പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ്; പരാതി ഉന്നയിച്ച ആള്‍ക്കെതിരെ നടപടിയെടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം
പയ്യന്നൂര്‍: സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ പയ്യന്നൂര്‍ സി.പി.എം ഏരിയാ കമ്മിറ്റിയില്‍ നേതൃത്വം നടപടി സ്വീകരിച്ചതിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് നീക്കം ചെയ്ത ഏരിയാ സെക്രട്ടറി പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു. ടി. ഐ മധുസൂദനന് എം. എല്‍. എയ്ക്കുംമറ്റുള്ളവര്ക്കുമെതിരെ ആരോപണം ഉന്നയിച്ചതിന് ഏരിയാ സെക്രട്ടറി സ്ഥ്ാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട വി. കുഞ്ഞികൃഷ്ണനാണ് താന്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചതായി നേതൃത്വത്തെ അറിയിച്ചത്.
ഇദ്ദേഹത്തെ അനുകൂലിച്ച് വെള്ളൂര്‍ മേഖലയിലെ മറ്റുചിലരും രാജിവയ്ക്കാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. ഇതോടെ കണ്ണൂര്‍ ജില്ലയിലെ സി.പി.എം ശക്തി കേന്ദ്രങ്ങളിലൊന്നായ പയ്യന്നൂരില്‍ വിഭാഗീയത പിളര്‍പ്പിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്, ജില്ലാസെക്രട്ടറിയേറ്റംഗം ടി.വി രാജേഷ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക ഏരിയാ കമ്മിറ്റിയോഗത്തിലാണ് കുറ്റാരോപിതരായ ടി.ഐ മധുസൂദനന് എം.എല്‍.എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാകമ്മിറ്റിയിലേക്ക് തരം താഴ്ത്താന്‍ തീരുമാനിച്ചത്.

ടി.ഐ മധുസൂദനന് എം.എല്‍.എ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചു. ടി. ഐ.മധുസൂദനന് എം. എല്‍. എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതോടൊപ്പം ഫണ്ട് കൈക്കാര്യം ചെയ്യുന്നതിലെ ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി പരസ്യശാസനയും നല്കി. ഏരിയാ കമ്മിറ്റി അംഗമായ ടി.വി വിശ്വനാഥനെ ലോക്കല്‍ കമ്മിറ്റിയിലേക്കും മാറ്റി.
എം. എല്‍. എയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ പരാതി ഉന്നയിച്ച വി.കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. മറ്റൊരു ഏരിയാ കമ്മിറ്റി അംഗമായ കെ. എം ഗംഗാധരനെതിരെ പരസ്യശാസനയും ഓഫിസ് സെക്രട്ടറി കരുണാകരന് ടി. ഐ മധുസൂദനന് എം. എല്‍. എയുടെ സെക്രട്ടറി സജീഷ്കുമാര്‍ എന്നിവര്‍ക്ക് പരസ്യമായ താക്കീതുമാണ് നേതൃത്വം നടപടിയെടുത്തത്.
എന്നാല്‍ പരാതിക്കാരനായ വി.കുഞ്ഞികൃഷ്ണനെ പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തത് ഇരട്ടത്താപ്പാണെന്ന് യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കി. അണികളുടെ വികാരം മാനിക്കാതെ പാര്‍ട്ടി നേതൃത്വം ഏകപക്ഷീയമായി നടപടി സ്വീകരിച്ചുവെന്നായിരുന്നു 21 ഏരിയാകമ്മിറ്റി അംഗങ്ങളില്‍ 17 പേര് വിമര്‍ശനമുന്നയിച്ചത്. മറുപിള്ളയെയും ചാപിള്ളയെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് നേതൃത്വമെന്ന ആക്ഷേപവും ചിലര്‍ ഉന്നയിച്ചു.
പയ്യന്നൂരില്‍ ധനാപഹരണം നടന്നിട്ടില്ലെന്നും പാര്‍ട്ടി ഫണ്ട് കൈക്കാര്യം ചെയ്തതിലെ ജാഗ്രത കുറവാണ് സംഭവിച്ചതെന്നുമാണ് മേല്‍കമ്മിറ്റി നേതാക്കള്‍ യോഗത്തില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ കണക്കുകള്‍ സഹിതം വന്‍സാമ്പത്തിക തട്ടിപ്പു നടന്നുവെന്ന് കുഞ്ഞികൃഷ്ണന് പറഞ്ഞതാണ് പ്രകോപനം സൃഷ്ടിച്ചത്.
എന്നാല്‍ ധനരാജ് രക്തസാക്ഷി ഫണ്ട്, പാര്‍ട്ടി ഓഫിസ് നിര്‍മാണത്തിനായി തുടങ്ങിയ ചിട്ടി നടത്തിപ്പിലെ വെട്ടിപ്പ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാജരസീത് ഉപയോഗിച്ചുള്ള പണപിരിവ് ഇതിലൂടെ പാര്‍ട്ടിക്ക് ലഭിക്കാതെ പോയ ലക്ഷങ്ങള്‍ എങ്ങോട്ടു പോയെന്ന കുഞ്ഞികൃഷ്ണന്റെയും മറ്റുള്ളവരുടെയും ചോദ്യങ്ങള്‍ നേതൃത്വത്തിന്റെ വായയടപ്പിക്കുകയായിരുന്നു.
നേരത്തെ ടി.വി രാജേഷ്, എ.വി ഗോപിനാഥന് എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം നിയോഗിച്ച അന്വേഷണകമ്മിഷന് റിപ്പോര്‍ട്ടില്‍ ഈക്കാര്യം സാധൂകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം കുറ്റാരോപിതര്‍ക്കും ആരോപണമുന്നയിച്ചവര്ക്കുമെതിരെ ഒരേ പോലെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.
നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് താന്‍ ഇനി പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണെന്നും പാര്‍ട്ടി ചുമതലയേല്‍പ്പിച്ച കര്‍ഷക സംഘം ഏരിയാസെക്രട്ടറി സ്ഥാനത്തു നിന്നും രാജിവയ്ക്കുന്നതായി വി.കുഞ്ഞികൃഷ്ണന് അറിയിച്ചിട്ടുണ്ട്.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications