കൊവിഡ് രോഗികൾ കുറയുന്നു; കാസർഗോഡ് ഇന്ന് രോഗം സ്ഥിരികരിച്ചത് 64 പേർക്ക്
കാസർഗോഡ്; കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ കോവിഡ് സ്ഥിരീകിച്ചവരുടെ എണ്ണത്തില്‍ കുറവ്. ഇന്ന് ജില്ലയില്‍ 64 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 60 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്.
ചികിത്സയിലുണ്ടായിരുന്ന 202 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2049 ആണ്. ഇതില്‍ 1528 പേര് വീടുകളില്‍ ചികിത്സയിലാണ്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4980 പേര്
വീടുകളില്‍ 4227 പേരും സ്ഥാപനങ്ങളില്‍ 753 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4980 പേരാണ്. പുതിയതായി 301 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 187 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 124443 ആയി.
224 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 291 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 137 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 342 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
17896 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 956 പേര് വിദേശത്ത് നിന്നെത്തിയവരും 721 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 16219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 15673 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 174 ആണ്.
വൻ ലഹരിവേട്ട ;അരലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ
ജോസിൻറെ അഭാവം തിരിച്ചടിയാകില്ല; മറുനീക്കവുമായി കോൺഗ്രസ്, കൂടുതൽ കക്ഷികൾ എത്തും, സൂചന നൽകി എംഎം ഹസൻ
എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല; കെഎസ്ആർടിസിക്ക് പുതിയ പുനരുദ്ധാരണ പാക്കേജുമായി സർക്കാർ