കണ്ണൂരിൽ ട്രെയിൻ ബോഗിക്ക് തീവെച്ച സംഭവം അട്ടിമറിയെന്ന് പി കെ കൃഷ്ണദാസ്
കണ്ണൂർ: കേരളം തീവ്രവാദികളുടെ സുരക്ഷിത താവളമാണെന്നും കണ്ണുരിലെട്രെയിൻ തീവെപ്പ് അന്വേഷണം എത്രയും വേഗം എൻ ഐ എ ക്ക് കൈമാറണമെന്നും റെയിൽവേ അമിനിറ്റി കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ്. മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
എലത്തൂർ സംഭവത്തിന്റെ ഞെട്ടൽ മാറും മുന്നേ വീണ്ടും ട്രെയിനിന് തീപിടുത്തമുണ്ടായത് ഞെട്ടിക്കുന്നതാണ്.കേരളത്തിൽ മാത്രം ട്രെയിനുകൾക്ക് തീപിടുത്തം നടക്കുന്നു എന്നത് ഗൗരവമായി കാണണമെന്നും കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരിൽ സംഭവ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അട്ടിമറി സാധ്യതയും സംശയിക്കുന്നുണ്ട്.എലത്തൂർ സംഭവത്തിലുൾപ്പെടെ പ്രതികളെ കേരളത്തിലെത്തിക്കുന്ന സമയത്ത് പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. കേരള സർക്കാർ പലകാര്യങ്ങളും ലാഘവത്തോടെയാണ് കാണുന്നത്. കേരളത്തിൽ ടെയിനുകൾക്ക് നേരെ കല്ലേറും പാളത്തിൽ കല്ല് വെക്കുന്നതും ആവർത്തിച്ച് വരികയാണ്.'
'റെയിൽവേസുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി റയിൽവേയും കേന്ദ്രസർക്കാരും നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപി നേതാക്കളായ എൻ ഹരിദാസ്, അരുൺ കൈതപ്രം, കെ രതീഷ്, പി സലീന, ജിജു വിജയൻ, പി വി കിരൺ എന്നിവരും കൂടെ ഉണ്ടായിരുന്നു ഇതിനിടെ സംഭവത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന പൊലിസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.'
'അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തലുമുണ്ട്. എലത്തൂർ തീവയ്പ്പിനു ശേഷം റെയിൽവെ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും പലയിടങ്ങളിലും നടപ്പിലായിട്ടില്ല.'- പി കെ കൃഷ്ണദാസ് പറഞ്ഞു.












Click it and Unblock the Notifications