• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സുധാകരൻ പറയുന്നത് പച്ചക്കള്ളം,പിണറായിയെ ആക്രമിച്ചിച്ചിട്ട് കോളെജ് ഗേറ്റിന് പുറത്ത് കടക്കാൻ സാധിക്കില്ല: സഹപാഠി

Google Oneindia Malayalam News

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ബ്രണ്ണൻ കോളെജ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി സഹപാഠി. സുധാകരൻ പറയുന്നത് പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ബാല്യകാല സുഹൃത്തും സഹപാഠിയും അയാൽവാസിയുമായ കെ നാണു പറഞ്ഞതായി കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

PVA 1

ബ്രണ്ണൻ കോളേജിൽ വച്ച് പിണറായിയെ ആക്രമിച്ചിരുന്നെങ്കിൽ കോളേജ് ഗേറ്റിന് പുറത്ത് കടക്കാൻ അവർക്ക് കഴിയില്ലെന്ന് തനിക്ക് ഉറപ്പാണെന്ന് നാണു പറയുന്നു. പിണറായി വിജയൻ ഇക്കണോമിക്സ് എടുത്തത് തന്നെ വിദ്യാർഥി സജീവമാകാനായിരുന്നുവെന്ന് നാണു പറയുന്നു. താൻ പഠിച്ചത് ബിഎസ്‌സി മാത്സ് ആയിരുന്നുവെങ്കിലും നാല് വർഷവും പിണറായി വിജയനുമൊത്ത് ഒന്നിച്ചായിരുന്നു കോളെജിൽ പോയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

PVA 2

അപ്പോഴും ഇപ്പോഴും പിണറായി വിജയൻ തന്നോട് ഒന്നും മറച്ചുവെക്കാറില്ലെന്നും നാണു. അതുകൊണ്ടുതന്നെ സുധാകരൻ പറഞ്ഞതു പോലുള്ള സംഭവമുണ്ടെങ്കിൽ ഞാൻ തീർച്ചയായും അറിയുമായിരുന്നു. കോളേജിൽ അക്കാലത്ത് കെഎസ്എഫിന് അത്ര അംഗബലമില്ലെങ്കിലും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. പിണറായി വിജയൻ അക്രമണത്തിനൊന്നും പോകറില്ല. എന്നാൽ വിദ്യാർഥികളുടെ വിഷയത്തിൽ സജീവമായി ഇടപ്പെടും.

PVA 3

"കെഎസ്എഫിന്റെ കുട്ടികളെ ആക്രമിച്ചാൽ നാട്ടുകാർ ഏറ്റെടുക്കുമായിരുന്നു. ബീഡി,നെയ്ത്തു തൊഴിലാളികൾ ഏറെയുള്ള ധർമ്മടം, പിണറായി പ്രദേശങ്ങൾ അന്നും പാർട്ടി ഗ്രാമങ്ങളായിരുന്നു. കെ.എസ്.എഫിന്റെ കുട്ടികളെ തൊട്ടാൽ അവർ ഏറ്റെടുക്കും. കെഎസ്‌യുക്കാർ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ തന്നെ രക്ഷിതാക്കൾ പാർട്ടി ഓഫീസിലും മറ്റുമെത്തി ഒത്തുതീർക്കുന്നതായിരുന്നു പതിവ്." നാണു പറഞ്ഞു.

PVA 4

പിണറായി വിജയനെന്ന് പേര് ഇന്നത്തെ മുഖ്യമന്ത്രിക്ക് ലഭിക്കുന്നതും ബ്രെണ്ണനിൽവെച്ച് തന്നെയാണെന്ന് നാണു പറയുന്നു. കോളെജിൽ ഒരുപാട് വിജയൻമാരുണ്ടായിരുന്ന കാലമാണ് അതെന്നും. അപ്പോൾ ആലക്കാട് വിജയനെന്ന എ വിജയനെ തിരിച്ചറിയാനായി പിണറായിയിൽ നിന്നു വരുന്ന വിജയൻ എന്നാണ് സഹപാഠികൾ വിശേഷിപ്പിച്ചിരുന്നത്. ക്ളാസിൽ കൃത്യമായി പോകാറില്ലെങ്കിലും ഒറ്റ വായനയ്ക്ക് പാഠഭാഗങ്ങൾ വിജയൻ ഹൃദിസ്ഥമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഴ്ത്തു പാട്ടുകളിൽ ജയരാജന് പങ്കില്ല, പിന്നിൽ 'അമ്പാടിമുക്ക് സഖാക്കൾ'; വിവാദങ്ങൾക്ക് വിരാമമിടാൻ സിപിഎംവാഴ്ത്തു പാട്ടുകളിൽ ജയരാജന് പങ്കില്ല, പിന്നിൽ 'അമ്പാടിമുക്ക് സഖാക്കൾ'; വിവാദങ്ങൾക്ക് വിരാമമിടാൻ സിപിഎം

ക്യൂട്ട് ഹോട്ട് ലുക്കിൽ രഷ്മിക മന്ദന; പുതിയ ചിത്രങ്ങൾ കാണാം

cmsvideo
  K SUDHAKARAN AGAINST PINARAYI VIJAYAN
  ഡോ.ശശി തരൂർ
  Know all about
  ഡോ.ശശി തരൂർ

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Pinarayi Vijayan vs K Sudhakaran Brennan college issue K Nanu college friend opens up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X