Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് നിയന്ത്രണം: മാക്കൂട്ടം ചുരം പാത വഴിയുള്ള പൊതുഗതാഗത നിയന്ത്രണം ആഗസ്റ്റ് 31 വരെ നീട്ടി

ഇരിട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗതത്തിന് കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം ആഗസ്റ്റ് 31 വരെ നീട്ടി. 16 വരെ ആയിരുന്നു ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക് വരേണ്ട മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്രതിസന്ധിയിലായി.

ബസ് ഗതാഗതത്തിന് ഏർപ്പെടുത്തിയ നിരോധനവും തുടരും. ഓണത്തിന് ടൂറിസ്റ്റ്, സ്പെഷ്യൽ ബസുകൾ ഉൾപ്പെടെ നൂറിലധികം ബസുകളാണ് സർവീസ് നടത്തിയിരുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സ്വന്തമായി വാഹനങ്ങൾ ഉള്ളവർക്കുമാത്രമേ അതിർത്തി കടക്കാൻ പറ്റൂവെന്നായി. പൊതുഗതാഗതത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന മലയാളികൾക്ക് കടുത്ത യാത്രാദുരിതമാണ് ഉണ്ടായിരിക്കുന്നത്.

makkoottamghatsection-1


നിലവിൽ കേരളത്തിലേക്കെത്താൻ മറ്റ് തടസ്സങ്ങൾ ഇല്ലെങ്കിലും കർണാടകയിലേക്ക് കടക്കാൻ യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലുള്ളതും ചരക്കുവാഹന ജീവനക്കാർക്ക് ഏഴുദിവസത്തെ കാലാവധിയോട് കൂടിയതുമായ ആർ.ടി.പി.സി.ആർ. പരിശോധനാഫലം നിർബന്ധമാണ്. ഇതിനുപുറമേ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ കർഫ്യൂവിൽ സമ്പൂർണ ഗതാഗതനിരോധനമാണ് നടപ്പാക്കിയിരിക്കുന്നത്. ഇതിനിടെ കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് ചികിത്സയ്ക്ക് പോകുന്നവരെ തടയരുതെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മലയാളികൾക്ക് ആശ്വാസമായി.

അമ്മയെ പോലെ തന്നെ അതിസുന്ദരി, സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ജാൻവിയുടെ ഫോട്ടോഷൂട്ട്

കേരളത്തിൽനിന്ന് ആംബുലൻസിലും സ്വകാര്യ വാഹനത്തിലും രോഗികൾ പോകുന്നത് തടയരുതെന്ന് ജസ്റ്റിസുമാരായ എസ്.മണികുമാർ, ഷാജി പി ചാലി എന്നിവരാണ് ഉത്തരവിട്ടത്. ഓഗസ്റ്റ് 25ന് കേസ് വീണ്ടും പരിഗണിക്കും. സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ആർ ജയാനന്ദ നൽകിയ ഹർജിയിലാണ് ഉത്തരവ്.

കേന്ദ്രസർക്കാരും കർണാടക, കേരള സർക്കാറുകളുമടക്കം എട്ടുപേരെ കക്ഷിചേർത്ത് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കർണാടകത്തിലേക്കുള്ള 24 റോഡും അടച്ചശേഷം, 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടായാലേ കടത്തിവിടൂ എന്നായിരുന്നു കർണാടക സർക്കാരിന്റെ നിലപാട്. ഇത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. പ്രക്ഷോഭത്തിനൊപ്പം നിയമപരമായും നേരിടാന് സിപിഎം തീരുമാനിച്ചതിന്റെ ഭാഗമായാണ് ജയാനന്ദ ഹർജി നൽകിയത്. ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ പി.വി.അനൂപ്, സിജോ പ്രതീഷ് അനൂപ്, ജി ചന്ദ്രമോഹൻ എന്നിവർ ഹൈക്കോടതിയിൽ ഹാജരായി.

കിടിലം ഹോട്ട് ലുക്കിൽ സാധിക, ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+