പുന്നോലിലെ സി.പി.എം പ്രവർത്തകൻ്റെ കൊല: പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പൊലിസ്: അറസ്റ്റ് ഉടൻ
ന്യൂ മാഹി:ന്യൂമാഹി പുന്നോലിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു. കണ്ണുർ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി വരുന്നത്. ഹരിദാസിൻ്റെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലിസ് അറിയിച്ചു. എന്നാൽ സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന കാര്യം പൊലിസ് വ്യക്തമാക്കിയിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നാണ് എസ്.പി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

ന്യൂമാഹിക്കടുത്ത് പുന്നോലിൽ സി.പി.എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞുവെന്ന് സൂചന.രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. മത്സ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശം ആർ.എസ്.എസിനും ബി.ജെ.പിക്കും സ്വാധീനമുള്ളതാണ്. പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ നടന്ന ഉത്സവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കത്തിന് രാഷ്ട്രീയ നിറം കൈവരുകയായിരുന്നു. കടലിൽ പോയി ക്ഷീണിച്ച് അവശനായി വീട്ടിലേക്ക് മടങ്ങുന്ന ഹരിദാസനെ അതിക്രൂരമായാണ് ബന്ധുക്കളുടെ മുൻപിൽ വെച്ചു കൊലപ്പെടുത്തിയത്.
വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തിയപ്പോൾ പിൻമാറാതെ അക്രമികൾ ഇവരുടെ കൺമുൻപിൽ വെച്ചായിരുന്നു ഹരിദാസനെ വെട്ടിനുറുക്കിയത്.
പുന്നോൽ സ്വദേശി ഹരിദാസ് സി.പി.എം പ്രവർത്തകനെന്നതിലുപരി സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നില്ല. ഉൾക്കടലിൽ യാനത്തിൽ മത്സ്യ ബന്ധനം കഴിഞ്ഞ് തീരത്തേക്ക് അണഞ്ഞ് . അവശനായിവീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്.തിങ്കളാഴ്ച്ചപുലർച്ചെ രണ്ട് മണിക്കാണ് അരുംകൊല നടന്നത്.
വീടിനടുത്ത് വച്ചാണ് വെശട്ടേറ്റത് ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ടെത്തിയ സഹോദരൻ സുരനും വെട്ടേറ്റിരുന്നു. വെട്ട് കൊണ്ടു ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സി പി എം ബി ജെപി സംഘർഷമുണ്ടായിരുന്നു.ഇതിന്റെ പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത്.
അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലവീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
അതേസമയം സി പി എം പ്രവർത്തകനായ ഹരിദാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭ,ന്യൂബ മാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സി പി എം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നടക്കും.കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് ബന്ധം , സി പി എം ആരോപിച്ച സ്ഥിതിക്ക് അക്രമം ഉണ്ടാകാനുള്ള സാധ്യത പൊലീസ് മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ അക്രമം ഉണ്ടാകാതിരിക്കാൻ പൊലീസും അതീവ ജാഗ്രതയിലാണ് .
കൊലപാതകം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബന്ധുക്കളുടെ മൊഴി എടുത്ത പൊലീസ് അക്രമികളുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Recommended Video
ബന്ധുക്കളുടെ മൊഴി അനുസരിച്ച് കൊലപാതകം നടത്തിയവരെ കുറിച്ച് ഏകദേശ ധാരണ പൊലീസ് ലഭിച്ചിട്ടുണ്ട്. ഇവർ കടന്നുകളയും മുമ്പ് കസ്റ്റഡിയിലെടുക്കാനാണ് പഴുതടച്ച അന്വേഷണവുമായി പൊലിസ് മുൻപോട്ടു പോകുന്നത്. കൊലപാതകം നടന്ന സ്ഥലം കണ്ണുർ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ നായർ കണ്ണുർസിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോ എന്നിവർ സന്ദർശിച്ചു. കൊലപാതകത്തിന് പിന്നിലുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും എല്ലാ രീതിയിലുള്ള അന്വേഷണവും നടത്തുമെന്ന് സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications