മൂന്നാം ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട: പിടിച്ചെടുത്തത് 36.23 ലക്ഷം രൂപ വരുന്ന സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 740 - ഗ്രാം സ്വർണ മിശ്രിതം ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ശനിയാഴ്ച പുലർച്ചെ ഷാർജയിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ഇത് തുടർച്ചയായ മൂന്നാം ദിവസവും ആണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടുന്നത്. കാസർകോട് സ്വദേശി മെടുവിൽ വീട്ടിൽ മനാസാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ഇയാളിൽ നിന്നും 36.23 ലക്ഷം രൂപ മതിക്കുന്ന സ്വർണം കസ്റ്റംസ് ഓഫീസർമാർ പിടി കൂടി. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

തുടർ അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ . വികാസ്,സൂപ്രണ്ടുമാരായ വി. പി. ബേബി , എൻ. സി. പ്രശാന്ത് , ജ്യോതി ലക്ഷ്മി തുടങ്ങിയവർ വിമാനത്താവളത്തിലെ പരിശോധനയ്ക്ക് നേതൃത്വം നൽകി.
അതേസമയം, വെള്ളിയാഴ്ച അബുദാബിയിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്ന് 51 ലക്ഷം രൂപ വില വരുന്ന സ്വർണവും വ്യഴാഴ്ച ഷാർജയിൽ നിന്നും വന്ന 2 യാത്രക്കാരിൽ നിന്നായി 75 ലക്ഷം രൂപയുടെ സ്വർണവും പിടി കൂടിയിരുന്നു.
"ഇരുന്നിടം കുഴിക്കാൻ ആരേയും അനുവദിക്കില്ല, തരൂരിനെ നേരിട്ട് കാണും - വിമർശം ഉന്നയിച്ച് കെ. സുധാകരൻ

അതേ സമയം, അന്താരാഷ്ട്ര വിമാനത്താവളമായ കരിപ്പൂരിൽ നിന്നും കഴിഞ്ഞമാസവും സമാനമായ സംഭവം ഉണ്ടായി. അന്ന് അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോ വരുന്ന സ്വർണമാണ് പിടികൂടിയത്. 3.71 കോടി രൂപ വില വരുന്ന സ്വർണമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
മൂന്ന് വിവിധ വിമാനത്തിൽ എത്തിയവരായിരുന്നു ഇവർ. ബാഗിന് ഉള്ളിലും ശരീരത്തും ഒളിപ്പിച്ച നിലയിലാണ് സ്വർണം ഉണ്ടായിരുന്നത്.

തൃശൂർ സ്വദേശി നിതിൻ ജോർജ്, കാസർഗോഡ് സ്വദേശി അബ്ദുൾ ഖാദർ, ഓർക്കാട്ടേരി സ്വദേശി നാസർ, വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ് എന്നിവരാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിയിലായത്. സമീപകാലത്ത് കരിപ്പൂരിൽ ഉണ്ടാവുന്ന ഏറ്റവും വലിയ സ്വർണ വേട്ടയാണ് ഇത്. പ്രതികളെ തുടർ നടപടിക്കായി കൈമാറിയിരുന്നു.
"തീ വില": കേരളത്തിൽ പച്ചക്കറി വില ഒന്നരയിരട്ടി ഉയർന്നു; പുതിയ റിപ്പോർട്ട് ഇപ്രകാരം


അടിയ്ക്കടി ഇത്തരത്തിലുളള സംഭവം കണ്ണൂർ വിമാനത്താവളത്തിൽ നടന്നതായി റിപ്പോർട്ട് ഉണ്ട്.. കഴിഞ്ഞമാസം ഷാർജയിൽ നിന്നും എത്തിയ ആറളം സ്വദേശി എം ഫാസിലിൽ നിന്നാണ് സ്വർണം പിടികൂടിയിരുന്നു. ഇയാളിൽ നിന്നും 51 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് ഇന്നലെ പിടിച്ചെടുത്തത്. 1040 ഗ്രാം വരെ തൂക്കം വരുന്ന സ്വർണമാണ് ഇത്. കസ്റ്റംസും ഡി ആർ ഐ യും സംയുക്തമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇയാളിൽ നിന്നും ഇത്രയധികം വില മതിക്കുന്ന സ്വർണം പിടി കൂടിയത്.

അതേസമയം, കഴിഞ്ഞ 2 മാസത്തിന് ഉളളിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലാണ് കഴിഞ്ഞാഴ്ച വൻ സ്വർണ്ണ വേട്ട കണ്ടെത്തിയത്. മൂന്ന് പേരിൽ നിന്നായാണ് സ്വർണ്ണം പിടി കൂടിയത്. സംഭവത്തിൽ ഈ 3 പേരിൽ നിന്നും 4.700 കിലോ ഗ്രാം സ്വർണ്ണം വിമാനത്താവളത്തിൽ വെയ്ച്ച് പിടി കൂടിയത്.
കോഴിക്കോട് സ്വദേശി ഹനീഫയിൽ നിന്നും 2.28 കിലോഗ്രാം സ്വർണവും ബഹറിനിൽ നിന്നും എത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനിൽ നിന്നും 2.06 കിലോഗ്രാം സ്വർണവും ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി അബ്ദുൾ ജലീൽ നിന്നും 355 ഗ്രാം സ്വർണവുമാണ് അന്ന് പിടികൂടിയത്.