Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓവുചാലില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചനിലയില്‍; ധര്‍ണയുമായി യൂത്ത് കോണ്‍ഗ്രസ്

തലശേരി: തലശേരി നഗരസഭയിലെ മഞ്ഞോടിയിലെ റോഡരികിലുള്ള ഓവുചാലിലെ വെള്ളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കോടിയേരി മുളിയില്‍ നടയിലെ മമ്പള്ളി വയലമ്പ്രോന്‍ രഞ്ജിത്ത് കുമാറാണ് (63) മരിച്ചത്. ഞായറാഴ്ച്ച രാവിലെ ബസ് കാത്തു നില്‍ക്കുന്നതിനിടയില്‍ ഓവുചാലിലേക്ക് കുഴഞ്ഞുവീണതാണെന്ന് സംശയിക്കുന്നു. മഞ്ഞോടി കണ്ണിച്ചിറ ടെമ്പിള്‍ഗേറ്റ് റോഡിലെ പുതിയ പെട്രോള്‍ പമ്പിനടുത്ത ഓവുചാലിലാണ് തിങ്കളാഴ്ച രാവിലെ 8.45 ന് മൃതദേഹം കണ്ടത്.

മഴ വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപം കുടയും ബാഗും ഉണ്ടായിരുന്നു. വഴി യാത്രക്കാരാണ് ഓടയിലെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന കുടയും മൃതദേഹവും ആദ്യം കണ്ടത്. വിവരമറിഞ്ഞ് എത്തിയ തലശ്ശേരി പൊലീസും അഗ്‌നിശമന സേനയും പുറത്തെടുത്ത് മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചു.

youth-congress-protest

മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ഗവ.ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദാമോദരന്‍ - ശാന്ത ദമ്പതികളുടെ മകനാണ് മരിച്ച രഞ്ജിത്ത്. പള്ളൂര്‍ ഇ പ്ലാനറ്റ് ഗോഡൗണിലെ ജീവനക്കാരനാണ്.

ഭാര്യ: സിന്ധു (ലുലു സാരീസ്, തലശ്ശേരി). മക്കള്‍: അക്ഷയ് (വയനാട് ), ആദിത്യ (ബംഗളൂരു) . സഹോദരങ്ങള്‍: സുബിന, ദിനേശന്‍, പരേതരാ യ രജുല, രാജേഷ്. സെക്യുരിറ്റി ജീവനക്കാരന്‍ ഓവുചാലില്‍ വീണു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്‌നതലശേരി നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. യൂത്ത് കോണ്‍ഗ്രസ് തലശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. തലശേരി നഗരസഭ അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയത് എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

തിങ്കളാഴ്ച രാവിലെ മഞ്ഞോടി കണ്ണിച്ചിറയില്‍ മധ്യ വയസ്‌കന്‍ ഓവുചാലില്‍ വീണ് മരിക്കാനിടയായത്. തലശ്ശേരി പഴയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും പ്രകടനമായ് എത്തിയ പ്രവര്‍ത്തകര്‍നഗരസഭ ഓഫീസില്‍ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.യൂത്ത് കോണ്‍ഗ്രസ് മുന്‍ തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് എ ആര്‍ ചിന്‍മയ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും രംഗത്തുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+