• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

കണ്ണൂര്‍: അന്തരിച്ച സി പി ഐ എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുശോചനം അറിയിച്ചുള്ള യോഗത്തില്‍ വിതുമ്പി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ പയ്യാമ്പലത്ത് സംഘടിപ്പിച്ച അനുശോചന യോഗത്തിലാണ് വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ പിണറായി വിജയന്‍ പ്രസംഗം അവസാനിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ആകസ്മികമായ നിര്യാണത്തില്‍ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. എങ്ങനെ തുടങ്ങണം എന്നതിനെ കുറിച്ച് നിശ്ചയമില്ല. ഇത്തരമൊരു യാത്രയയപ്പ് ഇത്തരമൊരു യാത്രയയപ്പ് വേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.

1

അതുകൊണ്ട് തന്നെ വാക്കുകള്‍ മുറിഞ്ഞേക്കാം. വാചകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നേക്കാം. എപ്പോ അവസാനിപ്പിക്കേണ്ടി വരും എന്നതിനെ കുറിച്ച് എനിക്ക് തന്നെ നിശ്ചയമില്ല. ആ ഒരു സാഹചര്യത്തില്‍ അല്‍പം വഴിവിട്ട രീതിയിലാണ് ഞാനിവിടെ സംസാരിക്കുന്നത്. ആദ്യമായി സഖാവ് കോടിയേരി ബാലകൃഷ്ണന്‍ രോഗാതുരനായപ്പോള്‍ അദ്ദേഹത്തെ കേരളത്തിലും കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ചികിത്സിച്ച ഒട്ടേറെ ഡോക്ടര്‍മാരുണ്ട്.

താറാവിനെ വാങ്ങി കറിവെച്ചു, മദ്യപിക്കാന്‍ വിളിപ്പിച്ചു; ചങ്ങനാശ്ശേരി സംഭവത്തില്‍ ദുരൂഹത; കൊലപാതക കാരണം എന്ത്?താറാവിനെ വാങ്ങി കറിവെച്ചു, മദ്യപിക്കാന്‍ വിളിപ്പിച്ചു; ചങ്ങനാശ്ശേരി സംഭവത്തില്‍ ദുരൂഹത; കൊലപാതക കാരണം എന്ത്?

2

അവരെല്ലാം വലിയ സഹകരണമാണ് നല്‍കിയത്. അവരുടെ കഴിവിന്റെ പരമാവധി അവര്‍ ഉപയോഗിച്ചിരുന്നു. അവരോടെല്ലാം നന്ദി പറയുന്നു. ഒടുവില്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടേയും വലിയ രീതിയിലുള്ള ശ്രദ്ധയും പരിചരണവുമാണ് ലഭിച്ചിരുന്നത്. പക്ഷെ ചില കാര്യങ്ങള്‍ നമ്മുടെ ആരുടെയെങ്കിലും നിയന്ത്രണത്തിലല്ലല്ലോ. വല്ലാത്ത അവസ്ഥ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് അപ്പോഴേക്കും സംഭവിച്ച് കഴിഞ്ഞിരുന്നു.

ആഘോഷത്തിനുള്ള സമയമല്ല... ആ ഒരു വേദനയുണ്ട്; കോടിയേരിയെ അനുസ്മരിച്ച് ലൈവ് അവസാനിപ്പിച്ച് സുരേഷ് ഗോപിആഘോഷത്തിനുള്ള സമയമല്ല... ആ ഒരു വേദനയുണ്ട്; കോടിയേരിയെ അനുസ്മരിച്ച് ലൈവ് അവസാനിപ്പിച്ച് സുരേഷ് ഗോപി

3

ആദ്യം അവര്‍ നല്ല പ്രതീക്ഷയോടെയാണ് തുടങ്ങിയത് എങ്കിലും ശരീരത്തിന്റെ അവസ്ഥ വളരെ അപകടകരമായ നിലയിലാണ് എന്ന് പിന്നീട് തിരിച്ചറിഞ്ഞു. എങ്കിലും പരമാവധി ശ്രമം അവര്‍ നടത്തി. ആ എല്ലാ ഡോക്ടര്‍മാര്‍ക്കും അപ്പോളോ മാനേജ്‌മെന്റിനും പ്രത്യേകിച്ച് കോടിയേരി ബാലകൃഷ്ണനെ പോലെ ഒരു സഹോദരനെ പോലെ കരുതി ആ ചികിത്സാ കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യാനും അതിന് നേതൃത്വം കൊടുക്കാനും തയ്യാറായ ഡോക്ടര്‍ പ്രമോദിനും എല്ലാ കൃതജ്ഞതയും പ്രത്യേകമായി രേഖപ്പെടുത്തട്ടെ.

'അതെങ്ങനെ ദൃശ്യം മോഡലാകും..?' ചങ്ങനാശ്ശേരി സംഭവത്തില്‍ ജീത്തു ജോസഫ്'അതെങ്ങനെ ദൃശ്യം മോഡലാകും..?' ചങ്ങനാശ്ശേരി സംഭവത്തില്‍ ജീത്തു ജോസഫ്

4

നമ്മുടെ സമൂഹത്തില്‍ മനുഷ്യ നന്മ അത് പൂര്‍ണമായി ഒഴിവായിട്ടില്ല എന്ന് തെൡയിക്കുന്ന ചില സന്ദര്‍ഭങ്ങളാണ് ഇത്തരത്തിലുള്ള ചില ഘട്ടങ്ങളിലുണ്ടാകുന്നത്. അത് ഞങ്ങള്‍ക്ക് വളരെ തിക്തമായ അനുഭവങ്ങളുള്ളതാണല്ലോ. പക്ഷെ അപ്പോഴും മനസിനൊരു കുളിര്‍മ, നന്മ അവശേഷിക്കുന്നത് എന്നത് അതിന്റെ ഭാഗമായി ലഭിക്കുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഞങ്ങളെയെല്ലാം ഏത് രീതിയില്‍ വേദനിപ്പിച്ചോ അതേ വികാരവായ്‌പോടെ കേരള സമൂഹം ഏറ്റെടുക്കാന്‍ തയ്യാറായി.

5

അതില്‍ നമ്മുടെ മാധ്യമങ്ങള്‍ വളരെ ആരോഗ്യകരമായ നിലപാടാണ് സ്വീകരിച്ചത്. മനുഷ്യ നന്മ പൂര്‍ണമായി അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കും വിധമുള്ള ഒരുതരത്തിലമുള്ള കലവറയുമില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്ന നിലയാണ് ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നമ്മള്‍ കണ്ടത്. അതേപോലെ തന്നെ വിവിധ കാര്യങ്ങളിലും പരസ്പരം കലഹിക്കുന്നവരും വലിയ തോതിലുള്ള അഭിപ്രായഭിന്നത പരസ്യമായി ഉന്നയിക്കുന്നവരും ഒക്കെയാണ് രാഷ്ട്രീയരംഗത്ത് ഞങ്ങള്‍ എല്ലാവരും.

6

പക്ഷെ സിപിഎമ്മിന് താങ്ങാനാവാത്ത ഈ കനത്ത നഷ്ടം അതിന് ശരിയായ രീതിയില്‍ തന്നെ ആ വേദന ഉള്‍ക്കൊണ്ട് കൊണ്ട് ഒരു പക്ഷത്ത് എന്ന നിലയില്ലാതെ തന്നെ കേരളത്തിലെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ദുഖത്തില്‍ അല്ലെങ്കില്‍ ചരമത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് മുന്നോട്ട് വന്ന കാഴ്ചയാണ് നാം കണ്ടത്.

7

ഇതും ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് എന്ന് തന്നെയാണ് ഞങ്ങള്‍ തിരിച്ചറിയുന്നത്. ഞങ്ങള്‍ക്ക് വന്ന ഈ വലിയ നഷ്ടത്തില്‍ ഞങ്ങളോടൊപ്പം പങ്കുചേര്‍ന്ന് കൊണ്ട് ദുഖിക്കാന്‍ തയ്യാറായ എല്ലാവരോടും ഈ ഘട്ടത്തില്‍ ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. സഖാവ് കോടിയേരി ബാലകൃഷ്ണന്‍ സി പി എമ്മിന്റെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്.

8

പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതാകുന്നോ എന്ന വാര്‍ത്ത കേട്ടപ്പോഴുള്ള വികാരവായ്‌പോടെയാണ് പാര്‍ട്ടി സഖാക്കള്‍, പാര്‍ട്ടി ബന്ധുക്കള്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഈ പാര്‍ട്ടി കേരളത്തില്‍ ശക്തമായ രീതിയില്‍ നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നലവര്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ എല്ലാം ഓടിയെത്തി കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒന്ന് കാണാന്‍ ശ്രമിച്ചത്.

9

ആ വികാരവായ്പ് അങ്ങേയറ്റം വികാരവിക്ഷുബ്ധമായ രംഗങ്ങള്‍ ഞങ്ങളെയാകെ വല്ലാതെ വികാരം കൊള്ളിച്ചിരിക്കുകയാണ്. ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കാറുള്ളത് എങ്കിലും ഇത് പെട്ടെന്ന് പരിഹരിക്കാനാകുന്ന ഒരു വിയോഗമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ സഖാക്കള്‍ക്ക്, പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഞങ്ങള്‍ക്ക് നല്‍കാനുള്ളത് ഒരുറപ്പ് മാത്രമാണ്.

10

ഈ നഷ്ടം വലിയ തോതിലുള്ളത് തന്നെയാണ്. പക്ഷെ ഞങ്ങള്‍ അത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുന്നത്. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ അവസാനിപ്പിക്കുന്നു

English summary
Pinarayi Vijayan's heartfelt speech in a rememberance meeting of Kodiyeri Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X