വീസാ തട്ടിപ്പ്: ദമ്പതികള്‍ക്കെതിരെ കോടതി ഇടപെടലിനെ തുടര്‍ന്ന് കേസെടുത്ത് എടക്കാട് പൊലീസ്
തലശേരി: കുവൈറ്റിലേക്ക് വിസവാഗ്ദ്ധാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം എടക്കാട് പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ കുറ്റാരോപിതരായ അഞ്ചു പേര്‍ ഒളിവിലാണ്.
മലപ്പുറം ജില്ലയിലെ തിരൂര്‍ ഒറ്റയില്‍ ഹൗസില്‍ എം.വി നുസ്രത്ത്(46) ഇവരുടെ ഭര്‍ത്താവും തിരൂരിലെ മിനിസൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ ഒറ്റയില്‍ ഹാറൂണ്‍(52) കേച്ചേരി രായന്‍മരക്കാര്‍ വീട്ടില്‍ ആര്‍.പി റെജുല(54) ഇവരുടെ ഭര്‍ത്താവും കുവൈറ്റിലെ ഓയില്‍ കമ്പനി ഡ്രൈവറായ തിരൂര്‍ ഒറ്റയില്‍ ഹൗസില്‍ ഫിറോസ് മുഹമ്മദ്(56) സുംഗാര മുഹമ്മദ് ഷെരീഫ് എന്നിവര്‍ക്കെതിരെയാണ്തലശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുകോടതിയുടെ നിര്‍ദ്ദേശപ്രകാരം എടക്കാട് സി. ഐ സത്യനാഥന്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

2021- ആഗസ്റ്റ് മുതല്‍ 2022-ജൂണ്‍വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിമൂന്നോളം പേരില്‍ നിന്നും ഇരുപതു ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കണ്ണൂര്‍ കിഴുന്നയിലെ കെ.ടി രാജു അഡ്വ. ടി.സി അനുരാഗ് മുഖേനെ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് തലശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചത്. ജഡ്ജ് രഹാന രാജീവന്‍ ഉത്തരവിട്ടതുപ്രകാരമാണ് എടക്കാട് പൊലിസ് കേസെടുത്ത് പ്രതികള്‍ക്കെതിരെ അന്വേഷണമാരംഭിച്ചത്. കുവൈറ്റില്‍ വിസ വാഗ്ദ്ധാനം ചെയ്തു തന്നില്‍ നിന്നും പ്രതികള്‍ 5,70,000 തട്ടിയെടുത്തുവെന്നാണ് കെ.ടി രാജുവിന്റെ പരാതി.
ഇയാളുടെ സുഹൃത്തായ ഉളിക്കല്‍ സ്വദേശി ബിജു ജോണില്‍ നിന്നും പ്രതികള്‍ ഓയില്‍ കമ്പനി ഓഫ് ഷോര്‍ മെക്കാനിക്ക് ജോലി വാഗ്ദ്ധാനം ചെയ്തു മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. നേരത്തെ പണം നഷ്ടപ്പെട്ടവര്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെതുടര്‍ന്ന് പ്രതികളെ എടക്കാട് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഒത്തുതീര്‍പ്പു ചര്‍ച്ചയുടെ ഭാഗമായി പരാതിക്കാര്‍ക്ക് പ്രതികള്‍ പൊലിസിന്റെ സാന്നിധ്യത്തില്‍ ചെക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ഇതു വണ്ടി ചെക്കായി മടങ്ങിയെന്ന മറ്റൊരു പരാതി കൂടി നിലവിലുണ്ട്.കഴിഞ്ഞ ദിവസം സ്‌പെയിനിലേക്ക് വിസ വാഗ്ദ്ധാനം ചെയ്തു മാടായി സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിക്കെതിരെ കേസെടുത്തിരുന്നു.












Click it and Unblock the Notifications