യുവാവ് കാമുകിയുടെ വീടിന് മുന്‍പില്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു
കണ്ണൂര്‍: ശ്രീകണ്ഠാപുരം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കാവുമ്പായിയില്‍ യുവാവ് സ്വയം തീകൊളുത്തി ആത്മാഹൂതി ചെയ്തത് പ്രണയനൈരാശ്യത്തിലാണെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ ശ്രീകണ്ഠാപുരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.ഞായാറാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് ശേഷമാണ്
കാവുമ്പായി ഐച്ചേരി ഗ്രാമത്തെ നടുക്കിയ സംഭവം നടന്നത്. കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണന്‍-സിജി ദമ്പതികളുടെ മകന്‍ ലെജിനാ(24) ഇന്ന് പുലര്‍ച്ചെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണമടഞ്ഞത്. എഴുപതുശതമാനം പൊള്ളലേറ്റ ലെജിന്‍ അതീവഗുരുതരാവസ്ഥയിലായിരുന്നു.

പൊലിസ് സേനാ ഡിഫന്‍സ് അംഗമായ ലെജിന്‍ തളിപ്പറമ്പില്‍ പരിശീലനം നടത്തിവരികയാണ്. ഞായറാഴ്ച്ച വൈകുന്നേരംമൂന്ന്മണിയോടെ കാമുകിയുടെ വീട്ടിലേക്ക് പോകുന്ന വിവരം സുഹൃത്തുക്കളെ അറിയിച്ചതിനു ശേഷം കാമുകിയായ യുവതിയുടെ താഴെവിളക്കന്നൂര്‍ നടുവില്‍ കണ്ണാടിപ്പാറയിലെ വീടിന് മുന്‍പിലെത്തി പെട്രോള്‍ ഒഴിച്ചു ദേഹത്ത് സ്വയ തീകൊളുത്തുകയായിരുന്നു. ഇയാളെ പിന്‍തുടര്‍ന്നെത്തിയ സുഹൃത്തുക്കളും പരിസരവാസികളും ആദ്യം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലും പീന്നിട് മംഗളൂരിലേക്കും മാറ്റിയെങ്കിലും തിങ്കളാഴ്ച്ച പുലര്‍ച്ചെ മരണമടയുകയായിരുന്നു. ലിമിഷയാണ് ഏകസഹോദരി(ഡിഗ്രിവിദ്യാര്‍ത്ഥിനി പൈസക്കരി) മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.സംഭവത്തെ കുറിച്ചു കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.












Click it and Unblock the Notifications