• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പുകവലിക്കാരെ ജീവിത പങ്കാളികളാക്കില്ലെന്ന പ്രതിജ്ഞയുമായി വിദ്യാർത്ഥിനികൾ

തലശേരി: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വളരെ വ്യത്യസ്തയുള്ളതും എന്നാൽ പുതുമയുള്ളതുമായ തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥിനികൾ തങ്ങളുടെ 'ജീവിതം കൊണ്ട് പുകയില ഉപയോഗത്തിനെതിരെ എതിർക്കുകയെന്നതാണ് ഇവരുടെ തീരുമാനം. പുകവലിക്കാരോ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരുമായ ആളുകൾക്ക് തങ്ങളുടെ ജീവിതത്തിൽ സ്ഥാനമില്ലെന്ന് ഇവർ പ്രഖ്യാപിക്കുന്നു. പുകയില ഉപയോഗിക്കുന്നവരെ വിവാഹം ചെയ്യില്ലെന്നാണ് ഇവർ സഗൗരവം പ്രതിജ്ഞയെടുത്തത്.

കാസർകോട്, മുതൽ കോഴിക്കോട് വരെയുള്ള വിദ്യാർത്ഥിനികളാണ് ഇതുസംബന്ധിച്ച തീരുമാനവുമായി മുൻപോട്ട് വന്നത്.പുകയില വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികളെടുത്ത പ്രതിജ്ഞ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്.
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെയും മാഹിയിലെയും കോളേജ് വിദ്യാർത്ഥിനികളാണ് പരിപാടിയിൽ പങ്കെടുത്തത്.220 വിദ്യാർത്ഥിനികൾ ഒന്നിച്ച് പ്രതിജ്ഞ ചെയ്തു. പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ശീലമാക്കിയവരെ ജീവിത പങ്കാളികളായി സ്വീകരിക്കില്ലെന്നായിരുന്നു പ്രതിജ്ഞ മലബാർ കാൻസർ സൊസെറ്റിയുടെ നേത്യത്വത്തിലാണ് ഓൺലൈനായി പരിപാടി സംഘടിപ്പിച്ചത്. സൊസെറ്റിയുടെ ബോധവൽക്കരണത്തിലൂടെ പുകവലി ശീലം ഉപേക്ഷിച്ച അഞ്ച് പേരെ പരിപാടിയിൽ അഭിനന്ദിച്ചു.ആർ.സി.സി മുൻ കമ്യുണിറ്റി ഓങ്കോളജി തലവൻ ഡോക്ടർ ബാബു മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.

ഇതിനിടെ കൊ വിഡും ബ്ലാക്ക്‌ ഫംഗസ്‌ രോഗബാധിതരിൽ 95 ശതമാനവും പുകവലിക്കരായ അനിയന്ത്രിതമായ പ്രമേഹരോഗികളെന്ന്‌ ആരോഗ്യരംഗത്തെ വിദഗ്‌ധർ പറഞ്ഞു.രോഗപ്രതിരോധ ശേഷി കുറഞ്ഞ ക്യാൻസർബാധിതരും സ്‌റ്റിറോയ്‌ഡ്‌ മരുന്നുകൾ അമിതമായി ഉപയോഗിച്ചവരിലും ബ്ലാക്ക്‌ ഫംഗസിനുള്ള സാധ്യതയേറെ. കോവിഡ്‌ ബാധയെ പ്രമേഹരോഗികൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകുന്നു.

ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ ചികിത്സതേടിയ ആറുപേർക്കും ഹൈഷുഗർ ആയിരുന്നുവെന്ന്‌ കൊച്ചി അമൃത ആശുപത്രിയിലെ ഇഎൻടി വിഭാഗം മേധാവി ഡോ. ബിനി ഫൈസൽ പറഞ്ഞു. എല്ലാവരും കോവിഡ്‌ ബാധിച്ചവരായിരുന്നു. ഇതിൽ പകുതിപേർ വൃക്ക സംബന്ധമായ ചികിത്സ നടത്തുന്നവരാണ്‌. കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഡോക്ടർ പറഞ്ഞു. കോവിഡ്‌ രോഗികൾക്കും കോവിഡ്‌ മുക്തരായവർക്കും ആദ്യത്തെ ഒന്നോ രണ്ടോ മാസത്തിനുള്ളിലാണ്‌ ബ്ലാക്ക്‌ ഫംഗസ്‌ ബാധിക്കുന്നതെന്ന്‌ തലശേരി കോംട്രസ്‌റ്റ്‌ കണ്ണാശുപത്രി മെഡിക്കൽ ഡയറക്ടർ ശ്രീനി എടക്ലോൺ പറഞ്ഞു. കോവിഡ്‌ പോസിറ്റീവായ്‌ ഒരാഴ്‌ചയ്‌ക്കിടെ ചിലർക്ക്‌ ചെങ്കണ്ണുണ്ടായിട്ടുണ്ട്‌.

cmsvideo
  Peak crossed; Covid transmission stabilising, says Centre

  അതിന്‌ കാര്യമായ ചികിത്സയേ വേണ്ട. തുള്ളിമരുന്ന്‌ ഉപയോഗിച്ചാൽ ഭേദമാവും. ബ്ലാക്ക്‌ ഫംഗസ്‌ അതുപോലെയല്ല. കരുതലും ജാഗ്രതയും ആവശ്യമാണ്‌‌ ഡോ ശ്രീനി എടക്ലോൺ പറഞ്ഞു. കേവിഡ്‌ രണ്ടാം തരംഗത്തിൽ പ്രമേഹരോഗികളെയാണ്‌ കൂടുതലായി ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ചതെന്ന്‌ പാലക്കാട് ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്‌ധ ഡോ. വി കെ പി ഗീത പറഞ്ഞു. ഷുഗറുള്ള കോവിഡ്‌ രോഗികൾ വീട്ടുനിരീക്ഷണത്തിലാണെങ്കിലും നല്ലപോലെ നിയന്ത്രിക്കണം. സ്‌റ്റിറോയിഡ്‌ ഉപയോഗിച്ചിരുന്ന പ്രമേഹമുള്ള കോവിഡ്‌ പോസിറ്റീവായ യുവാവിനെ ചികിത്സിച്ച്‌ ഭേദമാക്കിയതായും ഡോക്ടർ പറഞ്ഞു.

  English summary
  Will not marry men who smoke, students took oath in Kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X