തലശേരി-ബൈപ്പാസ് റോഡില്‍ വീണ്ടും വാഹനാപകടം: ആലപ്പുഴ സ്വദേശിയായ വാഹനയാത്രക്കാരന്‍ മരിച്ചു
തലശേരി: പുതുതായി നിര്‍മിച്ച തലശേരി- മാഹി ബൈപ്പാസ് റോഡില്‍ വീണ്ടും വാഹനാപകടം. ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍ സിഗ്നല്‍ ലഭിക്കാനായി നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കാര്‍ ഓടിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ് മരണമടഞ്ഞു. . ചൊവ്വാഴ്ച്ചപുലര്‍ച്ചെ മൂന്നര മണിക്കായിരുന്നു.അപകടം.
കാസര്‍കോഡ് സുള്ള്യക്കടുത്ത് പുത്തൂരില്‍ നിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി. ഇതേ ദിശയില്‍ നിന്നും വന്ന പജേറോ കാറാണ് ലോറിക്ക് പിന്നില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി അല്‍പ്പം മുന്നോട്ട് നീങ്ങിയതായി ലോറി ഡ്രൈവര്‍ പറഞ്ഞു.

കര്‍ണ്ണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ആലപ്പുഴ യില്ലക്ക് പോകുകയായിരുന്ന കുടുബമാണ് അപകടത്തില്‍ പെട്ടത്.കാര്‍ ഓടിച്ചിരുന്ന ഗൃഹനാഥനാണ് മരിച്ചത്. ആലപ്പുഴ സ്വദേശി ശിവപ്രസാദാ(43) ണ് മരിച്ചത്. ഭാര്യ മുംബൈ സ്വദേശിനിദേവശ്രീ(40) ക്ക്കാലിനാണ് പരുക്കേറ്റത് ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭാര്യ മുന്‍ സീറ്റിലായിരുന്നു ഇരുന്നത്. രണ്ട് പെണ്‍കുട്ടികള്‍ രാജല്‍ (15), ധ്രുവി (12) എന്നിവര്‍പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു ഇവര്‍ പിന്‍ സീറ്റിലായിരുന്നു ഇരുന്നത്.
കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന ശിവദാസിനെപുറത്തെടുത്തത്. ഇയാളെ ഫയര്‍ഫോഴ്സും നാട്ടുകാരും പൊലിസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷംശിവപ്രസാദിന്റെമൃതദേഹം തലശ്ശേരി ഗവ.ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പളളൂര്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ആറുമാസം മുന്‍പെ നിര്‍മിച്ച തലശേരി -മാഹി ബൈപ്പാസില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നത് യാത്രക്കാരില്‍ ഭീതിപരത്തിയിട്ടുണ്ട്. കനത്ത മഴയില്‍ ബൈപ്പാസ് റോഡിന്റെ അരികുകള്‍ ഇടിയുന്ന ഭീഷണിയുമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ വെളളം കുത്തിയൊലിച്ചു വരുന്ന സാഹചര്യവുമുണ്ട്.












Click it and Unblock the Notifications