അറുപത് പവന്‍ ഭാര്യയറിയാതെ വില്‍പ്പന നടത്തി; ഷീജുവിനെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു
തലശേരി: പാനൂര്‍ പാത്തിപാലത്ത് മകളെ പുഴയില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതിയായ തലശ്ശേരി കോടതിയിലെ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. പത്തായക്കുന്നിലെ കെ.പി.ഷിജുവിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. തലശ്ശേരി ജില്ലാ ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യനാണ് ബിജുവിനെതിരെ നടപടിയെടുത്തത്.

തലശേരി കുടുംബകോടതിയിലെ റിക്കാര്‍ഡ്‌സ് അറ്റന്‍ഡറാണ് ഷിജു. പുഴയിലേക്ക് തള്ളിയിട്ട മകളെ കൊന്ന കേസില്‍ ഷിജു പ്രതിയായതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.ഒരാഴ്ച മുന്‍പാണ് ഷിജു തന്റെ ഭാര്യയേയും മകളെയും പാത്തിപ്പാലത്ത് പുഴയിലേക്ക് തള്ളിയിട്ടത്. ഭാര്യ സോനയെ നാട്ടുകാര്‍ രക്ഷിച്ച് കരയ്ക്കു കയറ്റി. രണ്ടു വയസുകാരി അന്‍വിതയെ പുഴയില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
സംഭവ ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഷിജു പിറ്റേ ദിവസം ഉച്ചയോടെ മട്ടന്നൂരില്‍ നിന്നാണ് പിടിയിലായത്. അറസ്റ്റിലായ ഷിജു ഇപ്പോള്‍ റിമാന്‍ഡിലാണ്ചൂതാട്ട ഭ്രാന്തനായ ഷിജു ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനായി ഭാര്യയുടെ 60 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഭാര്യയറിയാതെ വില്‍പന നടത്തിയിരുന്നു. തന്റെ സ്വര്‍ണാഭരണങ്ങള്‍ വിറ്റത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ കുടുംബസമേതം ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടതായാണ് ഇയാള്‍ പൊലിസിന് നല്‍കിയ മൊഴി.പ്രതിയെ തെളിവെടുപ്പിനും കുടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് പൊലിസ് അറിയിച്ചു ഭര്‍ത്താവ് തന്നെയും മകളെയും മന: പൂര്‍വ്വം കൊല്ലാനായി പുഴയോരത്ത് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഭാര്യ സീന പൊലിസില്‍ നല്‍കിയ മൊഴി.ഇതനുസരിച്ചാണ് കതിരുര്‍ പൊലിസ് ഷിജുവിനെതിരെ കേസെടുത്തത്.ഇയാള്‍ നേരത്തെ കൊലപാതകം ആസൂത്രണം ചെയ്തതായി പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.കൃത്യം നടന്ന സ്ഥലത്ത് ഇയാള്‍ പല തവണ വന്നിരുന്നതായി പ്രദേശവാസികളായ ദൃക്‌സാക്ഷികളും മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications