കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ
കാസർഗോഡ്: പെരിയ കേന്ദ്രസര്‍വകലാശാലയിൽ വിദ്യാര്‍ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ ബാര്‍ഗഡ് സല്‍ഹേപളി സ്വദേശിനിയും ഹിന്ദി ആന്‍ഡ് കംപാരേറ്റീവ് ലിറ്ററേചര്‍ പിഎഎച്ച്ഡി വിദ്യാര്‍ഥിനിയായ റുബി പട്ടേലാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ ഈ വര്‍ഷം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. നേരത്തേ ഒരു വിദ്യാർത്ഥി ഇവിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഫെബ്രുവരി 25ന് എംഎഡ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയും ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയുമായ നിതേഷ് യാദവായിരുന്നു നേരത്തേ മരിച്ചത്. ഉച്ചയ്ക്ക് ശേഷം സുഹൃത്തുക്കൾ പലതവണ വിളിച്ചെങ്കിലും കോളുകൾക്ക് മറുപടി ലഭിക്കാതിരുന്നതോടെ നിതേഷിനെ അന്വേഷിച്ച് സഹപാികൾ ഹോസ്റ്റലിൽ എത്തി. ഫോൺ വിളിച്ചപ്പോൾ ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് ഹോസ്റ്റൽ വാതിൽ തള്ളിത്തുറന്നപ്പോഴാണ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
അതേസമസമയം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും സര്‍വകലാശാലയില്‍ വിദ്യാർഥികൾക്ക് കൗണ്‍സിലിംഗ് പോലുള്ള യാതൊരു നടപടികളും കൈക്കൊള്ളുന്നില്ലെന്ന പരാതി ശക്തമായിട്ടുണ്ട്.












Click it and Unblock the Notifications