ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു; സിബിഐ അന്വേഷണത്തില്‍ തൃപ്തരല്ല; കൃപേഷിന്റെ പിതാവ്
കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും മരണത്തില്‍ കഴിഞ്ഞ ദിവസം ഉദുമ എംഎല്‍എ കുഞ്ഞിരാമന് ഉള്‍പ്പെടെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തരല്ലെന്നും കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ അന്വേഷണത്തില്‍ പരിപൂര്‍ണ തൃപ്തരല്ലെന്നും ചിലര്‍ അറസ്റ്റിലാകാതെ ഇപ്പോഴും പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ നിയമ നടപടി സാധ്യമാണെങ്കില്‍ അതിനും തയാറാണെന്നും ക്രൈംബ്രാഞ്ച് ശ്രമിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്നും കൃത്യം നടന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞുവെന്നും തെളിവുകള്‍ പലതും നശിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്നും കൃപേഷിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഒന്നരക്കോടിയോളം രൂപ ചിലവഴിച്ച് നീതിക്കായി പോരാടുന്ന കുടുംബത്തെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ശരത്ലാലിന്റെ അച്ഛനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നുയ. പ്രതികളെ അറസ്റ്റ് ചെയ്യണ്ടന്ന് പറഞ്ഞ് വണ്ടിയില്‍ നിന്നിറക്കി കൂട്ടിക്കൊണ്ടുപോയ വ്യക്തിയാണ് കുഞ്ഞിരാമന് എംഎല്എയെ്ന്നും. പ്രതികളെ രക്ഷിക്കാനായി ശ്രമിച്ച വ്യക്തിയാണ് എംഎല്‍എയെന്നും കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ അച്ഛന് പറഞ്ഞിരുന്നു. പ്രതികളുടെ വീട്ടില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത് കുഞ്ഞിരാമന്റെ നേതൃത്വത്തിലാണെന്നും. ഇന്നലെ അറസ്റ്റ് ചെയ്ത അഞ്ചുപേരും ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ സാക്ഷികളാണെന്നും ശരത്ത് ലാലിന്റെ അച്ഛന് പറഞ്ഞു.

കേസില്‍ നേരത്തെ തന്നെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി മുന്‍ ഉദുമ എംഎല്‍എ എന്നിവരെയുള്‍പ്പെടെ 1ദ പ്രതികളെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് ഇരട്ടക്കൊലപാതകം നടത്തിയതെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി.കുഞ്ഞിരാമന് ഉള്‍പ്പടെ 24 പേര്‍ക്കെതിരെയാണു കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, ഗൂഢാലോചന നിയമവിരുദ്ധമായി സംഘം ചേരല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചു മുറിവേല്‍പ്പിക്കല്‍ തെളിവ് നശിപ്പിക്കല്‍, പ്രതികള്‍ക്കു സംരക്ഷണം നല്കല് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എല്ലാവര്‍ക്കുമെതിരെയും കേസെടുത്തിരിക്കുന്നത്.

സിപിഎം മുന്‍ പേരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് സംഭവത്തില്‍ ഒന്നാം പ്രതി. കുപ്രസിദ്ധ തീവ്രവാദ സംഘടനകളെ പോലെ ക്രൂരമായി കൊല നടത്തുന്ന സംഘടനയാണ് സിപിഎമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരോപിച്ചിരുന്നു. കൊലപാതകം നടത്തിയാല്‍ സംരക്ഷണം നല്‍കുമെന്ന സന്ദേശമാണ് സിപിഎം നല്‍കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ കോടികള്‍ ഖജനാവില്‍ നിന്ന് മുടുക്കിയത് പാര്‍ട്ടി നേതാക്കള്‍ പ്രതിയാകും എന്ന ഭയം കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ കൊല ആസൂത്രണം ചെയ്തതിലൂടെ കൊലപാതകത്തിലെ പാര്‍ട്ടിയുടെ പങ്ക് വ്യക്തമാണെന്നും പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കൊലപാതകം നടത്തിയാല്‍ സംരക്ഷിക്കപ്പെടുമെന്ന സന്ദേശമാണ് സിപിഎം ഇതിലൂടെ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിഡി സതീശന് പിന്നാലെ രാജ് മോഹന്‍ ഉണ്ണിത്താന് എംപി യും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പെരിയ കേസിലെ 24 പ്രതികളും സിപിഎം പദവികള്‍ വഹിക്കുന്നവരാണെന്ന് വ്യക്തമായി കഴിഞ്ഞുവെന്നും രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷം പങ്കില്ലെന്നുള്ള സ്ഥിരം പല്ലവി സിപിഎം അവസാനിപ്പിക്കണമെന്നും എംപി പറഞ്ഞു. കേസിനായി ചിലവാക്കിയ രണ്ട് കോടി രൂപ പൊതുഖജനാവില്‍ തിരിച്ചടച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കണ്ണൂരില്‍ നിരവധി കൊലക്കേസുകളില്‍ പ്രതിയായ നേതാവാണ് ഗൂഡാലോചനക്ക് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവകള്‍ സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും എംപി പറഞ്ഞു.
Recommended Video

കേസിലെ പ്രതികള്‍ക്ക് സഹായം നല്‍കിയതിനാണ് സിബിഐ എംഎല്‍എയെ പ്രതി ചേര്‍ത്തത്. എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് സിബിഐ കോടതിയില്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രാജേഷ്, സുരേന്ദ്രന്, മധു, റെജി വര്‍ഗിസ്, ഹരിപ്രസാദ് എന്നിവരെ റമാന്റ് ചെയ്തു. ആദ്യഘട്ടത്തില്‍ പെരിയ കൊലപാതകകേസില്‍ 14 പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാളായ രജി വര്‍ഗീസാണ് കൊലപാതികള്‍ക്ക് ആയുധങ്ങള്‍ നല്‍കിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. മറ്റൊരു പ്രതി സുരേന്ദ്രന് ആണ് ശരത്തിനേയും കൃപേഷിന്റെയും യാത്രാവിവരങ്ങള്‍ കൊലപാതികളെ അറിയിച്ചതെന്നും മറ്റുള്ളവര്‍ കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ ശ്രമിച്ചവരാണെന്നും സിബിഐ വ്യക്തമാക്കി.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications