Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലത്തായി പീഢനക്കേസിൽ പ്രതിക്കെതിരെ പോക്സോ ചുമത്തണം;പ്രതിഷേധ ധർണ നടത്തി എസ്.ഡി.പി.ഐ

കണ്ണൂർ:പാലത്തായി ബാലികാ പീഢന കേസിൽ പൊലിസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് എസ്.ഡി.പി.ഐ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ കാര്യാലയത്തിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി.പോക്‌സോ കേസ് ചുമത്താൻ മാത്രം പര്യാപ്തമായ വിധത്തിൽ പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതിയുടെ ജാമ്യം റദ്ദു ചെയ്യാത്ത പോലിസിന്റെ നടപടി ദുരൂഹമാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ ബഹുജന സമരം സംഘടിപ്പിക്കുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ്എ സി ജലാലുദ്ധീന്‍ വ്യക്തമാക്കി.

dpi-16236824

ജനാധിപത്യ കേരളത്തില്‍ നാണക്കേടായി തുടരുന്ന, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നു വ്യക്തമായ തെളിവുകളും സഹപാഠിയുടെ മൊഴികളും ഉണ്ടായിരുന്നിട്ടും നേരത്തെ കേസന്വേഷിച്ച ലോക്കല്‍ പോലിസും തുടര്‍ന്ന് ഐ.ജി ശ്രീജിത്തും ക്രൈംബ്രാഞ്ചും പ്രതിയെ രക്ഷിക്കാന്‍ വേണ്ട എല്ലാ ഒത്താശകളും ചെയ്ത് കൊടുത്തപ്പോള്‍, ബി.ജെ.പിയുമായി ചേര്‍ന്ന് സി.പി.എം കേസ് ഇല്ലാതാക്കാനുള്ള സഹായം ചെയ്തുവെന്ന സംശയം ബലപ്പെടുന്നതായിരുന്നു ഈ കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍. ഇത്തരത്തില്‍ പ്രതികളെ സഹായിക്കുന്ന നിലപാട് തുടരുകയാണെങ്കില്‍ പത്മരാജന്മാരെ പൊതുജനം തെരുവില്‍ നേരിടുന്ന ദിനങ്ങള്‍ ഉണ്ടാകുമെന്നും തുടര്‍ന്ന് സംസാരിച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ പറഞ്ഞു. പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തിയ സമരത്തില്‍ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി.ശംസുദ്ധീന്‍ മൗലവി, ജില്ലാ സെക്രട്ടറി ഇബ്രാഹീം കൂത്തുപറമ്പ്, ജില്ലാ ട്രഷറര്‍ എ.ഫൈസല്‍, കണ്ണൂര്‍ മണ്ഡലം സെക്രട്ടറി മഹ്ഷൂക്ക് കിഴുന്ന, ഷുക്കൂര്‍ മാങ്കടവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Recommended Video

cmsvideo
    AN Radhakrishnan speech threatening CM Pinarayi Vijayan | Oneindia Malayalam

    ഇതിനിടെ പാലത്തായി ബാലികാ പീഡന കേസിൽ കേരളാ പൊലിസ് നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിയായ പത്മരാജൻ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു.നേരത്തെ ഈ കേസിൽ സി.ബി.ഐ ആവശ്യമുന്നയിച്ച് പത്മരാജൻ്റ ഭാര്യയും ബി.ജെ.പി ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസും രംഗത്തു വന്നിരുന്നു. തൻ്റെ ഭർത്താവിനെ രാഷ്ട്രീയ പ്രേരിതമായി എതിരാളികൾ കള്ളക്കേസിൽ കുടുക്കുകയാണെന്നും സംഭവത്തെ കുറിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു മാ ണ് പത്മരാജൻ്റെ ഭാര്യ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിത്. എന്നാൽ ഇതിൽ അനുകൂല നിലപാടിലാത്തതിനാലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിലേക്കെത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+