Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസോര്‍ട്ട് ഉടമയെ കാറില്‍ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘം റിമാന്‍ഡില്‍

കണ്ണൂര്‍: നഗരത്തിലെ ചാലാട്ടെ വീട്ടില്‍ നിന്നും റിസോര്‍ട്ട് ഉടമയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു അവശനാക്കി വഴിയിലുപേക്ഷിച്ച കേസില്‍ ക്വട്ടേഷന്‍സംഘങ്ങളായ രണ്ടുപേരെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയാണ് പ്രതികളെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. അഴീക്കോട് ആറാംകോട്ടം നാലുമുക്കില്‍ കക്കിരിയന്‍ ഹൗസില്‍ പി.വി രഞ്ചിത്ത്കുമാര്‍(57) മേലെചൊവ്വയിലെ നെല്ലിയോട്ട് വീട്ടില്‍ റിനോയ് അനില്‍(29) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ റിസോര്‍ട്ട് ഉടമയായ ചാലാട്ടെ ശ്രീനന്ദനത്തില്‍ ശ്രീരഞ്ചനെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

kannur

വീട്ടില്‍ നില്‍ക്കുകയായിരുന്ന ശ്രീരഞ്ചനെ ആള്‍ട്ടോകാറിലെത്തിയ പ്രതികള്‍ ബലമായി കാറില്‍ പിടിച്ചുകൊണ്ടുപോവുകയും രഞ്ചിത്ത്കുമാര്‍ താമസിക്കുന്ന ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി കെട്ടിയിട്ടു മര്‍ദ്ദിച്ചതിനു ശേഷം കണ്ണൂരിലെ ബസ്് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. റിസോര്‍ട്ട് ഉടമയുടെ മരുമകളുടെ ഭര്‍ത്താവായ രഞ്ചിത്ത് കുമാര്‍ വിവാഹമോചന കേസ് നടത്തിക്കൊണ്ടിരിക്കെ ഈ വിഷയത്തില്‍ ശ്രീരഞ്ജന്‍ ഇടപെട്ടതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലിസ് പറയുന്നു. നേരത്തെ തന്നെ ശ്രീരഞ്ജനെതിരെ രഞ്ചിത്ത്കുമാര്‍ ഭീഷണിമുഴക്കിയതായി പരാതിയുണ്ട്. ശ്രീരഞ്ജന്റെ ഭാര്യയും സിവില്‍ സ്‌റ്റേഷന്‍ പോസ്റ്റ് ഓഫിസ് ജീവനക്കാരിയുമായ ജ്യോതി നല്‍കിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്.കേസിലെ മറ്റൊരു പ്രതികൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലിസ് അറിയിച്ചു.

Recommended Video

cmsvideo
    വിജയ് ബാബു കീഴടങ്ങാതെ വേറെ വഴിയില്ലെന്ന് കമ്മീഷണര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+