10 വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയെ തേടി അന്വേഷണ സംഘം കുടകിൽ
കാസർകോഡ്: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തേടി അന്വേഷണസംഘം കർണാടകയിൽ. കുടകിലെ വനമേഖലയിലാണ് പോലീസ് തമ്പടിച്ചിരിക്കുന്നത്. കുടക് സ്വദേശിയായ 39-കാരനാണ് പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചത്. 32 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പaലീസ് തെരച്ചില്‍ നടത്തുന്നത്. ഇയാള്‍ കുടകിലേക്ക് രക്ഷപ്പെട്ടതായി പaലീസിന് സൂചന ലഭിച്ചിരുന്നു.
മൈസൂരു, കണ്ണൂർ കണ്ണവം, കാസർകോട് മേൽപ്പറമ്പ് എന്നിവിടങ്ങളിലെ ഇയാളുടെ സഹോദരങ്ങളുടെ വീട്ടിൽ പോലീസ് എത്തി വിവരങ്ങൾ തേടിയിരുന്നു. കൂടാതെ ഇയാളുടെ അമ്മ താമസിക്കുന്ന കുടക് നാപ്പോക്കിലെ വീട്ടിലും അച്ഛൻ താമസിക്കുന്ന മറ്റൊരു വീട്ടിലും പോലീസ് എത്തിയിരുന്നു.

കുടക് സ്വദേശിയായ ഇയാൾ 14 വർഷം മുൻപായിരുന്നു കാഞ്ഞങ്ങാട് എത്തിയത്. ഇവിടെ തീരദേശത്തുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ച് താമസമാക്കി. നാലു മക്കളുണ്ട്. ഇയാൾ മുൻപും പല കേസുകളിലും പ്രതിയാണ്. മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ 2 വർഷം മുൻപ് ഇയാൾക്കെതിരെ പോക്സോ കേസുമുണ്ട്. ബന്ധുവായ 14 കാരിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ 3 മാസം ഇയാൾ റിമാന്റിലായിരുന്നു.
അതേസമയം പിള്ളേര് പീടികയിൽ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതി ഇയാൾ തന്നെയാണെന്ന് പോലീസ് അറിയിച്ചത്. അതിന് രണ്ട് ദിവസം മുൻപ് പ്രദേശത്തുള്ളൊരു വീട്ടിലെ സ്ത്രീയുടെ മാല തട്ടിപ്പറിച്ച് ഓടിയിരുന്നു. അന്ന് സിസിടിവിയിൽ നിന്നും ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചെങ്കിലും പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. അതിനാൽ ഇയാളുടെ രേഖ ചിത്രം പോലീസ് വരച്ചിരുന്നു. പീഡനം നടന്ന ദിവസം ഇയാൾ തന്നെയാണ് പിള്ളേര് പീടികയിലെ സിസിടിവിൽ കുടുങ്ങിയത്. ഈ രണ്ട് കൃത്യം ചെയ്യാൻ പോകുമ്പോൾ ഇയാൾ ഒരേ വസ്ത്രമാണ് ധരിച്ചതെന്നതും പോലീസ് കാര്യങ്ങൾ എളുപ്പമാക്കി. ഇയാളുടെ ശരീര ചലനങ്ങളും സമാനമാണെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. തുടർന്ന് വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കിട്ടിയപ്പോൾ ആദ്യ മോഷണ ശ്രമം ആണെന്നായിരുന്നു കരുതിയത്. കുട്ടിയുടെ ദേഹത്ത് പരിക്കേറ്റിരുന്നു. സ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് നടത്തിയ വൈദ്യ പരിശോധനയിലാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയത്.












Click it and Unblock the Notifications