പിണറായി വിജയന് ക്ഷീണം ചെയ്‌ത് ധര്‍മ്മടത്തെ തിരഞ്ഞെടുപ്പ് ഫലം; പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നേറ്റം
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തില്‍ യുഡിഎഫ് മുന്നേറ്റം. ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെട്ട കടമ്പൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് വിജയിച്ചു. മുഴപ്പിലങ്ങാട് പഞ്ചാത്തിലും യുഡിഎഫ് തന്നെയാണ് മുന്നിലെത്തിയത്. ഇവിടെ എസ്‌ഡിപിഐ നാല് വാര്‍ഡുകളില്‍ മുന്നിലെത്തി.
ധര്‍മടത്തെ മുഖ്യമന്ത്രിയുടെ വസതി ഉള്‍പ്പെടുന്ന വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി വിജയിച്ചെങികിലും രണ്ടാം സ്ഥാനത്ത് ബിജെപി എത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ഇവിടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.
ജദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യാവസാനം പ്രതിപക്ഷം ഉയര്‍ത്തിയ വഷയമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യം. ഒരു ഘട്ടത്തിലും പ്രചരണ രംഗത്ത് സജീവവമാകാതിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് പ്രാചാരണത്തിന് നേതൃത്വം കൊടുത്തത് തന്റെ മണ്ഡലമായ ധര്‍മ്മടത്ത് മാത്രമായിരുന്നു. ഇത് തന്നെയാണ് ധര്‍മ്മടത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്ര്‌ദ്ധാ കേന്ദ്രമാക്കിയതും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മുഖ്യമന്ത്രി ധര്‍മ്മടത്തുണ്ട
ായിരുന്നെങ്കിലും പ്രചാരണ പരിപാടികളിലൊന്നും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.
കണ്ണൂരില്‍ പാര്‍ട്ടിക്കോട്ടകളിലെല്ലാം വലിയ വിജയമാണ് സ്വന്തമാക്കിയത്. പിണറായി, കല്യാശേരി തുടങ്ങിയ പഞ്ചായത്തുകളില്‍ മുഴുവന്‍ സീറ്റുകളിലും ഇടതുപക്ഷം വിജയില്ലു. വിവാദങ്ങലിലും അനങ്ങാതെ ഇടതുപക്ഷത്തോടൊപ്പം നിന്ന ആന്തൂര്‍ നഗര സഭയില്‍ മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫിനു തന്നെയാണ് വിജയം. എന്നാല്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് ആധികാരികമായി വിജയം ഉറപ്പിച്ചു. 34 സീറ്റുകളാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷനില്‍ നേടിയത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി ഒരു സീറ്റ് നേടി.കണ്ണൂര്‍ കോര്‍പ്പറേഷനിലെ പള്ളിക്കുന്ന് ഡിവിഷനിലെ കെകെ ഷൈജുവാണ് എന്‍ ഡിഎക്കായി വിജയിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ആകെ 56 ഗ്രാമ പഞ്ചായത്തുകളില്‍ സിപിഎം ഭരമം ഉറപ്പിച്ചപ്പോള്‍ 15 ഗ്രാമ പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎപ് വിജയിച്ചത്. ജില്ലാപഞ്ചായത്തിലും എല്‍ഡിഎഫ് ആധികാരിക വിജയം നേടി