Get Updates
Get notified of breaking news, exclusive insights, and must-see stories!

19 കാരിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവം; യുവതി അടക്കം 3 പേർ കൂടി പിടിയിൽ

കാസർഗോഡ്: 19 കാരിയെ ലഹരി നൽകി കൂട്ട പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിൽ. യുവതി അടക്കം രണ്ട് പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ജാസ്മിൻ (22), കാസർകോട് സ്വദേശി ജംഷി എന്ന അബ്ദുൽ സത്താർ (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടികളെ വിവിധയിടങ്ങളിൽ എത്തിച്ച് ഇടപാടുകാർക്ക് കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ജാസ്മിനെന്ന് പോലീസ് അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ പെട്ട പെൺകുട്ടികളെയാണ് ഇവർ ചൂഷണം ചെയ്യുന്നത്.

 rape-1643693751-1664305116.jpg -Pr

കഴിഞ്ഞ ദിവസമായിരുന്നു പെൺകുട്ടിയുടെ പരാതിയിൽ മൂന്ന് പേർ അറസ്റ്റിലായത്. പട്ട്‍ല അരിക്കാലയിലെ ജെ.ഷൈനത്ത്കുമാർ (30), ഉളിയത്തടുക്ക അബൂബക്കർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ.പ്രശാന്ത് (43), മംഗൽപാടി ഉപ്പള ചിമ്പാര ഹൗസിൽ മോക്ഷിത്ത് ഷെട്ടി (27) എന്നിവരാണ് ആദ്യം അറസ്റ്റിലായത്.

ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെ തുടർന്ന് ‌പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പീഡന സംഭവം പുറത്തറിയുന്നത്. ആശുപത്രിയിലെ കൗൺസിലിംഗിനിടെ പെൺകുട്ടി പീഡന വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പരിചയക്കാരാനയ പെൺകുട്ടിയോട് ഭക്ഷണം വാങ്ങാനായി പെൺകുട്ടി കുറച്ച് പണം കടം വാങ്ങിയിരുന്നു. ഇയാളായിരുന്നു ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് പ്രണയം നടിച്ച് ഇയാൾ മറ്റ് പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ചെർക്കള, കാസർകോട്, മംഗളൂരു, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയെന്നും ഒരു തവണ ലഹരിമരുന്ന് നൽകിയാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+