Get Updates
Get notified of breaking news, exclusive insights, and must-see stories!

കെട്ടുപ്രായം കഴിഞ്ഞാലും പേടിക്കേണ്ട, വിവാഹം ഈസിയായി നടക്കും; പദ്ധതിയുമായി സര്‍ക്കാര്‍

കണ്ണൂര്‍: വിവാഹം ഏതൊരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇഷ്ടപ്പെട്ട വധൂവരന്മാരെ കണ്ടെത്തുന്നത് ഇപ്പോള്‍ ചെറിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പലരും വിവാഹം നടക്കാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടാറുണ്ട്. കെട്ടു പ്രായം കഴിഞ്ഞില്ലേ..എന്ന നാട്ടുകാരുടെ ചോദ്യം വേറെയും കേള്‍ക്കണം. എന്നാല്‍ വിവാഹ പ്രായം കഴിഞ്ഞുനില്‍ക്കുന്ന യുവതി യുവാക്കളെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് രണ്ട് പഞ്ചായത്തുകള്‍.

ഹിമാചലില്‍ ന്യൂ ജനറേഷന്‍ ഫ്രീക്കത്തിയായി അനശ്വര; ചിത്രങ്ങള്‍ പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

1

കണ്ണൂര്‍ ജില്ലയിലെ രണ്ട് പഞ്ചായത്തുകലാണ് ഇപ്പോള്‍ ഇതിന് വേണ്ടി മുന്നിട്ടിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തായ പിണറായിയും തളിപ്പറമ്പിനടുത്തുള്ള പട്ടുവം പഞ്ചായത്തുമാണ് പുതിയ മാതൃകാ പദ്ധതിയുമായി രംഗത്തെത്തുന്നത്. 35 വയസെങ്കിലും പ്രായമായവര്‍ക്ക് ഈ പദ്ധതിയിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

2

പ്രായവും വിദ്യാഭ്യാസവും കണക്കിലെടുത്ത് അനുയോജ്യരായവരുടെ പട്ടിക പഞ്ചായത്ത് അധികൃതര്‍ തയ്യാറാക്കും. എന്നാല്‍ ജാതകവും ജാതിയും മതവും മാനദണ്ഡമാക്കില്ല. പദ്ധതി സ്ത്രീധനത്തിന് എതിരാണ്. സായുജ്യം എന്ന പേരിലാണ് പിണറായി പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

3

ഈ പദ്ധതിയിലേക്ക് താല്‍പര്യമുള്ള യുവതി യുവാക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പട്ടുവം പഞ്ചായത്ത് നവമാംഗല്യം എന്ന പേരിലാണ് പദ്ധതി തുടങ്ങുന്നത്. വിവാഹ ആലോചനയ്ക്ക് പഞ്ചായത്ത് തലത്തില്‍ സബ് കമ്മിറ്റികളുണ്ടാകും. താല്‍പര്യമുള്ള യുവതി യുവാക്കള്‍ക്ക് കാണാനും സംസാരിക്കാനുമുള്ള അവസരം ഉണ്ടാക്കും.

4

ഇഷ്ടപ്പെട്ടാല്‍ ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാനും പഞ്ചായത്ത് മുന്നിലുണ്ടാകും. ലളിതമായി വിവാഹം നടത്തുകയാണെങ്കില്‍ ചെലവ് പഞ്ചായത്ത് വഹിക്കും. എന്നാല്‍ ചെലവേറിയ ചടങ്ങാണെങ്കില്‍ അത് സ്വയം വഹിക്കണമെന്ന നിബന്ധനയുമുണ്ട്. ഇനി സമൂഹ വിവാഹത്തിന് തയ്യാറാണെങ്കില്‍ അതിനും പഞ്ചായത്ത് തയ്യാറാണ്.

5

പിണറായി പഞ്ചായത്തില്‍ ഇന്ന് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് വെബ്‌സൈറ്റും തയ്യാറാക്കും. വധൂ വരന്മാരെ തേടി മറ്റ് പഞ്ചായത്തുകള്‍ക്ക് കത്ത് അയച്ചിട്ടുണ്ട്. പുതിയ പദ്ധതി വിവാഹ പ്രായം കഴിഞ്ഞവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണെന്ന് പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവന്‍ പറഞ്ഞു.

6

മറ്റ് പഞ്ചായത്തുകളിലും നവമാംഗല്യം പദ്ധതി പ്രേരണയാകുമെന്നാണ് പ്രതീക്ഷയെന്ന് പട്ടും പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതിയും പറഞ്ഞു. എന്തായാലും പുതിയ പദ്ധതി യുവാക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. പദ്ധതി വിജയകരമാകുമെന്നാണ് രണ്ട് പഞ്ചായത്തുകളുടെയും പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+