Get Updates
Get notified of breaking news, exclusive insights, and must-see stories!

പോക്സോ കേസ്: ശിശുക്ഷേമ സമിതി ചെയർമാനെതിരെ അന്വേഷണം തുടങ്ങി, റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ!!

കണ്ണൂർ: കണ്ണൂരിൽ ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷനെതിരെയുള്ള പോക്സോ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോക്സോ കേസിലെ ഇരയായ പെൺകുട്ടിയോട് കൌൺസിലിംഗിനിടെ അപമര്യാദയായി സംസാരിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. ഉദ്യോദസ്ഥനെതിരെപെൺകുട്ടി ഗുരുതര ആരോപണങ്ങളുന്നയിച്ച സാഹചര്യത്തിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കുടിയാൻമല പോലീസ് സ്റ്റേഷനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയതായി തലശ്ശേരി പോലീസ് വ്യക്തമാക്കി.

റിപ്പോർട്ട് തേടി

റിപ്പോർട്ട് തേടി

പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ തലശ്ശേരി പോലീസ് തിങ്കളാഴ്ച പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടി മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകിയതിന് പിന്നാലെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് സിഡബ്ല്യൂസിയിൽ നിന്നും പോലീസിൽ നിന്നും ബാലാവകാശ കമ്മീഷൻ പോലീസിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.

 മോശമായി സംസാരിച്ചു

മോശമായി സംസാരിച്ചു

പീഡനക്കേസിലെ ഇരയായ പെൺകുട്ടി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷൻ ഇഡി ജോസഫിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിട്ടുള്ളത്. പെൺകുട്ടിയുടെ പരാതിയിൽ തലശ്ശേരി പോലീസാണ് കേസെടുത്തത്. ലൈംഗിക അതിക്രമത്തിന് ഇരയായ 17കാരി കൌൺസിലിങ്ങിനെത്തിയപ്പോൾ അപമര്യാദയായി സംസാരിച്ചെന്നാണ് കേസ്.

ഒക്ടോബർ 21ന്

ഒക്ടോബർ 21ന്


കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ പരിഗണിച്ച് പ്രശ്ന പരിഹാരം നിർദേശിക്കേണ്ട ജില്ലാ തലത്തിലുള്ള അതോറിറ്റിയാണ് ശിശുക്ഷേമ സമിതി. പീഡനത്തിനിരയായ 17കാരിയെ ഒക്ടോബർ 21നാണ് കൌൺസിലിങ്ങിന് വേണ്ടി എരഞ്ഞോളിയിലുള്ള ശിശുക്ഷേമ സമിതി ഓഫീസിലേക്ക് എത്തിച്ചത്. ഈ സമയത്ത് ജോസഫ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

പെൺകുട്ടിയുടെ പരാതി

പെൺകുട്ടിയുടെ പരാതി

പീഡനക്കേസ് പരിഗണിക്കുന്നതിനിടെ ഉദ്യോഗസ്ഥൻ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയിൽ കണ്ണൂർ കുടിയാൻമല സ്റ്റേഷനിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി കൌൺസിലിങ്ങിനെത്തിയ പെൺകുട്ടിയാണ് വീണ്ടും ഉദ്യോഗസ്ഥനാൽ അപമാനിക്കപ്പെട്ടിട്ടുള്ളത്.

നിരസിച്ച് ഉദ്യോഗസ്ഥൻ

നിരസിച്ച് ഉദ്യോഗസ്ഥൻ

പെൺകുട്ടിയുടെ പരാതി പുറത്തുവന്നതോടെ 17കാരിയോട് താൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പെൺകുട്ടിയോട് സംസാരിക്കുമ്പോൾ വനിതാ കൌൺസിലർമാർ ഉൾപ്പെടെയുള്ളവർ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും ജോസഫിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+