ദേശീയപാതാ വികസനത്തിൻ്റെ പേരിൽ മരം മുറിച്ചുകടത്തൽ: വിജിലൻസ് രേഖകൾ ശേഖരിച്ചു
പയ്യന്നൂർ: ദേശീയപാതാ വികസനത്തിൻ്റെ മറവിൽ കണ്ണൂരിൽ നടന്ന മരംകൊള്ള വൻ വിവാദത്തിലേക്ക് 'ഇതോടെ വിവിധ ഭാഗങ്ങളിൽ നടന്ന മരംകൊള്ളയെ കുറിച്ച് വിജിലൻസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.ഇതിൻ്റെ ഭാഗമായി ഞായറാഴ്ച്ച രാവിലെ മുതൽ വൈകുന്നേരം വരെ കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിലെ പൊതുമരാമത്ത് ഓഫിസുകളിൽ വിജിലൻസ് പരിശോധന നടത്തി. ക്രമക്കേടുകൾ അടങ്ങിയ രേഖകൾകണ്ടെത്തിയിട്ടുണ്ടെന്നാണ് വിജിലൻസ് നൽകുന്ന വിവരം. ഇവ പരിശോധിച്ചു വരികയാണെന്ന് കണ്ണൂർ വിജിലൻസ് ഡി.വൈഎസ്.പി ബാബു പെരിങ്ങോത്ത് അറിയിച്ചു.

മരം വിൽപ്പനയിൽ ലേലം നടന്നിട്ടില്ലെന്നതിനു പ്രാ6 മികമായി തന്നെതെളിവ് ലഭിച്ചിട്ടുണ്ട് പരസ്യം നൽകിയെന്ന് തെറ്റായ രേഖകൾ ഉണ്ടാക്കി.നടന്നത് വൻ ക്രമക്കേടെന്നാണ് വിജിലൻസ് കണ്ടെത്തൽ. ലേലത്തുക നികുതി എന്നിവ ഒഴിവാക്കിയതിനാൽ ഏഴു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സർക്കാർ ഖജനാവിനുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.മരം കടത്തിയതിന് പിന്നിൽ പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥരാണെന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്.ഇതിനിടെ
ജില്ലയില്‍ ദേശീയപാതാ വികസനത്തിന്റെ മറവില്‍ നടന്ന വ്യാപക മരം കൊള്ളയ്‌ക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്. 2019ല്‍ വികസിപ്പിക്കാന്‍ തീരുമാനിച്ച പൊതുമരാമത്ത് റോഡുകള്‍ക്ക് അരികിലെ മരങ്ങള്‍ കൊള്ളയടിച്ച വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ചന്തപ്പുര പരിയാരം മെഡിക്കല്‍ കോളജ് ശ്രീസ്ഥ നെരുവമ്പ്രം പട്ടുവം വെള്ളിക്കീല്‍, ഒഴക്രോം കണ്ണപുരം അഞ്ചാംപീടിക റോഡ് വികസനത്തിന്റെ മറവിലാണ് മരം കൊള്ള നടന്നത്.
പൊതു സ്ഥലത്തെ വിലപിടിപ്പുള്ള 83 മരങ്ങള്‍ മുറിച്ചു കടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ലേലത്തിനു വച്ചെങ്കിലും പങ്കെടുക്കാന്‍ ആരും എത്താത്തതിനാല്‍ ലേലം നടന്നില്ലെന്ന് പൊതുമരാമത്ത് പറയുന്ന മരങ്ങളാണ് കാണാതായത് കണ്ടെത്തിയിരിക്കുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഏതാണ്ട് 10 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന മരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് നടന്ന മോഷണം സംബന്ധിച്ച വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ലേലത്തിന് ആളെത്തിയില്ലെന്നു പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് 2020 ഓഗസ്റ്റ് 27ന് നടപടികള്‍ അവസാനിപ്പിച്ചുവെന്നാണ് രേഖ. ശേഷം എന്തു സംഭവിച്ചു എന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് രേഖകളോ മറുപടിയോ ഇല്ല. ഇതാണ് മരം കൊള്ളയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന് ഇടയാക്കിയിരിക്കുന്നത്.
റോഡ് പണി പൂര്‍ത്തിയായിട്ടും മരങ്ങള്‍ എവിടെപ്പോയെന്ന് കണ്ടെത്താനായിട്ടില്ല. രണ്ട് റീച്ചുകളിലായി 86 മരങ്ങള്‍ മുറിക്കാനുള്ള അനുമതിക്കാണ് പൊതുമരാമത്ത് വിഭാഗം സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന് അപേക്ഷ നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായി ലേലം നടത്തിയെന്നും ആരും എത്താത്തതിനാല്‍ ലേലം നടന്നില്ലെന്നുമാണ് പൊതുമരാമത്തിന്റെ രേഖകളില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. 5.85 ലക്ഷം രൂപയാണ് മതിപ്പു വില കണക്കാക്കിയിരുന്നത്. ലേലം സത്യസന്ധമായി നടന്നിരുന്നെങ്കില്‍ വലിയ വിലയ്ക്ക് വിറ്റു പോകുമായിരുന്ന മരങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. അതു കൊണ്ടുതന്നെ ലക്ഷങ്ങളുടെ തട്ടിപ്പ് ഇതുമായി ബന്ധപ്പെട്ട് നടന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്.
ലേലത്തിന്റെ നടപടി ക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സമയത്തിന് പത്ര പരസ്യം നല്‍കുകയോ അറിയിപ്പു നല്‍കുകയോ ചെയ്തിട്ടില്ല. പൊതുമരാമത്ത് വകുപ്പ് മാടായി സെക്ഷന്‍ ഓഫീസും കണ്ണൂര്‍ സബ് ഡിവിഷന്‍ ഓഫീസുമാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്തത്. മരങ്ങള്‍ എങ്ങനെ നഷ്ടമായി എന്നതിനെ കുറിച്ചും അതിന് ആരെല്ലാം ഒത്താശ ചെയ്തു എന്നതിനെ കുറിച്ചുമാണ് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുന്നത്.
തേക്ക്, മാവ്, കാഞ്ഞിരം, പ്ലാവ്, കുളുര്‍മാവ്, മഴമരം തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. മുറിച്ചു മാറ്റപ്പെട്ട മരങ്ങളുടെ കണക്കുകളും സ്ഥലം സന്ദര്‍ശിച്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.












Click it and Unblock the Notifications