യുവജനോത്സവത്തിന് സ്‌ക്കൂളില്‍ പിടിച്ചുവെച്ച ഫോണ്‍ തിരികെ നല്‍കണം; മുഖ്യമന്ത്രിക്ക് പരാതി
കണ്ണൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്തോടെ നേരത്തെ സ്‌ക്കൂളില്‍ പിടിച്ചുവെച്ച മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെന്ന് ആവശ്യവുമായി കണ്ണൂരിലെ വീട്ടമ്മ. എട്ട് മാസം മുമ്പ് സ്്ക്കൂളില്‍ പിടിച്ചുവെച്ച മൊബൈല്‍ ഫോണ്‍ ഇളയമകന്റെ ഓണ്‍ലൈന്‍ പഠനത്തിനായെങ്കിലും തിരികെ നല്‍കരണമെന്ന് ആവശ്യപ്പെടുകയാണ് കണ്ണൂരിലെ വീട്ടമ്മ.
വിദ്യാര്‍ത്ഥി കലോത്സവത്തിന് സ്‌ക്കൂളില്‍ ഫോണ്‍ കൊണ്ട് പോതോടെ പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്രധാന അധ്യാപകന്‍ അത് വാങ്ങി വെക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനത്തിനായി ഫോണ്‍ ആവശ്യമായി വന്നതോടെയാണ് രക്ഷിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. തയ്യല്‍ ജോലിക്കാരിയായ സമീറയാണ് പരാതിക്കാരി.
മൂന്ന് മക്കളാണ് സമീറക്ക്. തയ്യല്‍മെഷീനില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നും മിച്ചം കിട്ടിയ 10000 രൂപ ഉപയോഗിച്ച് വാങ്ങിയ ഫോണ്‍ ആണ് സ്്ക്കൂളില്‍ പിടിച്ചുവെച്ചിരിക്കുന്നത്. പുതിയ ഫോണ്‍ വാങ്ങുന്നതിനായി മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. എട്ട് മാസം മുമ്പ് സ്‌ക്കൂളില്‍ യുവജനോത്സവം നടക്കുമ്പോള്‍ കൂട്ടുകാരുടെ ഒപ്പനയുടെ ഫോട്ടാ എടുക്കുന്നതിനായാണ് മകള്‍ ഷസ ഉമ്മയോട് ഫോണ്‍ വാങ്ങി സ്‌ക്കൂളില്‍ പോയത്. എന്നാല്‍ പ്രധാനാധ്യാപകന്‍ ഫോണ്‍ സ്‌ക്കൂളില്‍ വാങ്ങിവെക്കുകയായിരുന്നു.
പിന്നീട് ഷസയ്ക്ക് സ്‌ക്കൂളില്‍ പോകാന്‍ പോലും വലിയ മടിയായിരുന്നു. പത്താം ക്ലാസ് ആയതിനാല്‍ സ്‌ക്കൂളില്‍ അവസാനവര്‍ഷമായിരുന്നു അതിനാലാണ് ഫോണ്‍ കൊണ്ട് പോയതെന്ന് ഷസ പറയുന്നു. സംഭവത്തില്‍ സമീറ പൊലിസില്‍ പരാതി പെട്ടിരുന്നു. സിഐ രാജേഷിനെയായിരുന്നു സമീപിച്ചത്. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും മോശം അനുഭവമാണ് നേരിട്ടതെന്നും സമീറ പറയുന്നു.
ജൂണ്‍ 1 നാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇരിക്കുന്നതിനുള്ള സൗകര്യം ലഭ്യമായിട്ടില്ല. ഇത്തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് മലപ്പുറം വളാഞ്ചേരിയിലെ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. പത്താക്ലാസ് വിദ്യാര്‍ത്ഥിയായ ദേവികയായിരുന്നു ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച്ച വൈകുന്നേരം ദേവികയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കുന്നതിനാവശ്യമായി ടിവിയോ സ്മാര്‍ട്ട്‌ഫോണോ ദേവികയുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.












Click it and Unblock the Notifications