തലശേരിയിൽ പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യാൻ ശ്രമം....അന്വേഷണം
തലശേരി: തലശേരി മുകുന്ദ് മല്ലാര്‍ റോഡില്‍ നരസിംഹം ക്ഷേത്രത്തിന് പിന്‍വശമുള്ള ഗോപാലകൃഷ്ണ ദേവസ്വം മഠത്തില്‍ തനിച്ചു താമസിക്കുന്ന വയോധികയുടെ സ്വര്‍ണാഭരണങ്ങള്‍ കത്തി കാട്ടി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ തലശേരി ടൗണ്‍ പൊലിസ് അന്വേഷണം ശക്തമാക്കി.
ക്ഷേത്രം പുജാരി പരേതനായ ഗണേശ ഭട്ടിന്റെ ഭാര്യ പ്രസന്നാ ജി ഭട്ടിന്റെ സ്വര്‍ണ ഭാരണങ്ങളാണ് ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. ഇവരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇന്ന് രാവിലെ പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു.

മാസ്‌ക് അണിഞ്ഞെത്തിയ യുവാവാണ് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പ്രസന്നാ ജി യുടെ ആഭരണങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചത്. മഠത്തിന്റെ മതില്‍ ചാടിയാണ് മോഷ്ടാവ് എത്തിയത്. പിടിവലിക്കിടെയില്‍ പ്രസന്നാ ജിക്ക് നിസാര പരുകേറ്റു. ഇവരുടെ മൊഴി തലശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. അനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിയെ കുറിച്ചു സുചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലിസ് അറിയിച്ചു.തലശേരി നഗരഹൃദയത്തിലാണ് മുകുന്ദ് മല്ലാര്‍ ജങ്ഷന്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കവര്‍ച്ചാ ശ്രമം നടന്നത്.
ഭര്‍ത്താവ് മരിച്ചതിനു ശേഷം വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു പ്രസന്നാ ജി.ഭട്ട്. ക്ഷേത്രത്തിന്റെ അടുത്തുളള മഠമാണ് ഇവരുടെ വീട്. ഇവിടേക്ക് മതില്‍ ചാടികടന്നു കൊണ്ടാണ്മാസ്‌ക് അണിഞ്ഞ കവര്‍ച്ചക്കാരനെത്തിയിരുന്നു. ഇയാള്‍ പ്രസന്ന ജി ഭട്ടിനെ കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും കൈയ്യിലുണ്ടായിരുന്ന വളയും അണിഞ്ഞ മാലയും ഊരിനല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സ്വര്‍ണാഭരണങ്ങള്‍ കിട്ടുന്നതിനായി വയോധികയെ അക്രമിക്കാനും മോഷ്ടാവ് മുതിര്‍ന്നു. തലശേരി നഗരത്തില്‍ മയക്കുമരുന്ന് മാഫിയയും പിടിച്ചുപറിക്കാരും പെരുകുമ്പോഴും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണം പ്രദേശവാസികളില്‍ ശക്തമാണ. രണ്ടുമാസം മുന്‍പാണ് തലശേരി വീനസ് കോര്‍ണറില്‍ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതിന് ബന്ധുക്കളായ രണ്ടു പേര്‍ കൊല്ലപ്പെടുന്നത്.
ഇതിനു ശേഷം മറ്റൊരു ലഹരികൊലപാതകം കൂടി തലശേരിയിലുണ്ടായി. രണ്ടുമാസത്തിനിടെയില്‍ മൂന്ന് കൊലപാതകങ്ങള്‍ നടന്നത് തലശേരിയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിനിടെയില്‍ തലശേരി റെയില്‍വേ സ്‌റ്റേഷനു സമീപത്തെ പഴയ ലോട്ടസ് ടാക്കീസിനു സമീപവും വീട്ടില്‍ ബോംബ് സ്‌ഫോടനം നടന്ന് യുവാവിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വീട്ടില്‍ സൂക്ഷിച്ച സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ പരുക്കേറ്റ നടമ്മല്‍ ലക്ഷം വീട് കോളനിയിലെ ജിതിന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്‌സയിലാണ്.












Click it and Unblock the Notifications