Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചതായി ബന്ധുക്കളുടെ പരാതി

കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലും നഗരത്തിന്റെ പരിസരങ്ങളിലുമായി മന്ത്രവാദ ചികിത്സ നടത്തുന്നതായി. പരാതി. വ്യാജ ചികിത്സയെ തുടർന്ന് അഞ്ചു പേർ മരിച്ചുവെന്നാണ് ബന്ധുക്കളുടെയും പ്രദേശത്തെ ജനങ്ങളും പരാതിപ്പെടുന്നത്. കണ്ണുരിന്റെ പുറത്തു നിന്നും വ്യാജ ചികിത്സകർ നഗരപ്രാന്തങ്ങളിൽ തമ്പടിക്കുകയും ഇവർ വിശ്വാസത്തിന്റെ പേരിൽ ആളുകളെ വലയിൽ വീഴ്ത്തി ചികിത്സിക്കുന്നുവെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം കണ്ണൂർ സിറ്റി നാലു വയലിലെ പതിനൊന്നു വയസുകാരിയുടെ മരണം വ്യാജ ചികിത്സ കാരണമാണെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് വിവാദം ഉയരാൻ കാരണം സിറ്റി നാലു വയലിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിനി ഫാത്തിമയാണ് ന്യുമോണിയ കാരണം മരണമടഞ്ഞത്.

നാലു ദിവസം മുൻപെ പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ കുട്ടിക്ക് ബന്ധുക്കൾ വ്യാജ ചികിത്സ നടത്തി ആധുനിക ചികിത്സ വൈകിപ്പിച്ചുവെന്നാണ് ആരോപണം. ശ്വാസകോശത്തിലുള്ള പഴുപ്പാണ് മരണകാരണമായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെയിൽ അഞ്ച് പേര്‍ മരിച്ചതായാണ് നാട്ടുകാരുടെ പരാതി.

kannur

ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം അഞ്ച് പേരുടെ മരണം മന്ത്രവാദത്തെ തുടര്‍ന്നാണന്നാണ് ഇവർ മാധ്യമങ്ങളോട് പറഞ്ഞത് ചികിത്സയുടെ മറവില്‍ നടത്തുന്ന മന്ത്രവാദവും ശാരീരിക പീഡനങ്ങളുമാണ് മരണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുഞ്ഞിപ്പളളി സ്വദേശിയായ ഒരു ഇമാമാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് പരാതി.


സിറ്റി ആസാദ് റോഡിലെ പടിക്കല്‍ സഫിയ ആണ് ആദ്യ ഇരയെന്നാണ് ആരോപണം. രക്ത സമ്മര്‍ദ്ദം അടക്കമുളള അസുഖത്തിനാണ് എഴുപതുകാരിയായ സഫിയ മന്ത്രവാദത്തെ ആശ്രയിച്ചത്. സഫിയയുടെ മകന്‍ അഷ്റഫ്, സഹോദരി നഫീസു എന്നിവരുടെ മരണ കാരണവും മന്ത്രവാദത്തെ തുടര്‍ന്നായിരുന്നുവെന്ന് സഫിയയുടെ മകന്‍ സിറാജ് ആരോപിക്കുന്നു.

കുറുവ സ്വദേശിയായ ഇഞ്ചിക്കല്‍ അന്‍വറിന്‍റെ മരണവും മന്ത്രവാദത്തെ തുടര്‍ന്നായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച നാലുവയല്‍ സ്വദേശിനി ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനിയാണ് ഈ കണ്ണിയിലെ അവസാന ഇരയെന്നാണ് ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ആരോപണം.

കണ്ണൂരിന് പുറത്തു നിന്നും വന്നും വന്ന് കക്കാട്കുഞ്ഞിപ്പളളിയിൽ താമസിക്കുന്ന ഒരു ഇമാമാണ് മന്ത്രവാദത്തിന്‍റെ പിന്നിലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഫാത്തിമയുടെ മരണത്തിന് പിന്നാലെ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മരിച്ച സഫിയയുടെ പിതാവിൽ നിന്നും ബന്ധുകളിൽ നിന്നും സിറ്റ പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പനി മൂർച്ഛിച്ച് ഏഴാം ക്ളാസുകാരിയായ സിറ്റി നാലു വയലിലെ ഫാത്തിമ മരണമടഞ്ഞത്.

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    സംഭവത്തിന് പിന്നിൽ മന്ത്രവാദ ചികിത്സ തേടിയതാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന ആരോപണവുമായി ഫാത്തിമയുടെപിതൃ സഹോദരനും നാട്ടുകാരും പൊലിസിൽ പരാതി നൽകിയിരുന്നു. നേരത്തെ മരിച്ച സഫിയയുടെ മകൻ സിറാജിൽ നിന്നും പൊലിസ് മൊഴിയെടുത്തിട്ടുണ്ട്. കണ്ണുരിൽ മന്ത്രവാദ ചികിത്സ വ്യാപകമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാൽ മന്ത്രവാദ ചികിത്സ നടന്നതിന് തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഫാത്തിമയുടെ ബന്ധുക്കളെ കഴിഞ്ഞ ദിവസം മുതൽ പൊലിസ് ചോദ്യം ചെയ്തു വരികയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+