• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഷിഗെല്ലയെ പ്രതിരോധിക്കാൻ കണ്ണൂരിൽ ജാഗ്രത ശക്തമാക്കി

  • By Desk

കണ്ണുർ: കൂത്തുപറമ്പിനടുത്തെ ചിറ്റാരിപ്പറമ്പിൽ ആറു വയസുകാരന് ഷി ഗെല്ല റിപ്പോർട്ടു രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നാരായാണ നായിക് അറിയിച്ചു. ബാക്റ്റീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ഷിഗെല്ല.

ജെപി നദ്ദ രണ്ടാം ബംഗാൾ സന്ദർശനത്തിന്: കർഷകരെ കയ്യിലെടുക്കാൻ 'ഏക് മുത്തി ചാവൽ' ക്യാമ്പെയിൻ

ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ മരണംവരെ സംഭവിച്ചേക്കാം. വയറിളക്കം, വയറുവേദന, ചര്‍ദ്ദി, പനി, ക്ഷീണം തുടങ്ങിയവയ്ക്ക് പുറമെ രോഗം കുടലിനെ ബാധിക്കുമെന്നതിനാല്‍ രക്തം കലര്‍ന്ന മലം എന്നിവയാണ് ലക്ഷണങ്ങള്‍. മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണപദാര്‍ഥങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. ഇതു തടയുന്നതിനായി പ്രതിരോധ നടപടികൾ സ്വീകരിക്കണം.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിനു മുമ്പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക, തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ചെയ്യാതിരിക്കുക, കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയപ്പറുകള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക, പഴകിയതോ കേടായതോ ആയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, ഭക്ഷണ പദാര്‍ഥങ്ങള്‍ ശരിയായ വിധം അടച്ചു സൂക്ഷിക്കുക.

രോഗലക്ഷണമുള്ളവര്‍ പാചകം ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയും രോഗലക്ഷണമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുക. കക്കൂസ്, കുളിമുറി എന്നിവ അണുനശീകരണം നടത്തുകയും വീടും പരിസരവും ശുചിയായി സൂക്ഷിക്കുകയും ചെയ്യുക, കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക, രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും എപ്പോഴും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുക, രോഗലക്ഷണമുള്ളവര്‍ നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിന് ഒ.ആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ കഴിക്കുക, രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക എന്നിവ ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു ഇതിനിടെ കണ്ണൂർ

ജില്ലയില്‍ കൊവിഡ് വാക്സിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചു.. യഥാര്‍ഥ വാക്സിനേഷന്‍ പ്രക്രിയയില്‍ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പരീക്ഷിച്ചു ഉറപ്പുവരുത്തുന്ന പ്രകിയയാണ് ഡ്രൈ റണ്‍. ജില്ലാ ആശുപ്രതി, ആലക്കോട് കുടുംബാരോഗ്യ കേന്ദ്രം (തേര്‍ത്തല്ലി), ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ഓരോ സ്ഥലങ്ങളിലും ഓരോ നോഡല്‍ ഓഫിസര്‍മാര്‍ വീതം നേതൃത്വം നല്‍കും.

തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരിലാണ് ഡ്രൈ റണ്‍ നടത്തുക. കുത്തിവെയ്പിനുള്ള സ്ഥലം കണ്ടെത്തുക, നോഡല്‍ ഓഫിസറെ കണ്ടെത്തുക, അഞ്ച് അംഗങ്ങള്‍ അടങ്ങിയ വാക്സിനേഷന്‍ ടീമിനെ ഒരുക്കുക, 25 ഉപഭോക്താക്കളെ കണ്ടെത്തുക, വാക്സിനേഷന്‍ സ്ഥലം ഒരുക്കുക, ഉപഭോക്താക്കള്‍ക്കുള്ള കാത്തിരിപ്പ് മുറി സജ്ജീകരിക്കുക, വാക്സിനേഷന്‍ മുറി സജ്ജമാക്കുക, നിരീക്ഷണ മുറി ഒരുക്കുക എന്നിങ്ങനെയുള്ള പ്രക്രിയകളെല്ലാം ഡ്രൈ റണ്‍ സമയത്ത് പരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള ന്യൂനതകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിച്ച് പൂര്‍ണ്ണ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു.

English summary
Shigella disease control methods adopted in Kannur districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X