• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലോക് ഡൗൺ ഇളവുകൾ ആഘോഷമാക്കി ജനങ്ങൾ: കണ്ണൂരിൽ കൊ വിഡ് വ്യാപനം തുടരുമെന്ന് ആശങ്ക!!

  • By Desk

കണ്ണൂര്‍: ലോക് ഡൗൺ ഇളവുകൾ ആഘോഷമാക്കി കണ്ണൂർ നഗരത്തിലും മറ്റിടങ്ങളിലും കൂട്ടത്തോടെ ജനങ്ങൾ തെരുവിലിറങ്ങി. കെഎസ്ആർടിസി സർവീസ് നടത്താൻ തുടങ്ങിയതോടെ നഗരത്തിലെ ജീവിതം സാധാരണ നിലയിലായിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ, തളിപ്പറമ്പ്, മട്ടന്നൂർ, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. പൊതു ജനങ്ങളിൽ പലരും മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് കൊ വിഡ് വ്യാപന സാധ്യത വർധിപ്പിക്കുന്നുണ്ട്. കണ്ണൂർ നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല വാഹന തിരക്കാണ് അനുഭവപ്പെടുന്നത്.

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് കൊവിഡ്, കർണാടക പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 20 പേര്‍ ക്വാറന്റീനിൽ

കൊ വിഡ് കൂടുതല്‍ വ്യാപിക്കുന്ന ഘട്ടത്തില്‍ കുടുതല്‍ ഇളവുകള്‍ നല്‍കിയത് രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

കഴിഞ്ഞ ദിവസം മുതല്‍ ഇളവ് പ്രഖ്യാപനം വന്നത് തൊട്ട് റോഡുകളില്‍ പരക്കെ വാഹനങ്ങള്‍ നിറഞ്ഞു. കച്ചവട സ്ഥാപനങ്ങളില്‍ നിയന്ത്രിക്കാനാവാത്ത വിധം തിരക്കും വര്‍ദ്ധിച്ചിരിക്കുകയാണ്. ജില്ലയ്ക്കകത്ത് പൊതു ഗതാഗതമായ സ്വകാര്യ ബസ് ഓടുന്നതോടെ സര്‍വ്വ നിയന്ത്രണങ്ങളും കാറ്റില്‍ പറക്കാനിടയാകും.

മെയ് അവസാനം വരെ ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും രോഗവ്യാപനം എത്ര കണ്ട് തടയാനാവുമെന്നതില്‍ ആശങ്കയുണ്ട്. കര്‍ശനമായ നിയന്ത്രണങ്ങള്‍ ശക്തമാക്കിയത് കൊണ്ട് മാത്രമാണ് കൊറോണ വ്യാപനം തടഞ്ഞത്. ഇതുവരെ പാലിച്ച സകല നിയന്ത്രണങ്ങളുടെയും ഫലം തന്നെയാണ് കേരളത്തില്‍ കൊറോണ പകര്‍ച്ച തടയാനായി എന്നത്. വൈറസ് പ്രതിരോധ മേഖലയിലെ അതിശക്തമായ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.

ചികിത്സാ രംഗത്തും ആരോഗ്യ, പോലീസ് സേനാ വിഭാഗത്തിന്റെയും ഇടമുറിയാതെയുള്ള കൃത്യനിര്‍വ്വഹണം ഇനിയും പ്രതിരോധ രംഗത്ത് കരുത്താവണം. നിലവില്‍ കല്ല്യാണം, മരണാനന്തര ചടങ്ങ് മറ്റ് ആഘോഷങ്ങള്‍ എന്നിവയ്‌ക്കേ കാര്യമായ നിയന്ത്രണം ഉള്ളൂ. മറ്റ് എല്ലാ വിഭാഗത്തിനും ഇളവ് വന്നതാണ് കൊറോണ വ്യാപനത്തിന് ആക്കം കൂട്ടിയത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വന്നവരില്‍ ഭൂരിഭാഗത്തിനും കൊറോണ രോഗം സ്ഥിരീകരിച്ച് വരികയാണ്. ഇവരുടെ അശ്രദ്ധയും നിലവിലെ ഇളവും കൂടിയായത് രോഗ ഭയം കൂട്ടി. ജില്ലയ്ക്കകത്തെ ബസ് ഓട്ടം സംബന്ധിച്ച് നിലവില്‍ പലര്‍ക്കും ആധിയേറ്റിയിട്ടുണ്ട്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി പുറത്തിറങ്ങിയാല്‍ കൊറോണ വ്യാപനത്തിന്റെ തോത് കൂടുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമടത്ത് വയോധികയ്ക്ക് സമ്പർക്കത്തിലൂടെ കൊ വിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് അറിയാതെ ആരോഗ്യ വകുപ്പ് അധികൃതർ ആശങ്കയിലാണ്.ഇതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലായി.

ധര്‍മടം ബീച്ച് റിസോര്‍ട്ടിന് തൊട്ടടുത്തുള്ള 62 വയസ്സുകാരിയെയാണ് കോവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുൻപെ മംഗലാപുരത്തു നിന്നും തലക്ക് സര്‍ജറി ചെയ്ത ഇവര്‍ തുടര്‍ ചികിത്സ തലശ്ശേരി സഹകരണ ആശുപത്രിയിലാണ് നടത്തികൊണ്ടിരുന്നത്. കഴിഞ്ഞ ഏപ്രില്‍ 4-ന് ഇതുമായി ബന്ധപ്പെട്ട് അഡ്മിറ്റായിരുന്നു. 20-ന് ഡിസ്ചാര്‍ജ് : ചെയ്തു. പിന്നീട് ഈ മാസം 10-ന് വീണ്ടും സഹകരണ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും 17-ന് ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ വരുകയും ചെയ്തു. 18-ന് തുടര്‍ ചികിത്സക്കു വേണ്ടി മകന്റെ കാറില്‍ കോഴിക്കോട് മൈത്രേയ ഹോസ്പിറ്റലില്‍ ചികിത്സ നേടുകയും അന്ന് തന്നെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

ചികിത്സയില്‍ കോവിഡ് സംശയത്തെ തുടര്‍ന് പരിശോധന നടത്തുകയും പോസിറ്റീവ് ആയി കാണുകയും ചെയ്തു. തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ അഡ്മിറ്റ് ചെയ്തു. ഇവരുടെ രോഗത്തിന്റെ ഉറവിടം ഇതു വരെ ആരോഗ്യ പ്രവർത്തകർക് കണ്ടെത്താനായിട്ടില്ല. ഇത് ധർമ്മടം പ്രദേശത്തെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. രോഗബാധിതയായ സ്ത്രീയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരോട് ക്വാറന്റിനിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
People rushes to streets after lockdown relaxations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X