കവര്‍ച്ചാക്കേസുകള്‍ പെരുകുന്നു; പ്രതികളെ കണ്ടെത്താനാവാതെ പരിയാരം പോലീസ്
തളിപ്പറമ്പ്: പരിയാരംചിതപ്പിലെ പൊയിലല്‍ വീട്ടില്‍ വന്‍കവര്‍ച്ച നടന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇരുപത്തിയഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങളും പതിനെട്ടായിരം രൂപയും നിരവധി രേഖകളും മോഷണംപോയിട്ടുണ്ട്. പളുങ്കുബസാറിലെ നാജിയോ മന്‍സിലില്‍ അബ്ദുളളയുടെവീട്ടിലാണ്കവര്‍ച്ച നടന്നത്. അബ്ദുളളയുടെ കുടുംബവും വെളളിയാഴ്ച്ച രാത്രി എട്ടുമണിയോടെ വീട് പൂട്ടി.തൊട്ടടുത്ത പളളിയില്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് പോയിരുന്നു.
വീടിന്റെ പുറകുവശത്തെ ജനലിന്റെ ഗ്രില്‍സ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു മുറിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്.വീട്ടിനകം മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. സിസിടിവി ക്യാമറാ പരിശോധിച്ചതില്‍ രാത്രി ഒന്‍പതേ മുക്കാലിന്ഗ്രില്‍സ് മുറിക്കുന്നതിന്റെ സ്പാര്‍ക്ക്കാണുന്നുണ്ട്. രാത്രി പന്ത്രണ്ടരയ്ക്ക്വീട്ടുകാര്‍ പളളിയില്‍ നിന്നും മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. രാത്രി തന്നെ പൊലിസില്‍ വിവരമറിയിച്ചതു പ്രകാരംപരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രവാസിയായ അബ്ദുളളഅവധിക്ക് വന്ന സമയത്തു തന്നെയാണ്കവര്‍ച്ച നടന്നത്.പരിയാരം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞമൂന്ന്വര്‍ഷങ്ങള്‍ക്കുളളില്‍ പ്രമാദമായ നിരവധി മോഷണങ്ങള്‍ നടന്നെങ്കിലും പ്രതികളെകണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്വിളയാങ്കോട്ടെ സദാശിവപുരംശിവക്ഷേത്രത്തില്‍ 2020- മാര്‍ച്ച് 15-ന് നടന്ന മോഷണമാണ്.അഞ്ചുലക്ഷത്തോളം രൂപയോളം വിലമതിക്കുന്ന ശീവേലി പഞ്ചലോഹ വിഗ്രഹവും വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണം,വെളളി,ആഭരണങ്ങളും അന്ന് നഷ്ടപ്പെട്ടിരുന്നു.മോഷ്ടാക്കള്‍ ഇതരസംസ്ഥാനക്കാരാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ താമസിക്കുന്ന മോഷ്ടാക്കളെ പിടികൂടാന്‍ ലോക്ക്ഡൗണ്‍ കാരണം സാധിച്ചില്ലെന്നാണ് പൊലിസ് പറയുന്നത്.
2021- ജൂണ്‍ ആറിനാണ്നരീക്കാംവളളിപഴിച്ചിയിലെ ആനപ്പളളി വീട്ടില്‍ ഷാജി നമ്പ്യാരുടെവീട്ടില്‍ നിന്ന്പന്ത്രണ്ടരപവന്‍സ്വര്‍ണവും മുപ്പതിനായിരംരൂപയും വെളളിനാണയങ്ങളും രണ്ടുക്യാമറകളും കവര്‍ച്ചചെയ്തത്.കവര്‍ച്ചനടത്തിയ മോഷ്ടാക്കള്‍വീടിനും വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയത്.മുന്‍വശത്തേത് ഉള്‍പ്പെടെ അഞ്ചു വാതിലുകള്‍ പൂര്‍ണമായും തകര്‍ത്തിരുന്നു.
കൂടാതെ നാല്ബെഡ്റൂമുകളിലെ അലമാരകളും തകര്‍ത്ത സംഘം നാലേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം വിലവരുന്നകാമറകളും നൂറിലേറെ വെളളി നാണയങ്ങളും ഉള്‍പ്പെടെ ആറരലക്ഷം രൂപയുടെസാധനങ്ങളാണ് കൊണ്ടു പോയത്. ഏകദേശം നാലുലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമാണ് വീടിന് സംഭവിച്ചത്. 2022- നവംബര്‍ അഞ്ചിനാണ്കണ്ണൂര്‍ ഗവ. മെഡിക്കല്‍കോളേജില്‍ നിന്ന്രോഗികളുടെയും ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്റെതും ഉള്‍പ്പെടെ ഏഴുമൊബൈല്‍ ഫോണുകളാണ്മോഷണം പോയിരുന്നു.












Click it and Unblock the Notifications