നവജാത ശിശുവിനെ വിറ്റ സംഭവം: ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്തു
കണ്ണൂര്‍: മൈസുരുവില്‍ നിന്ന് അനധികൃതമായി 28 ദിവസം പ്രായമുള്ള നവജാതശിശുവിനെ വിലക്കുവാങ്ങിയ സംഭവത്തില്‍ ഇരിക്കൂര്‍ സ്വദേശി ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്തു. പെണ്‍കുഞ്ഞിനെയാണ് വിലക്ക് വാങ്ങിയിട്ടുള്ളത്. ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലെ റീമ, മൈസൂരു സ്വദേശികളായ മുബാറക് പാഷ, ഭാര്യ അബ്രീന എന്നിവര്‍ക്കെതിരേയാണ് ഇരിക്കൂര്‍ പോലീസ് കേസെടുത്തത്. കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അധികൃതരുടെ നിര്‍ദേശപ്രകാരം ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. മുബാറക് പാഷ- അബ്രീന ദമ്പതികള്‍ക്ക് നാലു പെണ്‍കുട്ടികളും റീമക്ക് മൂന്ന് ആണ്‍കുട്ടികളുമാണുള്ളത്.
മൈസൂരുവിലെ ദമ്പതികളില്‍ നിന്നു കഴിഞ്ഞ സെപ്റ്റംബറിലാണ് റീമ കുട്ടിയെ വാങ്ങിയത്. ഇരിക്കൂര്‍ വാടക ക്വോര്‍ട്ടേഴ്സില്‍ നിന്നും ചെറിയ കുഞ്ഞിന്റെ കരച്ചില് കേട്ട സമീപത്ത് താമസിക്കുന്ന കുടുംബങ്ങള്‍ കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ എത്തി കുട്ടിയെ ഇവിടെനിന്ന് ഏറ്റെടുത്ത് മോചിപ്പിക്കുകയായിരുന്നു. കുട്ടിയെ ഇപ്പോള്‍ തളിപ്പറമ്പ് പട്ടയം ചൈല്‍ഡ് ഹോമില്‍ ആണ് സംരക്ഷിച്ചിരിക്കുന്നത്.

കര്‍ണാടകയിലെ നോട്ടറി അഭിഭാഷകന് മുഖേന ദത്തെടുക്കല്‍ നിയമപ്രകാരമാണ് കുട്ടിയെ ദത്തെടുത്തതെന്നായിരുന്നു റീമ പൊലിസിനു നല്കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്നുപേരുടെ പേരില്‍ പോലീസ് കേസെടുത്തത്. റീമയുടെ ഭര്‍ത്താവ് വിദേശത്താണുള്ളത്. എസ്ഐ കെ.ൃപി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
നിലവില്‍ ദത്തെടുക്കുന്നതിന് സര്‍ക്കാരിന്റെ ഏജന്‍സിയായ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് ചട്ടം. ശേഷം ഇതിന്റെ പ്രിന്റൗട്ട് എടുത്ത് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ എത്തിക്കേണ്ടതുണ്ട്. തുടര്‍ന്ന് അവരാണ് ദത്തെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷന്, മൈസൂരുവിലെ ശിശുക്ഷേമ സമിതി, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയ്ക്ക് നവജാതശിശുവിനെ വിറ്റ പ്രശ്നത്തിലും വിലക്കുവാങ്ങിയ സംഭവത്തിലും പരാതി നല്‍കിയിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications