Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെയും മകളുടെയും ദുരൂഹ മരണം: കാമുകനെ ചോദ്യം ചെയ്യുമെന്ന് പോലീസ്

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ആലക്കോട് നടുവിലിൽ അമ്മയും മകളും വീടിൻ്റെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വഴിത്തിരിവിലേക്ക്. യുവതിയുടെയും മകളുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ ബന്ധുകൾ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് കുടിയാൻമല പോലീസ് കുടുതൽ അന്വേഷണമാരംഭിച്ചത് നടുവിൽ പുല്ലം വനത്തെ യുവതിയെയും മകളെയുമാണ് കഴിഞ്ഞ ശനിയാഴ്ച്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പുല്ലം വനത്തെ കല്ലാം മനോജിൻ്റെ ഭാര്യ സജിത (34) മകൾ അഭിനന്ദന (ഒൻപത് ) എന്നിവരെയാണ് വൈകുന്നേരം ആറു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സജിത ഷവറിൻ്റെ പൈപ്പിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു'അഭിനന്ദയുടെ കഴുത്തിൽ കയർമുറുക്കി കുളിമുറിയുടെ ചുമരിൽ ചാരിയിരുത്തിയ നിലയിലായിരുന്നു. കുട്ടിക്ക് യുവതി വിഷം കുത്തിവെച്ചു കൊടുത്തതിന് ശേഷം കൊന്നതാകാമെന്നാണ് പോലീസ് പറയുന്നത്. മരണമടഞ്ഞ സജിത എഴുതി വെച്ച ആത്മഹത്യാ കുറിപ്പ് പോലീസ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

 kannur-map-18-147

പെൺകുട്ടിയായതിനാൽ അമ്മയില്ലാതെ ജീവിക്കാൻ വിഷമമായിരിക്കുമെന്നും അതിനാൽ താൻ കൂടെ കൊണ്ടുപോവുന്നുവെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. എന്നാൽ സജിത ക്ക് മറ്റൊരു യുവാവുമായുണ്ടായ അടുപ്പമാണ് മകളെ കൊല്ലാനും ആത്മഹത്യ ചെയ്യാനും കാരണമായതെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഈ ബന്ധം ഇരു കുടുംബങ്ങളിലും അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. സജിതയെ കാണാൻ ഇയാൾ വിട്ടിൽ വരാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ നൽകുന്ന വിവരം.

സജിതയുടെ കാമുകനും ഭാര്യയുണ്ട്. സജിതയുമായി തൻ്റെ ഭർത്താവിനുള്ള ബന്ധം ഈ യുവതി അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞയാഴ്ച്ച വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു... ഈ യുവതി മംഗളുരിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സജിതയുമായി തൻ്റെ ഭർത്താവിനുണ്ടായിരുന്ന ബന്ധം അറിഞ്ഞതിനെ തുടർന്ന് ഈ യുവതി സജിതയെ ഫോണിൽ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു.ഇരു യുവതികളും തമ്മിൽ വാക്ക് തർക്കമുണ്ടായെന്നാണ് പൊലിസ് നൽകുന്ന വിവരം.മണിക്കൂറുകൾ നീണ്ട ഫോൺ സംഭാഷണമാണ് ഇരുവരും തമ്മിൽ നടത്തിയത്‌. സജിതയോട് തൻ്റെ ഭർത്താവുമായുള്ള ബന്ധത്തിൽ നിന്നും പിൻമാറണമെന്ന് കാമുകൻ്റെ ഭാര്യ ആവശ്യപ്പെട്ടതായി പറയുന്നു.എന്നാൽ സജിത ഈ ആവശ്യം നിരാകരിച്ചതായാണ് പറയുന്നത്.ഇതേ തുടർന്നാണ് വാക്തർക്കം നടക്കുകയും കാമുകൻ്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തത്.

ഈ സംഭാഷണത്തിൻ്റെ സുചന കിട്ടിയതിനെ തുടർന്ന് സജിതയുടെ ഫോൺ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സംഭാഷണവും പൊലിസ് ശേഖരിച്ചിട്ടുണ്ട്.ഇതിൻ്റെ അടിസ്ഥാനത്തിൽ സജിതയുടെ കാമുകനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ രത്നകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ മംഗളുരിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയ്ക്കൊപ്പമായതിനാൽ ചോദ്യം ചെയ്യലിന് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന് ഇയാൾ പൊലിസിനെ അറിയിച്ചിട്ടുണ്ട് ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കേസിൻ്റെ അനന്തര നടപടികളിലേക്ക് കടക്കുമെന്ന് പൊലിസ് അറിയിച്ചു.കുടിയാൻമല സി.ഐ ജെ.പ്രദിപാണ് കേസ് അന്വേഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+