വ്യാജവിമാന ടിക്കറ്റ് നല്‍കി തട്ടിപ്പ്; ട്രാവല്‍ ഏജന്റിനെതിരെ കേസെടുത്തു
ഇരിട്ടി:വ്യാജ വിമാന ടിക്കറ്റ് നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയ പേരാവൂരിലെ ട്രാവല്‍സ് ഉടമയായ യുവതിക്കെതിരെ ചിറ്റാരിക്കാല്‍ പൊലിസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പാലവയല്‍ നിരത്തുംതട്ട് സ്വദേശനിയും നഴ്സുമായ യുവതിയുടെ പരാതിയിലാണ് പേരാവൂരിലെ ഫോര്‍ച്യൂണ്‍ ട്രാവല്‍സ് ഉടമ മുരിങ്ങോടിയിലെ നീതു അനില്‍കുമാറിനെതിരെ(32) പൊലിസ് കേസെടുത്തത്. ന്യൂസിലാന്‍ഡില്‍ ജോലി ചെയ്യുന്ന യുവതിനാട്ടിലേക്ക് വരാനായി ഈക്കഴിഞ്ഞ മാര്‍ച്ച് 21-ന് പേരാവൂരിലെ ഫോര്‍ച്യൂണ്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍റില്‍ 2,95,000 ്രൂപയ്ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് മനസിലായത്. തുടര്‍ന്ന് പരാതിക്കാരി മറ്റൊരു ടിക്കറ്റെടുത്താണ് നാട്ടിലെത്തിയത്.
നാട്ടിലെത്തിയ ഇവര്‍ ചിറ്റാരക്കല്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.സുഹൃത്തുക്കള്‍ മുഖേനെ പരിചയപ്പെട്ട നീതുവില്‍ നിന്നും ഇതിനു മുന്‍പും പലതവണ യുവതി വിമാന ടിക്കറ്റ് വാങ്ങിയിട്ടുണ്ടെന്ന് പറയുന്നു. അന്ന് യുവതി മറ്റൊരുസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പിന്നീടാണ് പേരാവൂരില്‍ സ്വന്തമായി ഫോര്‍ച്യൂണ്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ആരംഭിച്ചത്. അതേ സമയം നീതു സമാനരീതിയില്‍ വ്യാജവിമാനടിക്കറ്റ് നല്‍കി നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. പേരാവൂര്‍ സ്റ്റേഷനില്‍ മാത്രം ഇവര്‍ക്കെതിരെ എണ്‍പതുലക്ഷത്തിന്റെ തട്ടിപ്പുകേസ് നിലവിലുണ്ട്.

ഈകേസുകളില്‍ ചിലതില്‍ അറസ്റ്റിലായ യുവതി ഇപ്പോള്‍ റിമാന്‍ഡിലാണ്. പലരില്‍ നിന്നുമായി ന്യൂസിലാന്‍ഡിലേക്ക് ടിക്കറ്റ് വാഗ്ദ്ധാനം ചെയ്തു പണം തട്ടിയെടുത്തുവെന്നകേസില്‍പേരാവൂര്‍ ഇന്‍സ്പെക്ടര്‍ എം. എന്‍ ബിജോയ് കഴിഞ്ഞ മാസം നീതുവിനെ അറസ്റ്റു ചെയ്തിരുന്നു. ഈകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നീതുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ തട്ടിപ്പു പുറത്തുവന്നത്. കസ്റ്റഡയില്‍ ചോദ്യം ചെയ്യുന്നതിനിടെ കാക്കയങ്ങാട് കണ്ടന്‍വീട്ടില്‍ പിഎം ആര്യയെയും സഹോദരിയെയും മറ്റു പതിമൂന്ന് പേരെയും മോസ്‌കോയില്‍ നിന്നും കണ്ണൂരിലേക്കുളള വിമാന ടിക്കറ്റ് വാഗ്ദ്ധാനം ചെയ്തു പണം തട്ടിയെടുത്തുവെന്ന പരാതിയും പൊലിസില്‍ ലഭിച്ചു. പാലാവയലിലെ യുവതിയുടെ പരാതിയില്‍ കേസെടുത്ത ചിറ്റാരക്കാല്‍ പൊലിസ് പേരാവൂര്‍ പൊലിസ് അറസ്റ്റു ചെയ്ത റിമാന്‍ഡില്‍ കഴിയുന്ന നീതുവിനെകോടതി മുഖാന്തിരം കസ്റ്റഡിയില്‍ വാങ്ങും.












Click it and Unblock the Notifications