കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഥലമേറ്റെടുത്തതിന് നഷ്ടപരിഹാരം നല്‍കിയില്ല; സബ് കളക്ടറുടെ വാഹനം ജപ്തി ചെയ്ത് കോടതി

Google Oneindia Malayalam News

കാഞ്ഞങ്ങാട്: സബ് കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്ത് കോടതി. കാസര്‍കോട് ജില്ലയിലാണ് സംഭവം. കാസര്‍കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ബേക്കല്‍ ടൂറിസം വികസനത്തിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ല എന്ന കാരണത്താലാണ് നടപടി.

ഹൊസ്ദുര്‍ഗ് സബ് കലക്ടറുടെ ഔദ്യോഗിക വാഹനമാണ് ജപ്തി ചെയ്യപ്പെട്ടത്. ഹൊസ്ദുര്‍ഗ് സബ് കോടതി ജഡ്ജ് ആന്റണിയാണ് സബ് കലക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പള്ളിക്കരയിലെ സോമനാഥന്‍ എന്ന വ്യക്തി നല്‍കിയ ഹരജിയിലായിരുന്നു ഹൊസ്ദുര്‍ഗ് സബ് കോടതിയുടെ നടപടി.

1

ബേക്കല്‍ ടൂറിസം വികസനത്തിന് വേണ്ടി സോമനാഥന്റെ ഭൂമി ഏറ്റെടുത്തിട്ട് നഷ്ടപരിഹാര തുക മുഴുവനായും ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സോമനാഥനും കുടുംബവും കോടതിയെ സമീപിച്ചത്. 18 വര്‍ഷം മുന്‍പ് 2004 ല്‍ ആയിരുന്നു ബേക്കല്‍ ടൂറിസം വികസനത്തിന് വേണ്ടി സോമനാഥന്റെ ഭൂമി ഏറ്റെടുത്തിരുന്നത്.

'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍

2

തുടര്‍ന്ന് സോമനാഥന്റെ ഹരജിയില്‍ 2019 ല്‍ കേരള ഹൈക്കോടതി നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണം എന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നടപ്പിലാകാതെ ആയതോടെയാണ് സ്വാമിനാഥന്‍ ഹൊസ്ദുര്‍ഗ് സബ് കോടതിയെ ഹര്‍ജിയുമായി സമീപിച്ചത്. ഇതേ തുടര്‍ന്നാണ് സബ് കളക്ടറുടെ ഔദ്യോഗിക കാര്‍ ജപ്തി ചെയ്ത് പണം വസൂലാക്കണം എന്ന് ഉത്തരവിട്ടത്.

മകളെ ടോയ്‌ലറ്റിലിട്ടു പൂട്ടി, മരിച്ചപ്പോള്‍ മൃതദേഹം സൂക്ഷിച്ചത് 5 വര്‍ഷം; യുവതിയുടെ ശിക്ഷ ശരിവെച്ച് കോടതിമകളെ ടോയ്‌ലറ്റിലിട്ടു പൂട്ടി, മരിച്ചപ്പോള്‍ മൃതദേഹം സൂക്ഷിച്ചത് 5 വര്‍ഷം; യുവതിയുടെ ശിക്ഷ ശരിവെച്ച് കോടതി

3

കോടതി ഉത്തരവിന് പിന്നാലെ വെള്ളിയാഴ്ച സബ് കളക്ടറുടെ കെ എല്‍ 14 എക്സ് 5261 വാഹനം പൊലീസ് സംരക്ഷണയോടെ കോടതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. അതേസമയം നഷ്ടപരിഹാര തുക അധികമാണ് എന്ന് കാണിച്ച് ബി ആര്‍ ഡി സി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

പ്രേമത്തിനെന്ത് പ്രായം? മൂന്ന് വര്‍ഷം ലിവിംഗ് ടുഗെദര്‍: 78 കാരന്‍ പ്രണയിച്ച് വിവാഹം കഴിച്ചത് 18 കാരിയെപ്രേമത്തിനെന്ത് പ്രായം? മൂന്ന് വര്‍ഷം ലിവിംഗ് ടുഗെദര്‍: 78 കാരന്‍ പ്രണയിച്ച് വിവാഹം കഴിച്ചത് 18 കാരിയെ

4

ഈ അപ്പീലില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ബി ആര്‍ ഡി സി ആണ് നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ അത് നടപ്പിലാക്കേണ്ട റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സബ് കലക്ടറരുടെ വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

English summary
Kasaragod: No compensation was paid for expropriation; court seized sub-collector's car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X