Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്;മുഖ്യപ്രതി പൂക്കോയ തങ്ങൾ കീഴടങ്ങി..ഒളിവിൽ കഴിഞ്ഞത് 10 മാസം

കാസർഗോഡ്; ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിത്തട്ടിപ്പിലെ മുഖ്യപ്രതി ടി കെ പൂക്കോയ തങ്ങള്‍ കോടതിയില്‍ കീഴടങ്ങി.കാസര്‍കോട് ഹൊസ്ദുര്‍ഗ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറിയുടെ എം ഡിയും മുസ്ലിം ലീഗ് ജില്ല നിര്‍വാഹക സമിതി അംഗവുമാണ് പൂക്കോയ തങ്ങള്‍.പത്ത് മാസമായി ഇയാൾ ഒളിവായിരുന്നു.

കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എംസികമറുദ്ദീനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പിന്നാലെയായിരുന്നു പൂക്കോയ തങ്ങൾ ഒളിവിൽ പോയത്. കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളടെ മകന്‍ ഹിഷാമും ഒളിവിലാണ്.നൂറ്റിയൻപതിലേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് സംസ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.കേസിൽ സ്വർണനിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 80 ഓളം രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിൽ മൂന്ന് രേഖകളിൽ മാത്രമായിരുന്നു കമറുദ്ദീൻ ഒപ്പുവെച്ചത്. ബാക്കി മുഴുവൻ രേഖകളിലും എംഡി എന്ന നിലയിൽ പൂക്കോയ തങ്ങളായിരുന്നു ഒപ്പുവെച്ചത്.

fashn-16286746

130 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരിൽ തട്ടിയതെന്നാണ് കേസ്. ജ്വല്ലറി പ്രവർത്തിച്ചിരുന്ന നാല് ദില്ലകളായി 148 കേസുകളായിരു്നു തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ലാഭവിഹിതം നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് ഓഹരി സമാഹരിച്ചത്.
നേരത്തേ കേസിൽ അറസ്റ്റിലായ എംസി കമറുദ്ദീൻ ഇപ്പോൾ ജാമ്യത്തതിലാണ്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ചെയര്‍മാനായിരുന്നു കമറുദ്ദീന്‍. കഴിഞ്ഞ നവംബർ ഏഴിനായിരുന്നു കമറുദ്ദീൻ അറസ്റ്റിലായത്. തുടർന്ന് രണ്ട് മാസത്തോളം കമറുദ്ദീൻ റിമാന്റിലായിരുന്നു.

അതേസമയം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിനെ ഏറെ പ്രതിരോധത്തിലാക്കിയ കേസ് കൂടിയായിരുന്നു ഇത്. പാർട്ടിയുടെ സിറ്റിംഗ് എംഎൽഎ തന്നെ അറസ്റ്റിലായതോടെ പ്രതിപക്ഷം ആയുധമാക്കി.
ജ്വല്ലറി തട്ടിപ്പില്‍ ഏറ്റവും അധികം പറ്റിക്കപ്പെട്ടത് മുസ്ലീം ലീഗുകാര്‍ തന്നെ ആയിരുന്നതിനാൽ പാർട്ടി കൂടുതൽ പ്രതിരോധത്തിലായി. പരാതിയുമായി പരസ്യമായി രംഗത്ത് വന്നവരിലും മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു മുന്നില്‍. ഇതോടെ ഒരു വിധത്തിലും ഖമറുദ്ദീനെ സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു മുസ്ലീം ലീഗ് നേതൃത്വം.ഫാഷൻ ഗോൾഡ് കേസ് അഴിമതിയല്ലെന്നും കച്ചവടം തകർന്നതാണെന്നുമായിരുന്നു മുസ്ലീം ലീഗ് വിശദീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+