Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗളൂരിൽ എൻജിനിയറിങ് വിദ്യാർത്ഥിയുടെ മരണം: പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന് രക്ഷിതാക്കൾ

കണ്ണൂർ: വാഹനാപകടത്തിൽ ബംഗളൂരിൽ എൻജിനീയറിങ് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് രക്ഷിതാക്കളും ബന്ധുക്കളും. ബെംഗളൂരുവില്‍ കൊല്ലപ്പെട്ട മേലെ ചൊവ്വ സ്വദേശിയും എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ 19കാരന്‍ ധീരജിന്റെ കുടുംബമാണ് നീതി നേടുന്നത്. ധീരജ് കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കേസന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്നാണ് ഇവർ പറയുന്നത് . വാഹനാപകടത്തില്‍ ധീരജ് മരണപ്പെട്ടു എന്ന വാര്‍ത്തയാണ് മാതാപിതാക്കളെ തേടിയെത്തിയത്. മകന്റെ വിയോഗത്തില്‍ ഉരുകി കഴിയുന്ന ഇവർക്ക് മുൻപിൽ ദുരൂഹത മാത്രമേ ഉത്തരങ്ങളായുളളൂ.

മകന്റെ മരണകാരണം ബൈക്കപകടമാണെന്ന് മാത്രമേ ഇവർക്കറിയുകയുള്ളു. മകന്‍ നഷ്ടപ്പെട്ടിട്ട് രണ്ട് വര്‍ഷം തികയുമ്പോഴും യാഥാര്‍ഥ കാരണവും അതിനു കാരണക്കാരും ഇന്നും പുകമറയ്ക്കുള്ളിലാണ്. മൈസൂരിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെ കാര്‍ ഇടിച്ച് മകന്‍ മരിച്ചെന്ന് 2017 ഒക്ടബോര്‍ 18-ന് പിതാവായ പ്രവാസി വ്യവസായി ചെമ്പ്ര മുണ്ടച്ചാലില്‍ സുശാന്തിന് സന്ദേശം വരികയായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ ധീരജ് ഉള്‍പ്പെടെ 8 വിദ്യാര്‍ഥികള്‍ ഒരു കാറിലും മൂന്നു ബൈക്കുകളിലുമായി മൈസുരൂവില്‍ ദീപാവലി ആഘോഷിക്കാന്‍ പോയതായും പുലര്‍ച്ചെ 4.30 ബംഗളൂരു-മൈസൂര്‍ റൂട്ടില്‍ വച്ച് അപകടം സംഭവിച്ചതായും അറിഞ്ഞു. ആരാണ് എങ്ങനെയാണ് എന്നൊന്നും വ്യക്തമായില്ല.

accident-1571

ധീരജും ബൈക്കിന്റെ പിന്നിലുണ്ടായിരുന്ന കായംകുളം സ്വദേശിനി അഖിലേന്ദുവും തെറിച്ചു വീഴുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന കാറിടിച്ചാണ് അപകടമെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കര്‍ണാടകയിലെ നെല്‍മംഗള പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ കാറിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നും കണ്ണൂര്‍ ചാലോട് സ്വദേശി നിവേദ് എന്നയാളാണ് കാറോടിച്ചതെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

എന്നാല്‍ 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് കാറോടിച്ചിരുന്നതെന്ന് യാത്രാ സംഘത്തിലെ മറ്റുള്ളവരില്‍ നിന്നും അറിഞ്ഞത്. ഡ്രൈവിങ് ലൈന്‍സെന്‍സ് പോലുമില്ലാത്ത ബീഹാര്‍ സ്വദേശിനിയെ രക്ഷിക്കാന്‍ ഉന്നത സാമ്പത്തിക ശേഷി ഉള്ള പിതാവ് പോലീസിനെ സ്വാധീനിച്ചതായി സംശയമുണ്ട്. മാത്രമല്ല ധീരജിന്റെ ഹെല്‍മെറ്റില്‍ ക്യാമറയുണ്ടായിരുന്നു. ക്യാമറ മൊബൈലുമായി ബന്ധിപ്പിച്ചിട്ടുമുണ്ടായിരുന്നു. ഹെല്‍മെറ്റ് കാണാതായെന്നാണ് പോലീസ് പറഞ്ഞത്. മൊബൈല്‍ ഫോണ്‍ ഏതോ ആയുധം ഉപയോഗിച്ച് കുത്തിപ്പൊട്ടിച്ച നിലയിലാണെന്നും പറയുന്നു.

മകന്റെ ബംഗളൂരുവിലെ സുഹൃത്തുക്കള്‍ നെല്‍മംഗള പോലീസ് സ്‌റ്റേഷനില്‍ പോയപ്പോള്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ച സംഭവവുണ്ടായി. പിന്നീട് സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷിക്കാന്‍ കര്‍ണാടക പോലീസ് കേസ് അട്ടിമറിച്ചെന്നാരോപിച്ച് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് സുശാന്ത് പരാതി നല്‍കുകയും ഈ പരാതി കര്‍ണാടക പോലീസിനു കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായി ഇതുമായി ബന്ധപ്പെട്ട ഒരന്വേഷണവും നടന്നില്ല. നേരത്തെ നല്‍കിയ പരാതിയില്‍ അപകട സമയത്ത് മകന്‍ ധരിച്ചിരുന്ന ക്യാമറ ഘടിപ്പിച്ച ഹെല്‍മറ്റ് അപ്രത്യക്ഷമായതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ബംഗളൂരു ന്യൂ ഹൊറൈസണ്‍ കോളജില്‍ രണ്ടാംവര്‍ഷ ബിടെക് വിദ്യാര്‍ഥിയായിരുന്നു ധീരജ് \'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+