലിക്കാനും കഴിയില്ല. പക്ഷേ പറ്റാവുന്നത് ചെയ്യാം നിസാമുദ്ദീന്‍ പറയുന്നു. ആളുകള്‍ക്ക് സൗജന്യമായി വിത്ത് നല്‍കുമ്പോള്‍ അതിനെ കൃത്യമായി പരിപാലിച്ച് വളര്‍ത്തണം എന്ന നിര്‍ദ്ദേശം മാത്രമാണ് നിസാമുദ്ദീന്‍ നല്‍കുക. വാട്സാപ് ഗ്രൂപ്പുകളിലും മറ്റ് നവ മാധ്യമങ്ങള്‍ വഴിയുമാണ് വിത്തുകള്‍ക്കുള്ള ആവശ്യക്കാര്‍ എത്തുന്നത്. കാര്‍ഷിക വികസന സമിതി കണ്ണൂര്‍ ബ്ലോക് വൈസ് ചെയര്‍മാന്‍, ഫാര്‍മേഴ്സ് എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ബ്ലോക് സെക്രട്ടറി എന്നീ നിലകളിലും വയലും വീടും, മലപ്പുറം കാര്‍ഷിക കൂട്ടായ്മ, ഹരിത ഭൂമി കൃഷി കുടുംബം, ജിഎഫ്ജി അടുക്കളതോട്ടം, കൈരളി കെ.വി.കെ ഗ്രൂപ്പിലെ തുടങ്ങി ഒട്ടനവധി വാട്ടസ്ആസ് ഗ്രൂപ്പിലെ അഡ്മിന്‍ ആണ് നിസാമുദ്ദീന്‍.സ്‌കൂളുകളിലും മറ്റും കൃഷിയും വിത്തുമായി ബന്ധപ്പെട്ട ക്ലാസുകളും കൈകാര്യം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞ.
ഭാര്യ ഉമീസുല്‍ പര്‍വീസ്, മക്കളായ ശഹാമ പര്‍വീസ്, ശദ, ശബസൈനബ് എന്നിവര്‍ നിസാമുദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. വിത്ത് ആവശ്യമുള്ളവര്‍ക്ക് 9567330440 ആണ് ഇദ്ദേഹത്തെ ഈ നമ്പറില്‍ ബന്ധപ്പെടാം.












Click it and Unblock the Notifications