തളിപ്പറമ്പ് മാർക്കറ്റിലെ മാലിന്യ പ്ലാന്റിലെ വാൽവ് തുറന്ന വിട്ട സംഭവം: യൂത്ത് ലീഗ് നേതാവിനെതിരെ നടപടി?
തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റിന്റെ വാള്‍വ് തുറന്നുവിട്ടതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കുടുങ്ങി യൂത്ത് ലീഗ് സംസ്ഥാന നേതാവ്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സുബൈര്‍ പറഞ്ഞിട്ടാണ് താന്‍ വാള്‍വ് തുറന്നു വിട്ടതെന്ന് ഇതേ കേസില്‍ പ്രതിയായ സജീദ് കായപുരയില്‍ തുറന്നു പറഞ്ഞതോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സംഭവത്തില്‍ ഇടത് യുവജന സംഘടന ഉള്‍പ്പെടെ പ്രതിഷേധവുമായിരംഗത്തു വന്നിരിക്കുകയാണ്.
സംഭവത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ സഹിതം താന്‍ കോടതിയെ സമീപിക്കുമെന്നാണ് സജീദ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു മറുപടിയുമായി സുബൈറും വാര്‍ത്താസമ്മേളനം നടത്തി ആരോപണം നിഷേധിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ബുധനാഴ്ച്ച രാവിലെ തളിപ്പറമ്പില്‍ നിന്നും സുബൈര്‍ കോഴിക്കോട് എത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ടതായും സൂചനയുണ്ട്.

മുസ്ലിം ലീഗ് ഭരിക്കുന്ന തളിപ്പറമ്പ് നഗരസഭയിൽ നടന്നസംഭവത്തെ കുറിച്ച് സംസ്ഥാന നേതാക്കളെ ധരിപ്പിക്കാനും തന്റെ നിരപരാധിത്വം തെളിയിക്കാനുമാണ് സുബൈർ കോഴിക്കോട് യാത്രയെന്നാണ് സൂചന. സജീദിനെതിരേ അക്രമമുണ്ടായേക്കുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. യൂത്ത് ലീഗ് നേതാവിനെതിരെയുള്ള ആരോപണവുമായി ബന്ധപ്പെട്ട്
നിലവില്‍ തളിപ്പറമ്പ് ലീഗ് നേതൃത്വത്തില്‍ അമര്‍ഷം പുകയുന്നുണ്ട്. സുബൈറിനെ അനുകൂലിക്കുന്ന വിഭാഗവും എതിര്‍വിഭാഗവും പരസ്യമായി രംഗത്തു വന്ന സാഹചര്യത്തിൽ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വവും ആശങ്കയിലാണ്. തളിപ്പറമ്പ് നഗരത്തിലെ മാര്‍ക്കറ്റിലെ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റിന്റെ വാള്‍വ് തകര്‍ത്ത സംഭവത്തിൽ ഞായറാഴ്ചയാണ് പോലിസ് സാന്നിധ്യത്തില്‍ സജീദ് വാര്‍ത്താസമ്മേളനം നടത്തിയത്. താന്‍ പോലിസിന് നല്‍കിയ മൊഴിയല്ല മാധ്യമങ്ങളില്‍ വന്നതെന്നും പി.കെ സുബൈറിന്റെ അടുത്ത സുഹൃത്തായിരുന്നു താനെന്നും സാജിത് പറയുന്നു.
പെരുന്നാളിന്റെ രണ്ട് ദിവസം മുമ്പ് സുബൈര്‍ തന്നെ മൊബൈല്‍ ഫോണില്‍ വിളിച്ച് സയ്യിദ് നഗറിലേക്ക് വരാന്‍ പറഞ്ഞു. സീതി സാഹിബ് സ്‌കൂളിന്റെ കണക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വഴി മാറ്റാന്‍ സഹായിക്കണമെന്നും താന്‍ വലിയ പ്രതിസന്ധിയിലാണെന്നും ആവശ്യപ്പെട്ടു. പകരം തന്റെ കട ബാധ്യതകള്‍ തീര്‍ത്ത് ജോലി തരപ്പെടുത്തി തരുമെന്നും പറഞ്ഞു. അതിന് ശേഷമാണ് കൃത്യം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും സജീദ് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞിരുന്നു.
സംഭവം കോടതിയുടെ മുന്നിലെത്തിയാല്‍ പി.കെ സുബൈറിന്റെ രാഷ്ട്രീയ ഭാവിക്കു തന്നെ മങ്ങലേല്‍ക്കുമെന്നാണ് തളിപ്പറമ്പിലെ ലീഗ് നേതാക്കൾ പറയുന്നത്.ഇതോടെ തളിപ്പറമ്പിലെ മുസ്ലീം ലീഗിനുള്ളിലെ ചേരിപ്പോര് ശക്തമായിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ദോഷകരമാവുന്ന തരത്തിലുള്ള പ്രവര്‍ത്തിക്കു കൂട്ടുനിന്നതിന് സുബൈറിനെതിരേ പോലിസ് നടപടിക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
നേരത്തെ തളിപ്പറമ്പ് നഗരസഭയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നു'പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് കാരണം ഒരു വിഭാഗം രാജി ഭീഷണി മുഴക്കിയതിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഇടപെടൽ. എന്നാൽ അന്ന് പ്രശ്നങ്ങൾ താൽക്കാലികമായി ഒതുക്കി തീർക്കാൻ കഴിഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും തളിപ്പറമ്പ് മാർക്കറ്റിലെ മലിനജല പ്ളാൻറിലെ വാൽവ് തുറന്ന് വിട്ട പശ്ചാത്തലത്തിൽ ഗ്രൂപ്പ് പോര് മൂർച്ച്‌ഛിരിക്കുകയാണ്.












Click it and Unblock the Notifications