ഹണി ട്രാപ്പ് കേസിൽ പിടിയിലായ യുവാവ് വൻ റാക്കറ്റിലെ കണ്ണിയാണെന്ന് പൊലിസ്:
പയ്യന്നൂർ: ഹണി ട്രാപ്പ് തട്ടിപ്പിൽ പോലീസ് പിടികൂടിയ യുവാവ് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന വൻ റാക്കറ്റിലെ സംഘമെന്ന് പോലീസ് ഇവരുടെ സംഘത്തിൽ യുവതികളടക്കം പ്രവർത്തിക്കുന്നുണ്ട്- മംഗളുരു താവളമാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. വ്യവസായ പ്രമുഖരടക്കം നിരവധി പേർക്ക് ഇവരിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ പലരും മാനക്കേടു വിചാരിച്ചാണ് പൊലിസിൽ പരാതി നൽകാൻ തയ്യാറാവാത്തതെന്നു പറയുന്നു.
ഹണി ട്രാപ്പിലൂടെ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായതോടെയാണ് സംഘത്തിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. കാസർകോട് ജില്ലയിലെ മധൂര്‍ ഉളിയത്തടുക്ക സ്വദേശി നൗഫലി(39)നെയാണ് കഴിഞ്ഞ ദിവസം വിദ്യാനഗര്‍ പോലീസ് പിടികൂടിയത്.

അണങ്കൂര്‍ കൊല്ലമ്പാടിയിലെ അബ്ദുല്‍ ഖാദറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിലൂടെ ഖാദറുമായി പരിചയം സ്ഥാപിച്ച യുവതിയുമൊത്തുള്ള നഗ്നചിത്രം തന്റെ കൈയില്‍ ലഭിച്ചിട്ടുള്ളതായും അത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് നൗഫല്‍ പണം തട്ടാന്‍ ശ്രമിച്ചത്.
ആദ്യം 25 ലക്ഷം രൂപയും അത്രയും തുക കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ പത്തുലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. 50,000 രൂപ നല്കിയ ഖാദര്‍ പ്രതിയുടെ സമ്മര്‍ദം തുടര്‍ന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാക്കി തുക നല്‍കാമെന്നേറ്റ് വിളിച്ചുവരുത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മൊബൈല്‍ പോലീസ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഹണി ട്രാപ്പ്
സംഘത്തില്‍ പങ്കാളികളായ യുവതികൾക്കായി പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ഇവർ ഇരകളെ വലയിലാക്കുന്നത്. ഇവരെ മംഗ്ളൂരിലെ ഹോട്ടൽ മുറിയിൽ യുവതികളെ ഉപയോഗിച്ച് എത്തിച്ച് ഒളിക്യാമറ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ ശേഖരിച്ച് പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പതിവ്.
ചില കന്നഡ സീരിയൽ നടിമാരുടെയും ചലച്ചിത്ര താരങ്ങളുടെയും വ്യാജ ചിത്രങ്ങൾ ഇവർ ഇടപാടുകാരെ ആകർഷിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒട്ടേറെപ്പേർക്ക് മംഗളൂര്, ബംഗളുര് എന്നീ നഗരങ്ങളുമായി വ്യാവസായിക ബന്ധങ്ങളുണ്ട്. ഇവിടെയുള്ള പരിചയങ്ങൾ മുതലെടുത്താണ് ഹണി ട്രാപ്പ് സംഘം ഇരകളെ വലയിൽ വീഴ്ത്തുന്നത്. ചില പ്രൊഫഷനൽ കോളേജ് വിദ്യാർത്ഥിനികളെയും തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഹണി ട്രാപ്പ് തട്ടിപ്പ് കേസിൽ പിടിയിലായ പ്രതിക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.












Click it and Unblock the Notifications