കാട്ടുപന്നിയുടെ ആക്രമണം: പരിക്കറ്റ കര്‍ഷകനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
ഇരിട്ടി: ആറളത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ കര്‍ഷക തൊഴിലാളിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. ആറളത്തിലെ കൃഷിയിടത്തില്‍ നിന്നാണ് കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ഗുരുതരമായി പരുക്കേറ്റത്.
വയോധികനെ അക്രമിച്ച ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കാട്ടുപന്നിയെ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെ വെടിവെച്ചുകൊന്ന ശേഷം വലിയ കുഴി തീര്‍ത്ത് ഡീസല്‍ ഒഴിച്ച് ബ്ലീച്ചിങ്ങ് പൗഡര്‍ ഇട്ട ശേഷം സംസ്‌കരിച്ചു. ആറളം പഞ്ചായത്ത് ഉരുപ്പുംകുണ്ടിലെ താമസക്കാരനായ കൊച്ചുവേലിക്കകത്ത് തങ്കച്ചന്‍(60)നാണ് പന്നിയുടെ അക്രമത്തില്‍ പരിക്കേറ്റത്.

കൈവിരലുകള്‍ക്കും അരയ്ക്ക് താഴേക്കും സാരമായി പരിക്കേറ്റ തങ്കച്ചനെ ആദ്യം എടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും വിദഗ്ദ്ധചികിത്സയ്ക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ 10.30 മണിയോടെയാണ് സംഭവം.
ഉരുപ്പുംകുണ്ടിലെ കിഴക്കെ പടവത്ത് കെ.ജെ ജോസിന്റെ ഉടമസ്ഥതയിലുള്ള ആറളം പഞ്ചായത്തിന് കൃഷി ഇറക്കാനായി അഞ്ചു വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ നാല് ഏക്കര്‍ സ്ഥലത്ത് പതിനഞ്ചോളം തൊഴിലുറപ്പ് തൊഴിലാളികള്‍ കരനെല്‍ കൃഷിക്കായി നിലം ഒരുക്കുകയായിരുന്നു. പണിക്കിടയില്‍ കെ.ജെ ജോസഫിന്റെ വീട്ടില്‍ വെള്ളം എടുക്കാന്‍ പോകുന്നതിനിടയിലാണ് തങ്കച്ചനെ പന്നി അക്രമിച്ചത്.
ബഹളം കേട്ട് കൂടെ തൊഴിലെടുക്കുന്ന 13 സ്ത്രീ തൊഴിലാളികളും ഒരു പുരുഷതൊഴിലാളിയും ചേര്‍ന്ന് കല്ലെറിഞ്ഞും ശബ്ദം ഉണ്ടാക്കിയും പന്നിയെ ഒടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രക്തം വാര്‍ന്നൊഴുകിയ തങ്കച്ചനെ ഉടന്‍ തന്നെ വാഹനമെത്തിച്ച് എടൂരിലെ മേഴ്സി ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. അക്രമകാരിയായ പന്നി ജോസഫിന്റെ വീട്ടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉണ്ടെന്ന് കണ്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ആറളം പഞ്ചായത്ത് പ്രസിഡന്റെ കെ.പി രാജേഷിനെ വിവരം അറിയിച്ചു.
Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍
പ്രസിഡന്റിന്റെ അനുമതിയോടെ കൃഷിയിടത്തില്‍ ഇറങ്ങിയ അക്രമകാരിയായ പന്നിയെ ലൈസന്‍സ് തോക്ക് ഉടമ കീഴ്പ്പള്ളി അത്തിക്കലിലെ കൈപ്പനാനിക്കല്‍ ബേബി എത്തി വെടിവെച്ചിട്ടു. മൂന്നുതവണ വെടിയേറ്റാണ് പന്നി ചത്തു വീണത്. 104 സെന്റീമീറ്റര്‍ നീളമുള്ള പന്നി ഏകദേശം 75 കിലോയിലധികം തൂക്കം വരുന്ന പന്നിയെ സമീപത്ത് തന്നെ കുഴിയെടുത്ത് ഡീസല്‍ ഒഴിച്ച് ബ്ലീച്ചിങ് പൌഡര്‍ ഇട്ട് കുഴിച്ചുമൂടിയത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, സെക്രട്ടറി രശ്മിമോള്‍, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് അന്ത്യാംകുളം,മെമ്പര്‍ ബിജു കുറ്റിക്കാട്ട്, വെറ്റിനറി ഡോക്ടര്‍ ശീതള്‍ ഡെമനിക്ക് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.












Click it and Unblock the Notifications