സാബിത്ത് വധം: പ്രതികളെ കോടതി വെറുതെവിട്ടു: പോലീസ് ഒത്തുകളിച്ചെന്ന് മുസ്‌ലിം ലീഗ്
കാസര്‍ഗോഡ് : കാസര്‍ഗോഡ് മീപ്പുഗിരിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ സാബിത്ത് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടത്. ആറു തവണ വിധി പറയുന്നത് മാറ്റിവെച്ച കേസില്‍ ജഡ്ജി ശശികുമാറാണ് വിധി പറഞ്ഞത്.
ജെപി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ എന്‍ വൈശാഖ് (22), ജെപി കോളനിയിലെ 17കാരന്‍, ജെപി കോളനിയിലെ എസ്കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബികെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്പിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരെയാണ് വെറുതെവിട്ടത്.













Click it and Unblock the Notifications