Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്: എംസി കമറുദ്ധീന്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ഡിവൈഎഫ്ഐ

കാസര്‍കോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവ് എംസി കമറുദ്ധീന്‍ എംഎല്‍എ പദവി ഒഴിയണമെന്ന് ഡിവൈഎഫ്ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി. അഴിമതിക്കും തട്ടിപ്പുകൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിലൂടെയാണ് ഖമറുദ്ദീൻ അറസ്റ്റിലായിരിക്കുന്നത്.

അദ്ദേഹം ഇനിയും ജനപ്രതിനിധിയായി തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എം.സി ഖമറുദ്ദീൻ മഞ്ചേശ്വരം എംഎൽഎ സ്ഥാനം ഉടൻ രാജിവെക്കണമെന്നും ഡിവൈഎഫ്ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

dyfi

മഞ്ചേശ്വരം എം എൽ എ യും ലീഗ് നേതാവുമായ എം സി ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ മറവിൽ എം. സി ഖമറുദ്ദീൻ്റെ നേതൃത്വത്തിൽ നടന്നത് 150 കോടിയിൽപ്പരം രൂപയുടെ തട്ടിപ്പാണ്. എണ്ണൂറിലധികം പേരെയാണ് നിക്ഷേപത്തിൻ്റെ പേരിൽ വഞ്ചിച്ചത്. ജ്വല്ലറിയുടെ എം.ഡിയും ലീഗ് നേതാവുമായ പൂക്കോയ തങ്ങൾ കൂട്ടുപ്രതിയാണ്. വഖഫ് ഭൂമി തട്ടിപ്പ്,

കോളേജിൻ്റെയും ആശുപത്രിയുടേയും പേരിൽ നടന്ന തട്ടിപ്പുകൾ തുടങ്ങി നിരന്തരമായി ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് ഖമറുദ്ദീനും മുസ്ലീം ലീഗ് നേതാക്കളും സ്വീകരിക്കുന്നത്. ലീഗിൻ്റെ സംസ്ഥാന നേതൃത്വം ഉൾപ്പെടെ ഇത്തരം തട്ടിപ്പുകളുടെ പങ്ക് പറ്റുന്നവരായി മാറിയിരിക്കുന്നു. ഇക്കാര്യമുന്നയിച്ചു കൊണ്ട് തുടർച്ചയായ സമരങ്ങൾക്കാണ് ഡി.വൈ.എഫ്.ഐ നേതൃത്വം കൊടുത്തത്.

അഴിമതിക്കും തട്ടിപ്പുകൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിലൂടെയാണ് ഖമറുദ്ദീൻ അറസ്റ്റിലായിരിക്കുന്നത്. അദ്ദേഹം ഇനിയും ജനപ്രതിനിധിയായി തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എം.സി ഖമറുദ്ദീൻ മഞ്ചേശ്വരം എം.എൽ.എ സ്ഥാനം ഉടൻ രാജിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+