ട്രാക്കിൽ കല്ലുവെച്ച സംഭവം; കാസർകോഡ് 22 കാരെ അറസ്റ്റ് ചെയ്തു
കാസർകോഡ്: റെയിൽ പാളത്തിൽ കല്ലുവെച്ച സംഭവത്തിൽ 22 കാരൻ പിടിയിൽ. പത്തനംതിട്ട പറക്കാട് സ്വദേശി അഖിൽ ജോൺ മാത്യു (22) വിനെയാണ് സിആർപിഎഫ് അറസ്റ്റ് ചെയ്തത്. മംഗളൂരു ഡൗൺലൈൻ പാളത്തിലാണ് ഇയാൾ കല്ലുവച്ചത്.പാളത്തിൽ ചെറിയ കരിങ്കല്ലുകൾ അടുക്കിവെച്ച നിലയിലായിരുന്നു. അമൃത്‌സർ കൊച്ചുവേളി എക്സ്‌പ്രസ് ട്രെയിൻ ഇതുവഴി കടന്ന് പോയെങ്കിലും അപകടം ഉണ്ടായില്ല. ട്രെയിൻ പോയതിന് പിന്നാലെ ലോക്കോ പൈലറ്റാണ് സി ആർ പി എഫിനെ അറിയിച്ചത്.
പത്തനംതിട്ടയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് അഖിൽ പഠിക്കുന്നത്. 3 ദിവസം മുൻപാണ് അഖിൽ കാസർഗോഡ് എത്തിയത്. ബെംഗളൂരിലേക്ക് സുഹൃത്തിനെ കാണാൻ പോകുമ്പോഴായിരുന്നു ഇയാൾ സ്റ്റേഷനിൽ ഇറങ്ങിയത്. സിആർപിഫ് എത്തുമ്പോൾ ഇയാൾ റെയിൽവെ സ്റ്റേഷനിൽ കിടക്കുകയായിരുന്നു.

അതിനിടെ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 17 കാരനേയും പോലീസ് അറസ്റ്റ് ചെയ്തു. പൂച്ചക്കാട് സ്വദേശിയെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 8 നായിരുന്നു സംഭവം. ബേക്കൽ ഫോർട്ട്-കാഞ്ഞങ്ങാട് സ്റ്റേഷനുകൾക്കിടയിൽ തെക്കുമ്പുറത്ത് വെച്ചാണ് കുട്ടികല്ലെറിഞ്ഞത്. ആദ്യം എറിഞ്ഞപ്പോൾ ട്രെയിനിൽ കൊണ്ടില്ലെന്നും അതിനാൽ ഒരു തവണ കൂടി എറിഞ്ഞെന്നും പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications