സില്‍വര്‍ ലൈന്‍ കേരളത്തില്‍ ഒരുതരത്തിലും ഗുണം ചെയ്യാത്തപദ്ധതിയെന്ന് സി. ആര്‍ നീലകണ്ഠന്‍
പയ്യന്നൂര്‍: സില്‍വര്‍ ലൈന്‍ അധര്‍മ്മവും അസത്യങ്ങളും കൊണ്ട് സൃഷ്ടിച്ച അതിവേഗ പാതയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍. തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വന്നതോടുകൂടി ജനത്തിന്റെ നെഞ്ചില്‍ ചവിട്ടിയുള്ള മഞ്ഞ കുറ്റിയടിക്കല്‍ നിര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാറിന് നന്നായി അറിയാം ഈ കുറ്റിയടിക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലാണെന്ന്. അതു കൊണ്ട് ഇനി കല്ലിട്ടാല്‍ തൃക്കാക്കരയില്‍ ഇപ്പോള്‍ കിട്ടാന്‍ പോകുന്ന വോട്ടു കൂടി കിട്ടില്ല. ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത പദ്ധതിയാണിതെന്ന് അവര്‍ക്ക് നന്നായറിയാം.
കെ-റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി ഭരണകൂട കൈയ്യേറ്റത്തിനെതിരെ കോണ്‍ഗ്രസ്സ് നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് നയിക്കുന്ന വാഹന പ്രചരണ ജാഥ പയ്യന്നൂരില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിലയാളുകളുടെ വിചാരം ഇത് ഭൂമി പോകുന്നവരുടെ പ്രശ്നമാണെന്നാണ്. എന്നാല്‍ ഭൂമി പോകുന്നവരുടെ പ്രശ്നമല്ലിത്. ഒരു തരത്തിലും കേരളത്തിന് ഗുണകരമല്ലാത്ത പദ്ധതിയാണിത്.ഇതിനെതിരെ ഏത് സംഘടന രംഗത്ത് വന്നാലും അവരോടൊപ്പം നിന്ന് പോരാടാന്‍ താന്‍ ഉണ്ടാകുമെന്നും നീലകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
ഈ പദ്ധതിക്കായ് വായ്പ എടുക്കുന്ന പണം തിരിച്ചു കൊടുക്കാനുള്ള ബാധ്യത തങ്ങളുടെ കാലത്തോ അഞ്ചോ ,പത്തോ വര്‍ഷത്തേക്കോ ഉണ്ടാകില്ലെന്ന് പിണറായി വിജയനും കൂട്ടര്‍ക്കും അറിയാം.എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്ന ഒരു കാര്യമുണ്ട്.ഇതിന്റെ കമ്മീഷന്‍ ആദ്യം കിട്ടും. കമ്മീഷന്‍ 25 വര്‍ഷം കഴിഞ്ഞേ കിട്ടൂ എന്നു പറഞ്ഞാല്‍ ഈ പണിക്ക് ആരും നില്‍ക്കില്ല. വരാന്‍ പോകുന്ന തലമുറക്ക് വലിയ സാമ്പത്തിക ബാധ്യതയും, പാരിസ്ഥിതിക ദുരന്തവും സാമൂഹ്യ ദുരന്തവും സൃഷ്ടിച്ചു കൊണ്ട് എങ്ങനെയാണ് ഒരു പദ്ധതിയുമായി മുന്നോട്ടു പോവുക എന്നും നീലകണ്ഠന്‍ ചോദിച്ചു.ഒരു തരത്തിലും മനുഷ്യന് ഗുണകരമല്ലാത്ത പദ്ധതിയാണിത്. ഇത് നടപ്പായാല്‍ പിന്നെ കേരളത്തില്‍ ഒരു വികസനത്തിനും വഴിയില്ല. സാമ്പത്തികമായി വഴിയില്ല, പാരിസ്ഥിതികമായി വഴിയില്ല. വിഭവങ്ങളുമുണ്ടാവില്ല. നീലകണ്ഠന്‍ പറഞ്ഞു.
ജാഥാ നായകന്‍ മാര്‍ട്ടിന്‍ ജോര്‍ജിന് കോണ്‍ഗ്രസ്സ് പതാക കൈമാറി കൊണ്ടാണ് സി.ആര്‍.നീലകണ്ഠന്‍ വാഹന പ്രചരണ ജാഥ ഉല്‍ഘാടനം ചെയ്തത്.
പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.സി.നാരായണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ സജീവ് ജോസഫ് എംഎല്‍എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യന്‍, സതീശന്‍ പാച്ചേനി,ഡോ.കെ വി ഫിലോമിന,ഷമാ മുഹമ്മദ്,പി.ടി.മാത്യു,ചന്ദ്രന്‍ തില്ലങ്കേരി,കെ.പ്രമോദ്, കെ.സി.മുഹമ്മദ് ഫൈസല്‍,മുഹമ്മദ് ബ്ലാത്തൂര്‍,സുരേഷ് ബാബു എളയാവൂര്‍, എം.കെ.രാജന്‍, എ.പി.നാരായണന്‍, പി.ലളിത ടീച്ചര്‍,അഡ്വ. റഷീദ് കാവ്വായി,കൊയ്യോം ജനാര്‍ദ്ദനന്‍,എന്‍.പി.ശ്രീധരന്‍,മഹേഷ്‌കുന്നുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.
കുഞ്ഞിമംഗലം, പഴയങ്ങാടി, ചെറുകുന്ന്തറ,ഇരിണാവ് ടൗണ്‍,പാപ്പിനിശേരി,വളപട്ടണം, ചിറക്കല്‍,തളാപ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ആദ്യദിവസത്തെ പര്യടനം കണ്ണൂര്‍ കാല്‍ടെക്സ് പരിസരത്ത് സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നേതാക്കളായ ടി.ജയകൃഷ്ണന്‍,സി.വി സന്തോഷ്,മനോജ് കൂവേരി,അഡ്വ.ബ്രിജേഷ് കുമാര്‍,ടി.ജനാര്‍ദ്ദനന്‍,രജനി രാമാനന്ദ്,കല്ലികോടന്‍ രാകേഷ്,ടി.കെ അജിത് കുമാര്‍,പി.പി കരുണാകരന്‍ മാസ്റ്റര്‍, കാപ്പാടന്‍ ശശിധരന്‍, ജോസ് പ്ലാത്തോട്ടം തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണൂര്‍ കാള്‍ടെക്‌സില്‍ നടന്ന സമാപന സമ്മേളനം അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.സി ഉമേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി.രാജീവന്‍ എളയാവൂര്‍ അധ്യക്ഷത വഹിച്ചു.എ.ഡി മുസ്തഫ,വി.വി പുരുഷോത്തമന്‍,കെ.പി സാജു,അഡ്വ.കരീം ചേലേരി,സി.എ അജീര്‍, സി.ടി ഗിരിജ,പി.മാധവന്‍ മാസ്റ്റര്‍,സുദീപ് ജെയിംസ്,പി.മുഹമ്മദ് ഷമ്മാസ്,സുധീഷ് മുണ്ടേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.