വളപട്ടണത്തെ വീട് കുത്തിതുറന്ന് കവര്‍ച്ച; പിന്നില്‍ പ്രൊഫഷനല്‍ മോഷ്ടാവാണെന്ന് അന്വേഷണ സംഘം
വളപട്ടണം: മന്നയില്‍ വ്യാപാരിയുടെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്ന സംഭവത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമെന്ന് പോലീസ്. ബാങ്ക് ലോക്കറുകള്‍ക്ക് സമാനമായി നിര്‍മിച്ച അത്യാധൂനിക ലോക്കറിന്റെ പൂട്ടുതകര്‍ത്താണ് മോഷണം നടത്തിയത്. പ്രൊഫഷനല്‍ വൈദഗ്ദ്ധ്യമുളളയാൾക്ക് മാത്രമേ ഇത്തരത്തിൽ കളവ് നടത്താൻ സാധിക്കൂവെന്നാണ് പോലീസ് പറയുന്നത്.
സ്വര്‍ണവും പണവും സൂക്ഷിച്ച ലോക്കറിന്റ താക്കോല്‍ മറ്റൊരു ഷെല്‍ഫില്‍ വെച്ച് പൂട്ടിയതായിരുന്നു. ഇതിന്റെ താക്കോല്‍ മറ്റൊരിടത്ത് വച്ചു. ഈ താക്കോലെടുത്താണ് ഷെല്‍ഫ് തുറന്ന് താക്കോലെടുത്ത് ലോക്കര്‍ തുറന്നത്. മരം കൊണ്ടുള്ള അലമാരയ്ക്കകത്താണ് ലോക്കര്‍ തുറയ്ക്കുന്നതിനിടെയില്‍ ലോക്കറിന് ഒരു കേടും വരാതെയാണ് മോഷണം നടത്തിയത്.

വീടിനെക്കുറിച്ചും മര അലമാരയ്ക്കകത്ത് സ്ഥാപിച്ച ലോക്കറിനെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഈ സാങ്കേതിക വിദ്യ അറിയുന്നയാള്‍ക്ക് മാത്രമേ ലോക്കര്‍ തുറക്കാന്‍ സാധിക്കുകയുള്ളൂ. ലോക്കറിന്റെ സാങ്കേതിക വിദ്യയെയും സര്‍വീസ് രീതികളെയും പറ്റി ആരെങ്കിലും സ്ഥാപനത്തില്‍ ബന്ധപ്പെട്ടിരുന്നുവോയെന്ന കാര്യവും അന്വേഷണ സംഘം ബംഗ്‌ളൂരില്‍ ലോക്കല്‍ നിര്‍മാണ കമ്പിനിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
അതേസമയം പ്രതികളെ കുറിച്ച് ഇതുവരെ സൂചനയൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കവര്‍ച്ച നടന്ന വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളവും പ്രദേശത്തു നിന്ന് ശേഖരിച്ച 113 സി.സി.ടി.വി. ദൃശ്യങ്ങളുടെ പകര്‍പ്പും പരിശോധിച്ച് വരികയാണ്. വീട്ടീന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരല്‍ അടയാളങ്ങളും കേസില്‍ നിര്‍ണായകമായേക്കും.
മൂന്നു മോഷ്ടാക്കള്‍ മതില്‍ ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
മന്ന സ്വദേശിയായ അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ നിന്നാണ് ഒരു കോടി രൂപയും 1.70 കോടി വില വരുന്ന 300 പവനും കഴിഞ്ഞ ദിവസം മോഷണം പോയത്. നവംബര്‍ 19ന് മധുരയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ അഷ്‌റഫും കുടുംബവും ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
മുഖം മറച്ച നിലയിലാണ് മോഷ്ടാക്കള്‍ എത്തിയത്. വീട്ടിലെ ലോക്കറിന് മുകളില്‍ മരത്തിന്റെ മറ്റൊരു അറ നിര്‍മിച്ചാണ് സ്വര്‍ണവും പണവും സൂക്ഷിച്ചത്. താക്കോല്‍ മറ്റൊരു അലമാരയിലും അതിന്റെ താക്കോല്‍ വേറൊരു മുറിയിലെ അലമാരയിലുമാണ് സൂക്ഷിച്ചിരുന്നത്.
ഈ രണ്ട് അലമാരകളും തുറന്നാണ് ലോക്കറിന്റെ താക്കോല്‍ എടുത്തിരിക്കുന്നത്. ലോക്കറും താക്കോലുകളും സൂക്ഷിച്ച സ്ഥലം കൃത്യമായി മനസ്സിലാക്കിയാണ് കവര്‍ച്ച. അഷ്‌റഫും കുടുംബവും മധുരയിലെ വിവാഹത്തിനായി യാത്ര പോയ ദിവസം രാത്രി തന്നെ മോഷ്ടാവ് വീടിനുളളിയില്‍ കയറിയെന്നാണ് നിഗമനം.
അടുക്കള ഭാഗത്തെ ജനല്‍ക്കമ്പി അടര്‍ത്തിയെടുത്താണ് അകത്തു കയറിയത്. മോഷണ ശേഷം പ്രതികൾ വളപട്ടണം റെയില്‍വേ സ്റ്റേഷന്‍ വഴി കടന്നു കളഞ്ഞതായി സംശയിക്കുന്നു. വീടിനടുത്തെ ചെറിയ റോഡിലൂടെ മണംപിടിച്ച് ഓടിയ പൊലീസ് ഡോഗ് ഒരു കിലോ മീറ്ററോളം സഞ്ചരിച്ച് വളപട്ടണം റെയില്‍വേ സ്റ്റേഷനിലെത്തി നിന്നു. ചുരുക്കം ട്രെയിനുകള്‍ മാത്രം നിര്‍ത്തുന്ന ചെറിയ റെയില്‍വേ സ്റ്റേഷനില്‍ സി.സി.ടി.വി ക്യാമറകളില്ലാത്തത് തിരിച്ചടിയാണ്.












Click it and Unblock the Notifications