ഹരിദാസ് വധക്കേസ്: പ്രതിയെ ഒളിവിൽ പാര്‍പ്പിച്ച ആരോപണവിധേയായ അധ്യാപികയ്ക്ക് ജാമ്യം
തലശേരി: കോടിയേരി പുന്നോലില്‍ സി.പി. എം പ്രവര്‍ത്തകനായ ഹരിദാസന്‍ വധക്കേസിലെ പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ച വീട്ടുടമസ്ഥയായ അധ്യാപികയ്ക്ക് ജാമ്യം. തലശേരി കോടതിയാണ് ജാമ്യം അനിവദിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്ന പാണ്ട്യാല മുക്കിന് ഏതാണ്ട് അര കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ഒളിവില്‍ കഴിഞ്ഞ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയെ പൊലിസ് വാടക വീടുവളഞ്ഞു പിടികൂടിയത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.

സി.പി. എം പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതിയായ ആര്‍. എസ്. എസ് പ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ വീടിനരികെ നിന്നും പിടികൂടിയിരുന്നു. ഇതിനെ വന്‍ സുരക്ഷാ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെട്ടത്. ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്ക് വേണ്ടത്ര സുരക്ഷയൊരുക്കുന്നതില്‍ പൊലിസിന് വീഴ്ച വന്നു എന്ന വിമര്‍ശനവും ഇതിനോടൊപ്പം ഉയര്‍ന്നു.
എന്നാല്‍ ഇതിനുമപ്പുറം പിണറായി പോലുള്ള പുറമേ നിന്നും അപരിചതര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത പാര്‍ട്ടി ഗ്രാമത്തില്‍ എങ്ങനെ കൊലക്കേസ് പ്രതിയായ ആര്‍. എിസ്. എസ് പ്രവര്‍ത്തകന് ഇത്രമാത്രം അനായസമായി
ഒളിവില്‍ താമസിക്കാന്‍ കഴിഞ്ഞുവെന്ന വിമര്‍ശനവും സി.പി. എമ്മില്‍ നിന്നുതന്നെ ഉയര്‍ന്നു വന്നു. വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ പൊലിസിനും സി.പി. എമ്മിനും തിരിച്ചടിയായി. ഇതേ തുടര്‍ന്നാണ് രായ്ക്കുരാമാനം വീട് വാടകയ്ക്കു കൊടുത്ത പി. എം രേഷ്മയെന്ന അധ്യാപികയെ പൊ:ൗറലിസ് കസ്റ്റഡിയിലെടുത്തത്.
ഇതോടൊപ്പം ഇവരുടെവീടിന് അഞ്ജാത സംഘം കല്ലെറിയുകയും ചെയ്തു.രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്ത്, സി.പി. എം അനുഭാവിയാണെന്നു പിണറായിയിലെ പാര്‍ട്ടി പ്രാദേശിക നേതാവ് കക്കോത്ത് രാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതോടെ വിവാദത്തിന് ചൂടുപിടിച്ചു തുടങ്ങി.
ഇതു മണിക്കൂറുകള്‍ക്കൊണ്ടു തിരുത്തിക്കൊണ്ട് സി.പി. എം പിണറായി ഏരിയാ സെക്രട്ടറി ശശിധര നും ജില്ലാസെക്രട്ടറി എം.വി ജയരാജനും പ്രശാന്തന്‍-രേഷ്മ ദമ്പതികള്‍ക്കോ കുടുംബത്തിനോ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് നിഷേധിച്ചുകൊണ്ടു രംഗത്തു വന്നു.
ഇതിനിടെ മികച്ച അധ്യാപികയും മീഡിയാ കോര്‍ഡിനേറ്ററുമായ പി. എം രേഷ്മയെ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകകേസിലെ ആദ്യ വനിതാ പ്രതിയാക്കാനുള്ള നീക്കങ്ങള്‍ പൊലിസ് തയ്യാറാക്കി കഴിഞ്ഞിരുന്നു. കണ്ണൂരിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നും അസി. പൊലിസ് കമ്മിഷണര്‍ പി.പി സദാനന്ദന്റെനേതൃത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതിനിജില്‍ ദാസിന്റെഫോണില്‍ നിന്നഞും ലഭിച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് ഇതിനായി ഉപയോഗിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ രേഷ്മയ്ക്കു വേണ്ടി തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ നിജില്‍ ദാസുമായ വീട് വാടകയ്ക്ക് നല്‍കുന്നതിനായി ഉണ്ടാക്കിയ വാടക കരാറും മറ്റു രേഖകളും കാണിച്ചതോടെ രേഷ്മയ്ക്ക് ജാമ്യത്തിന് വഴി തുറയ്ക്കുകയായിരുന്നു.












Click it and Unblock the Notifications